റിയാസ് മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്ന് ആർ.എസ്.എസുകാരെ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ എന്തായിരുന്നു റിയാസ് മൗലവി വധക്കേസെന്നും കാസർഗോഡിന്റെ വർഗീയ സംഘർഷങ്ങളുടെ ചരിത്രത്തിൽ റിയാസ് മൗലവി വധക്കേസ് എങ്ങനെ വേറിട്ട് നിൽക്കുന്നുവെന്നും പറയുകയാണ് കേസിൽ റിയാസ് മൗലവിയുടെ ഭാര്യയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായ അഡ്വ ഷുക്കൂർ. 2017 മാർച്ച് 20ന് പുലർച്ചെയാണ് റിയാസ് മൗലവിയെ കാസർകോട് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് മൂന്നു ദിവസത്തിനകം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതികൾ ജയിലിൽ തന്നെയാണ് കഴിഞ്ഞിരുന്നത്.