അയ്യൻകാളി, ശ്രീനാരായണഗുരു.

ഹിന്ദുത്വകാലത്തെ
ശ്രീനാരായണനും
അയ്യൻകാളിയും

ഇന്ത്യയുടെയും കേരളത്തിന്റെയും സാമൂഹ്യജീവിതത്തിലും രാഷ്ട്രീയ അധികാരമണ്ഡലങ്ങളിലും പിടിമുറുക്കിയ ജാതിവ്യവസ്​ഥക്കും ഹിന്ദുത്വരാഷ്ട്രീയത്തിനും വർണ്ണധർമ്മങ്ങളെ സനാതനധർമ്മമാക്കി കൊണ്ടാടുന്ന നവബ്രാഹ്മണ്യത്തിനുമെതിരെ നവോത്ഥാനശക്തികളെയാകെ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമാണ് ഗുരു- അയ്യൻകാളി സ്മരണ നമ്മോട് ആവശ്യപ്പെടുന്നത്- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു. ഇന്ന് അയ്യൻകാളിയുടെയും ശ്രീനാരായണഗുരുവിന്റെയും ജയന്തിയാണ്.

ലയാളിയുടെ നവോത്ഥാനചിന്തകളിലേക്ക് തീർജ്വാലകൾ പടർത്തിയ ശ്രീനാരായണന്റെയും മഹാത്മാ അയ്യൻകാളിയുടെയും ജന്മദിനമാണിന്ന്. ശ്രീനാരായണനും അയ്യൻകാളിയും ബ്രാഹ്മണ്യാധികാരത്തിന്റെ ജാതിസിംഹാസനങ്ങളെ വിറപ്പിച്ച നവോത്ഥാന നായകരാണ്. ഈ രണ്ട് മഹാത്മാക്കളുടെ ജന്മദിനം എന്താണ് സന്ദേശിക്കുന്നത്?

സംശയരഹിതമായി പറയാം, ഈ നവോത്ഥാനനായകരുടെ സ്​മരണ ഇന്ത്യയുടെയും കേരളത്തിന്റെയും സാമൂഹ്യജീവിതത്തിലും രാഷ്ട്രീയ അധികാരമണ്ഡലങ്ങളിലും പിടിമുറുക്കിയ ജാതിവ്യവസ്​ഥക്കും വരേണ്യമധ്യവർഗ്ഗവിഭാഗങ്ങളുടെ പിൻബലത്തോടെ ശകതിപ്രാപിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിനും വർണ്ണധർമ്മങ്ങളെ സനാതനധർമ്മമാക്കി കൊണ്ടാടുന്ന നവബ്രാഹ്മണ്യത്തിനുമെതിരെ നവോത്ഥാനശക്തികളെയാകെ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമാണ് നമ്മോട് ആവശ്യപ്പെടുന്നത്.

ഹിന്ദുത്വത്തിന്റെ ശുദ്ധാശുദ്ധങ്ങളുടേതായ ധർമശാസ്​ത്രവിധികളെയും അതിനെ ന്യായീകരിച്ച ശ്രീശങ്കരന്റെ അദ്വൈതവാദത്തെയും നിശിതമായി തുറന്നുകാട്ടുകയും ജാതിഅടിച്ചമർത്തലിന്റേതായ എല്ലാവിധ ദുരാചാരങ്ങളെയും എതിർക്കുകയുമാണ് ഗുരുവും അയ്യൻകാളിയും ചെയ്തത്.

1856- ൽ തിരുവിതാംകൂറിന്റെ തെക്കേ അറ്റത്ത് ചെമ്പഴന്തിയിലാണ് ശ്രീനാരായണൻ ജനിക്കുന്നത്. 1888- ൽ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ വിഗ്രഹപ്രതിഷ്ഠാസംബന്ധിയായ സംസ്​കൃത തന്ത്രവിധികളെയാകെ ചോദ്യം ചെയ്യുകയാണ് ഗുരുദേവൻ ചെയ്തത്. നെയ്യാറിൽ ഇറങ്ങി മുങ്ങിയെടുത്ത ഒരു കല്ല് അരുവിപ്പുറം കരിങ്കൽത്തറയിൽ പ്രതിഷ്ഠിച്ച ഗുരു അവിടെ എഴുതിവെച്ചത്; ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്​ഥാനമാണി’തെന്നാണ്.

വിഗ്രഹപ്രതിഷ്ഠക്ക് സംസ്​കൃതയാഗവിധിപ്രകാരം അർഹതയില്ലാത്ത ഈഴവനായ നാണു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠക്കെതിരെ ബ്രാഹ്മണ്യപൗരോഹിത്യം ഇളകിവന്നപ്പോൾ നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണെന്ന് വിനയപൂർവ്വം മറുപടി നൽകിയ ഗുരു സവർണ്ണജാതി ബ്രാഹ്മണ്യത്തിന്റെ വായടപ്പിക്കുകയായിരുന്നു. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും അതുമായി ബന്ധപ്പെട്ട ദേവതാരാധനക്കുമെതിരായി ഗുരു നടത്തിയ നീക്കങ്ങൾ പരമതദൂഷണത്തിനും വിദ്വേഷവിഭജനചിന്തകൾക്കുമെതിരായ ആധുനികതയുടെയും മതമൈത്രിയുടെയും പ്രബോധനങ്ങളായിരുന്നു.

അയിത്തത്തെയും താഴ്ന്ന ജാതിക്കാരുടെ വഴി നടക്കാനുള്ള അവകാശത്തെയും നിഷേധിച്ചവരുടെ രാജപാതയിൽ വില്ലുവണ്ടിയിറക്കിയ നവോത്ഥാന ധീരതയുടെ പേരാണ് അയ്യൻകാളി. അ
അയിത്തത്തെയും താഴ്ന്ന ജാതിക്കാരുടെ വഴി നടക്കാനുള്ള അവകാശത്തെയും നിഷേധിച്ചവരുടെ രാജപാതയിൽ വില്ലുവണ്ടിയിറക്കിയ നവോത്ഥാന ധീരതയുടെ പേരാണ് അയ്യൻകാളി. അ

നാരായണഗുരുവിന്റെ സംഭാവനകളെ വിലയിരുത്തുമ്പോൾ ഇ. എം. എസ്​ എഴുതിയത്, ആത്മീയതയുടെ വിത്താണ് ശ്രീനാരായണൻ പാകിയതെങ്കിലും മുളച്ചുവന്നത് സാമൂഹ്യ രാഷ്ട്രീയ അവകാശവാദമാണെന്നാണ്. ആർഷ സംസ്​കാരത്തിന്റെ സന്ദേശമാണ് ഗുരു പ്രചരിപ്പിച്ചതെന്ന് പറയുമ്പോൾ, ഗുരുവിന്റെ വാക്കുകൾ ​ശ്രോതാക്കളുടെ ചെവിയിൽ ചെന്നലച്ചത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആധുനികാശയങ്ങളായിട്ടാണ്. ഹിന്ദുത്വമെന്നത് ചാതുർവർണ്യാധിഷ്ഠിത ബ്രഹ്മണാധിപത്യമല്ലാതെ മറ്റൊന്നുമല്ല. ത്രൈവർണ്ണികർക്കുതാഴെ ശൂദ്രർക്കും പഞ്ചമർക്കും മനുഷ്യോചിതമായ ജീവിതവും അന്തസ്സും അനുവദിക്കാത്ത മർദ്ദിതവ്യവസ്​ഥയും പ്രത്യയശാസ്​ത്രവുമാണത്.

2014- നുശേഷം ദേശീയാധികാരം കയ്യടക്കിയ ഹിന്ദുത്വവാദികൾ ഭരണഘടനയെ പോലും നോക്കുകുത്തിയാക്കി സവർണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്രത്തിലേക്ക് ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്ന അത്യന്തം ആപൽക്കരമായ സാഹചര്യത്തിലാണ് നാം ഗുരുവിനെയും അയ്യൻകാളിയെയും അനുസ്​മരിക്കുന്നത്. ഹിന്ദുത്വവും കോർപ്പറേറ്റു മൂലധനവും ചേർന്നു തീവ്രഗതിയിലാക്കിയിരിക്കുന്ന സ്വകാര്യവൽക്കരണ- ഉദാരവൽക്കരണ നയങ്ങൾ സംവരണമുൾപ്പെടെയുള്ള അധഃസ്​ഥിതരുടെ അവകാശങ്ങളും സാമൂഹ്യനീതിയെ ലക്ഷ്യം വെക്കുന്ന ഭരണഘടനാമൂല്യങ്ങളും ഇല്ലാതാക്കുകയാണ്.

തങ്ങൾക്ക് ലഭ്യമായ ദേശീയാധികാരത്തിന്റെ അഹന്തയിൽ സംഘപരിവാർ രാജ്യമെമ്പാടും ദലിതുകളെ വേട്ടയാടുന്നു. ഹിന്ദുത്വത്തെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്ന ദലിത്, ഇടതു ബുദ്ധിജീവികളെ രാജ്യേദ്രാഹികളാക്കി ഭീകരവിരുദ്ധനിയമങ്ങളുപയോഗിച്ച് ജയിലടക്കുന്നു. സവർണ്ണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്ര സ്​ഥാപനത്തിനുള്ള ഉത്സാഹത്തിലാണ് സംഘ്പരിവാർ.

