സുരേഷ് ഗോപി

ഒടുവിൽ തൃശൂരെടുത്ത് സുരേഷ് ഗോപി, അക്കൗണ്ട് തുറന്ന് ബി.ജെ.പി

ജനപ്രിയ അവകാശവാദങ്ങളും സിനിമാ സ്റ്റൈൽ കാമ്പയിനും അടക്കമുള്ള പൊടിക്കൈകളിലൂടെ മാത്രം നേടിയ മുന്നേറ്റമല്ല സുരേഷ് ഗോപിയുടേത് എന്ന് യു.ഡി.എഫി​ന്റെ വോട്ടുചോർച്ച തെളിയിക്കുന്നു.

Election Desk

തൃശൂരിലൂടെ സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന് ബി.ജെ.പി. അതിശക്തമായ മത്സരം കാഴ്ചവച്ച സി.പി.ഐയിലെ വി.എസ്. സുനിൽകുമാറിനെ രണ്ടാമതും കോൺഗ്രസിലെ കെ. മുരളീധരനെ മൂന്നാമതുമാക്കി സുരേഷ് ഗോപി ജയം ഉറപ്പിച്ചു.

വോട്ടെണ്ണലിന്റെ തുടക്കത്തിൽ അൽപസമയം വി.എസ്. സുനിൽ കുമാർ ലീഡ് പിടിച്ചെങ്കിലും പിന്നീട് സുരേഷ് ഗോപിക്കായി മുൻതൂക്കം. അദ്ദേഹം ലീഡ് പടിപടിയായി ഉയർത്തിക്കൊണ്ടിരുന്നു. അതി ദയനീയമായിരുന്നു മുരളീധരന്റെ പ്രകടനം. കോൺഗ്രസിന്റെ സ്വാധീനമേഖലകളിൽപോലും മുരളിക്ക് പിടിച്ചുനിൽക്കാനായില്ലെന്നുമാത്രമല്ല, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

2019-ലെ ലോകസഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്ന് മത്സരിച്ച് തോറ്റ ശേഷം ഇത്തവണ അരയും തലയും മുറുക്കിയായിരുന്നു ബി.ജെ.പി സുരേഷ് ഗോപിയെ ഇറക്കിയത്. ജയം ഉറപ്പിച്ച് ‘എ’ ക്ലാസ് മണ്ഡലമായി തൃശൂരിലെ പ്രഖ്യാപിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ടുവന്ന് കാമ്പയിന് തുടക്കമിടുകയും ചെയ്തത് പ്രവർത്തകരിൽ വലിയ ആത്മവിശ്വാസമുണ്ടാക്കി. തെ​രഞ്ഞെടുപ്പിന് വള​രെ മുമ്പേ മണ്ഡലത്തിൽ തമ്പടിച്ച് പ്രവർത്തനം നടത്തിയിരുന്നു സുരേഷ് ഗോപി. ‘തന്നിലൂടെ തൃശൂരിനൊരു കേന്ദ്രമന്ത്രി’ തുടങ്ങിയ ജനപ്രിയ അവകാശവാദങ്ങളും സിനിമാ സ്റ്റൈൽ കാമ്പയിനും ജനങ്ങളെ ആകർഷിച്ചിരുന്നു. എന്നാൽ, ഇത്തരം പൊടിക്കൈകളിലൂടെ മാത്രം നേടിയ മുന്നേറ്റമല്ല സുരേഷ് ഗോപിയുടേത് എന്ന് യു.ഡി.എഫി​ന്റെ വോട്ടുചോർച്ച തെളിയിക്കുന്നു.

എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിനു​ശേഷം, എൽ.ഡി.എഫിനെതിരെ യു.ഡി.എഫ് ​​ക്രോസ് വോട്ടിങ് ആരോപണമുന്നയിച്ചിരുന്നു. വി.എസ്. സുനിൽകുമാറിനെ സി.പി.എം വഞ്ചിച്ചുവെന്നായിരുന്നു കെ. മുരളീധരന്റെയും ടി.എൻ. പ്രതാപന്റെയും ആരോപണം.

