പൾസർ സുനിക്ക് ജാമ്യം, വിചാരണ നീളുന്നതിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

'ഇതെന്ത് വിചാരണ' എന്ന് സുപ്രീംകോടതി വിമർശനം.

News Desk

  • ടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

  • ഏഴര വർഷത്തിനുശേഷമാണ് ജാമ്യം. 2017 ഫെബ്രുവരി 23 മുതൽ സുനി ജയിലിലാണ്.

  • വിചാരണ നീണ്ടുപോകുന്നതിനാലാണ് ജാമ്യം. ഒരാഴ്ചക്കുള്ളിൽ വിചാരണ കോടതി ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി.

  • കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകൻ വിചാരണ നീട്ടിക്കൊണ്ടുപോകുന്നുവെന്ന് പൾസർ സുനി, നീതിപൂർവകമായ വിചാരണ നടക്കുന്നില്ലെന്നും പരാതി.

  • 'ഇതെന്ത് വിചാരണ' എന്ന് സുപ്രീംകോടതിയുടെ വിമർശനം. ഒരാൾ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്നും ചോദ്യം.

  • വിചാരണയുടെ അന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകുന്നതിനെ സംസ്ഥാനം എതിർത്തു, കടുത്ത ജാമ്യ വ്യവസ്ഥകൾക്കായി സംസ്ഥാനത്തിന് വാദിക്കാം.

  • സുനിക്ക് ജാമ്യം നൽകിയാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തി അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലം.

  • നേരത്തെ, ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ 25,000 രൂപ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

  • സുനി ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ പരിശോധിച്ച ശേഷമാണ് ജാമ്യം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ സുനി ജാമ്യാപേക്ഷ നൽകിയത്.

  • 2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയിൽ കാറിൽ ആക്രമിക്കപ്പെട്ടത്. നടൻ ദിലീപിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നുവെന്നായിരുന്നു സുനിയുടെ മൊഴി. പ്രതിയായ ദിലീപിന് അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Comments