കെ.സുധാകരന്റേത് ജാതീയതയുടെയും വംശവെറിയുടെയും പ്രശ്‌നം

കേരളീയ സമൂഹത്തിൽ കാലങ്ങളായി നിലനിന്നുപോരുന്ന വംശീയവും ജാതീയവുമായ മുൻവിധികളുടെയും അത് നമ്മുടെ മനോഘടനയിൽ ചെലുത്തുന്ന സ്വാധീനത്തിന്റെയും ആവിഷ്‌കാരം കൂടിയാണ് കെ. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തിലുള്ളത്. പലപ്പോഴും നാം പുറമെ കൊണ്ടുനടക്കുന്ന സാമൂഹികമായ സമത്വബോധത്തിന്റെ പിന്നാമ്പുറത്ത് പലതരം വിവേചനബോധങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുധാകരന്റെ പ്രസ്താവന സാന്ദർഭികമാണെന്നുതോന്നാം. പക്ഷെ, വളരെ ആഴത്തിൽ വേരുള്ള ഒരു രോഗത്തിന്റെ പ്രകാശനമാണിത്- സുനിൽ പി. ഇളയിടം സംസാരിക്കുന്നു


സുനിൽ പി. ഇളയിടം

എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ. ശ്രീ ശങ്കരാചാര്യ സംസ്​കൃതം സർവകലാശാലയിൽ മലയാളം അധ്യാപകൻ. അധിനിവേശവും ആധുനികതയും, ഇന്ത്യാ ചരിത്ര വിജ്​ഞാനം, വീ​ണ്ടെടുപ്പുകൾ- മാർക്​സിസവും ആധുനികതാ വിമർശനവും, മഹാഭാരതം: സാംസ്​കാരിക ചരിത്രം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments