സിസ്റ്റർ റാണിറ്റിനോട് പാപം ചെയ്യുന്ന സഭ

ലന്ധർ അതിരൂപത ആർച്ച് ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിത, സിസ്റ്റർ റാണിറ്റ് കഴിഞ്ഞ ദിവസമാണ് സ്വയം വെളിപ്പെടുത്തിക്കൊണ്ട് ഏഷ്യാനെറ്റിന് അഭിമുഖം നൽകിയത്. അതിലവർ താനനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ കടുത്ത നീതിനിഷേധത്തെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഫ്രാങ്കോ മുളയ്ക്കൽ കേസിനെക്കുറിച്ചും കേസിനെ തുടർന്നുള്ള സിസ്റ്റർ റാണിറ്റിൻ്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും സഭയ്ക്കുള്ളിൽ കന്യാസ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും സഭയിലെ പൗരോഹിത്യാധികാരത്തിൻ്റെ ധിക്കാരത്തെക്കുറിച്ചും സംസാരിക്കുകയാണ് കത്തോലിക്കാ വൈദികനും ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൻ്റെ നേതാവുമായിരുന്ന ഫാദർ അഗസ്റ്റിൻ വട്ടോളി.

Comments