2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ നിന്നുള്ള സുരേഷ് ഗോപിയുടെ വിജയം വോട്ടർ പട്ടികയിൽ അനധികൃതവും അധാർമികവുമായി ബി.ജെ.പിയും സംഘപരിവാറും നടത്തിയ കൂട്ടിച്ചേർക്കലുകളുടെ ഭാഗമായി കൗശലപൂർവ്വം നേടിയെടുത്തതാണ് എന്നതിൻ്റെ തെളിവുകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അറിവോടു കൂടിയല്ലാതെ ഈ കൗശല കൃത്രിമപരിപാടികൾ ഇത്ര വ്യാപകവും ആസൂത്രിതവുമായി നടക്കാനിടയില്ലെന്ന് സമർത്ഥിക്കുകയാണ് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സി. പി. ഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്. സുനിൽ കുമാർ
