വയനാട്ടിലെ ദുരിതബാധിതരുടെ ബാങ്ക് കടങ്ങൾ എത്രയും വേഗം എഴുതിത്തള്ളണം

യനാട് ദുരന്തബാധിതരുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളുന്നതിൽ ബാങ്കുകൾ കൃത്യമായ നടപടികളുമായി മുന്നോട്ടു വന്നിട്ടില്ലെന്ന് ചൂരൽമല സ്വദേശിയും ജീപ്പ് ഡ്രൈവറുമായ രാജേഷ് കുമാർ. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ ബാക്കിയുള്ള കടങ്ങൾ കൂടി എഴുതിത്തള്ളണമെന്നും അല്ലാത്തപക്ഷം അത് ദുരന്തബാധിതരെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിവിടുമെന്നും പറയുകയാണ് രാജേഷ്. വൻകിട കോർപറേറ്റുകളുടെ ലക്ഷം കോടി കടങ്ങൾ നിർബാധം എഴുതിത്തള്ളുന്ന ബാങ്കുകൾ തോട്ടം തൊഴിലാളികളടക്കമുള്ള വയനാട്ടിലെ ദുരന്തബാധിതരുടെ തുച്ഛമായ കടങ്ങൾ എഴുതിത്തള്ളാൻ മടിക്കുന്നതിന് പിന്നിലെന്താണെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇതിൽ സമ്മർദ്ദം ചെലുത്താത്ത് എന്തുകൊണ്ടാണെന്നും ചോദിക്കുകയാണ് രാജേഷ് കുമാർ.

Comments