അതിദയനീയമായിരുന്നു മുരളീധരന്റെ പ്രകടനം. കോൺഗ്രസിന്റെ സ്വാധീനമേഖലകളിൽപോലും മുരളിക്ക് പിടിച്ചുനിൽക്കാനായില്ലെന്നുമാത്രമല്ല, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
അതിദയനീയമായിരുന്നു മുരളീധരന്റെ പ്രകടനം. കോൺഗ്രസിന്റെ സ്വാധീനമേഖലകളിൽപോലും മുരളിക്ക് പിടിച്ചുനിൽക്കാനായില്ലെന്നുമാത്രമല്ല, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

'തൃശ്ശൂരിൽ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്കുപോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാൽ അവർ രണ്ടാം സ്ഥാനത്തുവന്നാൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. സി.പി.എമ്മിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സി.പി.എമ്മുകാരല്ല, ബി.ജെ.പിക്കാരാണ് കള്ള വോട്ട് ചെയ്തത്. ഗുരുവായൂർ, നാട്ടിക മണ്ഡലം കേന്ദ്രീകരിച്ചാണ് ഡീൽ നടന്നിട്ടുള്ളത്. തിരഞ്ഞടുപ്പിന്റെ ബൂത്ത് തല അവലോകനം നടത്തിയിരുന്നു. ഈ രണ്ട് മണ്ഡലത്തിലാണ് ഇത് പ്രകടമായി കാണാനായത്. മറ്റ് മണ്ഡലങ്ങളിൽ സി.പി.എം നേതാക്കളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നില്ല’, എന്നായിരുന്നു മുരളീധരന്റെ ആരോപണം.

എന്നാൽ, മുരളീധരൻ ആരോപിച്ച വിധത്തിലല്ലെങ്കിലും ​യഥാർഥത്തിൽ ക്രോസ് വോട്ടിങ് യു.ഡി.എഫിൽനിന്ന് ബി.ജെ.പിയിലേക്കാണുണ്ടായതെന്ന് തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നു. യഥാർഥത്തിൽ പത്മജയുടെ ബി.ജെ.പി ​പ്രവേശനം അടക്കമുള്ള ഘടകങ്ങളിലൂടെ ആടിനിന്നിരുന്ന മധ്യവർഗ- സവർണ വിഭാഗ വോട്ടുകളെ മുരളീധരനിലൂടെ ഉറപ്പിച്ചുനിർത്താമെന്നത് കോൺഗ്രസിന്റെ വ്യാമോഹമായിരുന്നുവെന്നും സുരേഷ് ഗോപി തെളിയിച്ചു.

സുരേഷ് ഗോപി സ്ഥാനാർത്ഥിയാകുമെന്ന സൂചന നേരത്തെയുണ്ടായിരുന്നതിനാൽ പ്രചാരണ പരിപാടികൾക്ക് വേഗം കൂട്ടാനും തുടക്കം മുതൽ തന്നെ സ്റ്റാർ കാമ്പയിനിങ് ആരംഭിക്കാനും കഴിഞ്ഞത് ബി.ജെ.പിക്ക് ഗുണം ചെയ്തു. അവസാന നിമിഷം അപ്രതീക്ഷിത സ്ഥാനാർത്ഥിയായി കോൺഗ്രസ് കെ. മുരളീധരനെ അവതരിപ്പിച്ചത് തിരിച്ചടിയാകുമോ എന്ന് ബി.ജെ.പി ഭയന്നിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.

