സിറോ മലബാർ സഭ 'ധ്വജ പ്രണാമം ' ചെയ്യുന്നതെന്തിന്?

തലശ്ശേരി അതിരൂപതാ ബിഷപ്പ് ജോസഫ് പാംപ്ലാനി, കർദിനാൾ ജോർജ് ആലഞ്ചേരി തുടങ്ങിയ സഭാ നേതാക്കന്മാരുടെ ബി.ജെ.പി അനുകൂല പ്രസ്താവനകൾ ആകസ്മികമല്ലെന്നും വിശ്വാസികളെ പണയംവച്ച് ബിഷപ്പുമാർ സ്വന്തം നിലയ്ക്ക് നടത്തുന്ന ഇടപാടുകൾ ഇവയ്ക്കുപുറകിലുണ്ടെന്നും വെളിപ്പെടുത്തുകയാണ് ഷൈജു ആന്റണി.

ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയവുമായുള്ള ബിഷപ്പുമാരുടെ വിലപേശലുകൾക്ക് വിശ്വാസി സമൂഹത്തിൽ എന്ത് സ്വാധീനമാണുള്ളത്? അവ കേരളത്തിലെ സാമുദായിക വോട്ടുബാങ്ക് രാഷ്ട്രീയത്തെ എങ്ങനെയാണ് സ്വാധീനിക്കാൻ പോകുന്നത്? 2024ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ബിഷപ്പുമാരെ മുൻനിർത്തി കേരളത്തിൽ ബി.ജെ.പി നടത്തുന്ന വർഗീയ രാഷ്ട്രീയനീക്കങ്ങളെ തുറന്നുകാട്ടുന്ന അഭിമുഖം.

Comments