രാജസ്​ഥാനിലും വടക്കേന്ത്യൻ സംസ്​ഥാനങ്ങളിലും ദാഹജലമെടുത്ത് കുടിച്ചതിന് സ്വന്തം വിദ്യാർത്ഥിയായ ദലിതനെ സവർണ്ണ ജാതിക്കാരനായ അധ്യാപകൻ തല്ലിക്കൊന്നതും ക്ഷേത്രത്തിൽ പ്രവേശിച്ച വയോധികനെ തല്ലി പെ​ട്രോൾ ഒഴിച്ച് തീയിട്ടതും കഴിഞ്ഞ വർഷങ്ങളിലാണ്. രാജ്യമെമ്പാടും ദലിതർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ.

നെയ്യാറിൽ ഇറങ്ങി മുങ്ങിയെടുത്ത ഒരു കല്ല് അരുവിപ്പുറം കരിങ്കൽത്തറയിൽ പ്രതിഷ്ഠിച്ച ഗുരു അവിടെ എഴുതിവെച്ചത്; ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്​ഥാനമാണി’തെന്നാണ്.
നെയ്യാറിൽ ഇറങ്ങി മുങ്ങിയെടുത്ത ഒരു കല്ല് അരുവിപ്പുറം കരിങ്കൽത്തറയിൽ പ്രതിഷ്ഠിച്ച ഗുരു അവിടെ എഴുതിവെച്ചത്; ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്​ഥാനമാണി’തെന്നാണ്.

ശുദ്ധാശുദ്ധങ്ങളുടേതായ ധർമ്മശാസ്​ത്രത്തിനും അത് സൃഷ്ടിച്ച മനുഷ്യത്വരഹിതമായ ജാതി സവർണ്ണാധിപത്യത്തിനുമെതിരായ വിപ്ലവകരമായ പോരാട്ടങ്ങളുടെ ചരിത്രമാണ് അയ്യൻകാളിയുടെ ജീവിതം. ‘ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ തയ്യാറില്ലാത്ത ജാതിജന്മിമാരുടെ പാടം കൊയ്യാൻ ഞങ്ങളെ കിട്ടില്ല’ എന്നു പ്രഖ്യാപിച്ച്, ജാതി ഉച്ചനീചത്വങ്ങൾക്കും അയിത്തത്തിനുമെതിരെ പണിമുടക്ക് എന്ന സമരായുധം പ്രയോഗിച്ച്, മർദ്ദിതരുടെയും അസ്പൃശ്യരുടെയും സംഘടിതശക്തി എന്തെന്ന് അധികാരിവർഗ്ഗങ്ങളെ തൊട്ടറിയിച്ച് ചരിത്രം സൃഷ്ടിച്ച മഹാത്മാവാണ് അയ്യൻകാളി. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങളാൽ പ്രചോദിതമായ കേരളീയ നവോത്ഥാനചരിത്രത്തിൽ ഉജ്ജ്വലപ്രകാശം പരത്തിയവരിൽ പ്രമുഖനും പ്രധാനിയുമാണ് അദ്ദേഹം.

അയിത്തത്തെയും താഴ്ന്ന ജാതിക്കാരുടെ വഴി നടക്കാനുള്ള അവകാശത്തെയും നിഷേധിച്ചവരുടെ രാജപാതയിൽ വില്ലുവണ്ടിയിറക്കിയ നവോത്ഥാന ധീരതയുടെ പേരാണ് അയ്യൻകാളി. അധഃസ്​ഥിതർക്ക് അറിവും തൊഴിലും സമ്പത്തും നിഷേധിച്ച, പട്ടിയും പൂച്ചയും നടന്നുപോകുന്ന വഴികളിലൂടെ ജാതിയിൽ താണവരായതുകൊണ്ടുമാത്രം സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച അധികാരവ്യവസ്​ഥക്കെതിരായ പോരാട്ടമാണ് ആ ജീവിതം എന്നു പറയാം. അധഃസ്​ഥിതരായ മനുഷ്യരുടെ അറിവിനും അവസരത്തിനും അധികാരത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ സമ്പന്ന സവർണ്ണാധികാരത്തെ വെല്ലുവിളിച്ച വിപ്ലവകാരിയുടെ സ്​മരണ നവഹൈന്ദവതക്കെതിരായ പോരാട്ടങ്ങൾക്കുള്ള ഊർജ്ജമാക്കി മാറ്റണം.

നമ്മുടെ നവോത്ഥാനചരിത്രത്തിലേക്ക് ഉജ്ജ്വലപ്രകാശം പരത്തി കടന്നുവന്ന അയ്യൻകാളിയുടെയും ശ്രീനാരായണന്റെയും സ്​മരണയോട് നാം പ്രതിബദ്ധമാവുന്നത്, നമ്മുടെ ജീവിതത്തിന്റെ സൂക്ഷ്മവ്യവഹാരമണ്ഡലങ്ങളിൽ നിലനിൽക്കുന്ന ദലിത് വിരുദ്ധമായ വരേണ്യതക്കെതിരായ സമരങ്ങൾ ഏറ്റെടുക്കുന്നതിലൂടെയാണ്. നമ്മുടെ സമൂഹമനസ്സിന്റെ അകത്തളങ്ങളിൽ അടിഞ്ഞുകൂടി കിടക്കുന്ന ജാതിബോധത്തിന്റെ കൂത്താടികളെ തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്. നവോത്ഥാനവും ജാതി- ജന്മിത്തവിരുദ്ധ സമരങ്ങളും സൃഷ്ടിച്ച മലയാളിയുടെ ജനാധിപത്യശരീരത്തെ തിന്നു തീർക്കുകയാണ് നവജാതിബോധത്തിന്റെ പുഴുക്കളെന്നറിയണം.

ശ്രീനാരായണനും അയ്യൻകാളിയുമുൾപ്പെടെയുള്ള നവോത്ഥാനനായകർ സ്വന്തം ജീവിതം കൊണ്ട് പ്രതിരോധിക്കുകയും തോല്പിക്കുകയും ചെയ്ത ചാതുർവർണ്യമൂല്യങ്ങളുടെ പുനരായനത്തിലൂടെയാണ് നമ്മുടെ സമൂഹശരീരത്തിൽ ഹിന്ദുത്വത്തിന്റെ അർബുദകോശങ്ങൾ വളർന്നുവരുന്നത്.
ശ്രീനാരായണനും അയ്യൻകാളിയുമുൾപ്പെടെയുള്ള നവോത്ഥാനനായകർ സ്വന്തം ജീവിതം കൊണ്ട് പ്രതിരോധിക്കുകയും തോല്പിക്കുകയും ചെയ്ത ചാതുർവർണ്യമൂല്യങ്ങളുടെ പുനരായനത്തിലൂടെയാണ് നമ്മുടെ സമൂഹശരീരത്തിൽ ഹിന്ദുത്വത്തിന്റെ അർബുദകോശങ്ങൾ വളർന്നുവരുന്നത്.

നവലിബറലിസവും അതിന്റെ അനൂകൂല്യങ്ങളനുഭവിച്ചുവളർന്നുവന്ന നവസമ്പന്നവർഗ്ഗങ്ങളും ചേർന്ന് പുനരാനയിക്കുന്ന ജാതിബോധത്തിന്റെ അഴുക്കുചാലുകളിലാണ് ദലിത്- സ്​ത്രീവിരുദ്ധ വരേണ്യതയുടെ കൂത്താടികൾ പെറ്റുപെരുകുന്നത്. ജനാധിപത്യപരമായ സാമൂഹ്യജീവിതത്തിനും മതനിരപേക്ഷദേശീയതക്കും ഭീഷണിയാവുന്ന നവഹൈന്ദവതയുടെ അടിസ്​ഥാനവും ഈ വരേണ്യജാതി- സമുദായബോധമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ബ്രാഹ്മണ്യവിശ്വാസ- ആചാരങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുന്ന സമുദായബോധമാണ് ഹിന്ദുത്വരാഷ്ട്രീയവും പ്രത്യയശാസ്​ത്രവും. ശ്രീനാരായണനും അയ്യൻകാളിയുമുൾപ്പെടെയുള്ള നവോത്ഥാനനായകർ സ്വന്തം ജീവിതം കൊണ്ട് പ്രതിരോധിക്കുകയും തോല്പിക്കുകയും ചെയ്ത ചാതുർവർണ്യമൂല്യങ്ങളുടെ പുനരായനത്തിലൂടെയാണ് നമ്മുടെ സമൂഹശരീരത്തിൽ ഹിന്ദുത്വത്തിന്റെ അർബുദകോശങ്ങൾ വളർന്നുവരുന്നത്.

Comments