എല്‍.ഡി.എഫും യുഡി.എഫും കാലങ്ങളായി കൈവശം വച്ചുവരുന്ന തൃശൂരില്‍ ഇരുപക്ഷവും ബി.ജെ.പിക്കെതിരെ അതിശക്തമായ പ്രതിരോധം തീര്‍ത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ ചൂടേറിയ പ്രചാരണത്തിന് തുടക്കം കുറിച്ച, രാജ്യത്തെ തന്നെ ചുരുക്കം ചില മണ്ഡലങ്ങളിലൊന്നായിരുന്നു തൃശൂർ. എൽ.ഡി.എഫിനും യു.ഡി.എഫിനും തൃശൂരിനെ പ്രധാനപ്പെട്ട മണ്ഡലമായി പരിഗണിക്കാതെ വയ്യ എന്ന നിലയിലെത്തിച്ചതിന് പിന്നിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിനും വലിയ പങ്കുണ്ടായിരുന്നു.

സുരേഷ് ഗോപി സ്ഥാനാർത്ഥിയാകുമെന്ന സൂചന നേരത്തെയുണ്ടായിരുന്നതിനാൽ പ്രചാരണ പരിപാടികൾക്ക് വേഗം കൂട്ടാനും തുടക്കം മുതൽ തന്നെ സ്റ്റാർ കാമ്പയിനിങ് ആരംഭിക്കാനും കഴിഞ്ഞത് ബി.ജെ.പിക്ക് ഗുണം ചെയ്തു.
സുരേഷ് ഗോപി സ്ഥാനാർത്ഥിയാകുമെന്ന സൂചന നേരത്തെയുണ്ടായിരുന്നതിനാൽ പ്രചാരണ പരിപാടികൾക്ക് വേഗം കൂട്ടാനും തുടക്കം മുതൽ തന്നെ സ്റ്റാർ കാമ്പയിനിങ് ആരംഭിക്കാനും കഴിഞ്ഞത് ബി.ജെ.പിക്ക് ഗുണം ചെയ്തു.

എന്തുവിലകൊടുത്തും തൃശൂർ പിടിക്കലായിരുന്നു ഇത്തവണ ബിജെപി ലക്ഷ്യം. ജനുവരിയിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തിയത്. സീറ്റുറപ്പിച്ചു എന്ന നിലയിൽ തന്നെയായിരുന്നു ബി.ജെ.പി തൃശൂരിനെ പരിഗണിച്ചിരുന്നത്. പാർട്ടിക്കും മുകളിൽ സുരേഷ് ഗോപിയെ പ്രതിഷ്ഠിച്ചുള്ള പൊളിറ്റിക്കലും സിനിമാറ്റിക്കുമായ പ്രചാരണം, കേരളത്തിലെ ഭാരത് അരിയുടെ വിതരണം തൃശൂരിൽനിന്ന് ആരംഭിച്ചത്, പാർട്ടിക്കുള്ളിലെ സുരേഷ് ഗോപിയുടെ സ്വാധീനം, സംസ്ഥാന ചുമതലകളൊന്നുമില്ലെങ്കിലും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സുരേഷ് ഗോപി സംഘടിപ്പിച്ച പദയാത്ര എന്നീ ഘടകങ്ങളെല്ലാം ബി.ജെ.പിക്ക് അനുകൂല ഘടകങ്ങളായി. സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവത്തിലായിരുന്നു ബി.ജെ.പി പ്രതീക്ഷ. സ്വീകാര്യതയുള്ള നേതാക്കളെ കണ്ടെത്താൻ ബി.ജെ.പി നടത്തിയ സർവ്വേയിൽ സുരേഷ് ഗോപി മാത്രം ഇടംപിടിച്ചതും നേതൃത്വത്തിന്റെ പ്രതീക്ഷ ഉയർത്തി. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയമായിരുന്നെങ്കിലും തൃശൂർ എടുക്കാനുറച്ച് മണ്ഡലം കേന്ദ്രീകരിച്ച് സുരേഷ് ഗോപി നടത്തിയ പ്രവർത്തനങ്ങൾ വോട്ടായി മാറിയെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ തവണ, സി പി ഐയുടെ സിറ്റിംഗ് എം.പി സി.എൻ ജയദേവനെ തോൽപ്പിച്ച് ടി.എൻ പ്രതാപൻ വലിയ ഭൂരിപക്ഷത്തിൽ തൃശൂർ പിടിച്ചതുമുതൽ എൽ.ഡി.എഫിന് അഭിമാനപ്രശ്‌നമായി തുടരുകയായിരുന്നു തൃശൂർ. അതുകൊണ്ടാണ് പ്രാദേശിക തലത്തിൽ വലിയ സ്വാധീനമുള്ള നേതാവായ വി. എസ് സുനിൽകുമാറിനെ തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തിരുമാനിച്ചത്. മുൻ മന്ത്രി, തൃശൂരിൽ നിന്നുള്ള മുൻ എം.എൽ.എ, സാധാരണക്കാർക്കിടയിലുള്ള ഇമേജ്, ബിജെ.പിക്കെതിരെയുള്ള ശക്തമായ കാമ്പയിൻ എന്നിവ എന്നിവ വോട്ടാകുമെന്നായിരുന്നു എൽ.ഡി.എഫ് പ്രതീക്ഷ. വോട്ടിൽ ചോർച്ചയുണ്ടാകാതെ കാത്തുവെങ്കിലും സുനിൽകുമാറിന് അതിനെ വിജയത്തിലേക്കെത്തിക്കാനായില്ല.

കെ. മുരളീധരന് കോൺഗ്രസിനുള്ളിൽ നിന്നുതന്നെ നേരിടേണ്ടി വന്ന തിരിച്ചടികൾ ബി.ജെ.പിയിലേക്ക് വോട്ട് മറിയുന്നതിനും കാരണമായിട്ടുണ്ട്. കോൺഗ്രസിന്റെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് കുപ്രസിദ്ധിയുള്ള തൃശൂരിൽ അതിന്റെ എല്ലാ ദുരിതങ്ങളും ഇത്തവണ മുരളീധരന് നേരിടേണ്ടിവന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമനായ ടി.എൻ. പ്രതാപൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ്, അനിൽ അക്കര എന്നിവർ കാമ്പയിൻ ഏകോപിപ്പിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടുവെന്ന പരാതി വോട്ടെടുപ്പിനുശേഷമുള്ള പാർട്ടി അവലോകനത്തിൽ മുരളീധരൻ തന്നെ ചൂണ്ടിക്കാട്ടിയതായി പുറത്തുവന്നിരുന്നു.

മുൻ മന്ത്രി, തൃശൂരിൽ നിന്നുള്ള മുൻ എം.എൽ.എ, സാധാരണക്കാർക്കിടയിലുള്ള ഇമേജ്, ബിജെ.പിക്കെതിരെയുള്ള ശക്തമായ കാമ്പയിൻ എന്നിവ എന്നിവ വോട്ടാകുമെന്നായിരുന്നു  വി.എസ് സുനിൽകുമാറിൻ്റെ പ്രതീക്ഷ
മുൻ മന്ത്രി, തൃശൂരിൽ നിന്നുള്ള മുൻ എം.എൽ.എ, സാധാരണക്കാർക്കിടയിലുള്ള ഇമേജ്, ബിജെ.പിക്കെതിരെയുള്ള ശക്തമായ കാമ്പയിൻ എന്നിവ എന്നിവ വോട്ടാകുമെന്നായിരുന്നു വി.എസ് സുനിൽകുമാറിൻ്റെ പ്രതീക്ഷ

പ്രചാരണത്തിന് മുരളീധരൻ സ്വന്തം സംവിധാനമുണ്ടാക്കാൻ നിർബന്ധിതനായ സാഹചര്യവും പലപ്പോഴുമുണ്ടായി. മുരളീധരൻ എത്തുന്നതിനുമുമ്പുതന്നെ ടി.എ​ൻ.​ പ്രതാപൻ മണ്ഡലത്തിൽ പലയിടത്തും പോസ്റ്ററുകൾ പതിച്ച് കാമ്പയിൻ തുടങ്ങിയിരുന്നു. മുരളീധരൻ എത്തിയശേഷം അദ്ദേഹത്തിനുവേണ്ടി കാമ്പയിൻ തുടങ്ങാൻ ഏറെ വൈകി. ഗ്രാമപ്രദേശങ്ങളിൽ മുരളീധരന്റെ ​പോസ്റ്ററുകൾ പോലും വൈകിയാണ് എത്തിയത്.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഒല്ലൂരിൽ പ്രചാരണത്തിനെത്തിയപ്പോൾ കോൺഗ്രസിന്റെ ദൗർബല്യം പ്രകടമായിരുന്നു. 150-ഓളം പ്രവർത്തകർ മാത്രമാണ് ആകെ എത്തിയത്. പരിപാടിക്ക് നേരത്തേ പ്രചാരണം ജില്ലാ ഘടകം പരാജയമായിരുന്നു. യൂത്ത് കോൺഗ്രസും പലപ്പോഴും പ്രചാരണത്തിൽ സഹായിച്ചില്ല. പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശത്തെ ശക്തമായി എതിർക്കാൻ കഴിവുണ്ടായിരുന്നു മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തിനെങ്കിലും ജില്ലാ ഘടകം സഹകരിക്കാത്തത് തിരിച്ചടിയായിട്ടുണ്ട്.

തീപാറുന്ന പ്രചാരണം കാഴ്ച്ചവെച്ചെങ്കിലും പോളിംഗ് ശതമാനത്തിലെ കുറവ് ആദ്യം മൂന്ന് മുന്നണികളെയും ഒരുപോലെ ആശങ്കയിലാക്കിയിരുന്നു. 72.11 ശതമാനമായിരുന്നു ഇത്തവണ തൃശൂരിലെ പോളിംഗ്. 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ്ങിൽ 4.96% ഇടിവുണ്ടായെങ്കിലും പോൾ ചെയ്ത വോട്ടർമാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. 1999-നുശേഷം തൃശൂരിൽ പോളിംഗ് കുറയുന്നതും ഇത്തവണയായിരുന്നു. ഏഴ് നിയോജക മണ്ഡലങ്ങളിലും നാലുമുതൽ അഞ്ചു ശതമാനം വരെ പോളിംഗ് കുറഞ്ഞിട്ടുണ്ട്. യു.ഡി.എഫ്. കാര്യമായ പോളിങ് പ്രതീക്ഷിച്ച ഗുരുവായൂർ മണ്ഡലത്തിൽ 4.36 ശതമാനം, എൽ.ഡി.എഫിന് സ്വാധീനമുള്ള നാട്ടികയിൽ 4.38 ശതമാനം, എൻ.ഡി.എ.യ്ക്ക് സ്വാധീനമുള്ള തൃശ്ശൂരിൽ 4.85ശതമാനം എന്നിങ്ങനെയായിരുന്നു കുറവ്. മറ്റു മണ്ഡലങ്ങളിലും ഏതാണ്ട് സമാനമായ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പോളിംഗ് കുറവ് ബി.ജെ.പിയെ ബാധിച്ചില്ലെന്ന് വേണം കരുതാൻ. വോട്ടർമാരുടെ എണ്ണത്തിലുണ്ടായ വർദ്ധനയും മുന്നണികൾക്കെല്ലാം പ്രതീക്ഷ നൽകിയ ഘടകമായിരുന്നു. സംസ്ഥാനത്ത് എറ്റവും കൂടുതൽ വോട്ടർമാരെ പുതുതായി ചേർത്തത് ഇവിടെയായിരുന്നു 1,46,656. അതായത് 2019ലെ ഭൂരിപക്ഷമായ 93,633നെക്കാൾ കൂടുതൽ പുതിയ വോട്ടർമാർ ഇത്തവണ തൃശൂരിൽ ഉണ്ടായിരുന്നു.

Comments