“അഴുക്കുചാലിൽ വീഴാത്ത ആരെയും പ്രശ്ന പരിഹാരത്തിന് കിട്ടിയില്ലേ’’, സിനിമ കോൺക്ലേവ് നടത്തിപ്പിനെതിരെ ഇന്ദുലക്ഷ്മി

പ്രതിഷേധം മുകേഷും ഷാജി എൻ കരുണും സിനിമാ കോൺക്ലേവ് നടത്തിപ്പുകാരായതിൽ. “ഇരയ്ക്കൊപ്പം എന്ന നാടകം നന്നായി പര്യവസാനിച്ചു. അതിന്റെ തിരശീലയിൽ വേട്ടക്കാരുടെ പേരുകൾ അലങ്കാരത്തിന് എഴുതി ചേർത്തതു വളരെ നന്നായി. പക്ഷെ അതിലും കൂടുതൽ അഭിമാനം തോന്നേണ്ടത് ഈ വേട്ടക്കാരോട് തന്നെ ഇതിനൊക്കെ പരിഹാരം കാണുവാൻ പറഞ്ഞു അതിനു കോൺക്ലേവ് എന്ന ഓമനപ്പേരിട്ട് വിളിച്ചതാണ്” - ഇന്ദുലക്ഷ്മി.

News Desk

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ ആരോണങ്ങൾ നേരിട്ട നടനും എം.എൽ.എയുമായ മുകേഷിനെയും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായ ഷാജി എൻ. കരുണിനെയും ചലച്ചിത്ര നയരൂപീകരണത്തിനായുള്ള സിനിമാ കോൺക്ലേവിന്റെ നടത്തിപ്പുകാരായതിൽ പ്രതിഷേധം. ‘നിള’ എന്ന സിനിമയുമായി ബന്ധപ്പെട്ട് KSFDC-യിൽനിന്ന് ചെയർമാൻ ഷാജി എൻ. കരുണിൽ നിന്നുമുണ്ടായ ആക്ഷേപകരമായ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ സംവിധായിക ഇന്ദുലക്ഷ്മി സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. പുരുഷാധിപത്യത്തെ വാഴ്ത്തുന്നതും ആണത്തം ട്രെൻഡ് ആകുന്നതുമായ ഇടത്ത് ഇതൊരിക്കലും അത്ഭുതമല്ലെന്ന് അവർ പറഞ്ഞു. ഇതിനേക്കാൾ നന്നായി എങ്ങനെ ആണ് ഹേമ കമ്മറ്റി റിപ്പോർട്ടിനെയും അതിനു പുറകെ നിസ്വാർദ്ധരായി പ്രവർത്തിച്ച സ്ത്രീകളെയും നിശ്ശബ്ദരായി ദശകങ്ങളായി സഹിച്ച സ്ത്രീകളെയും അപമാനിക്കാൻ കഴിയുമെന്ന് അവർ ചോദിച്ചു.

മുകേഷ്
മുകേഷ്

“പുരുഷാധിപത്യത്തെ വാഴ്ത്തുന്ന ഒരിടത്തു, ആണത്തം ട്രെൻഡ് ആകുന്ന ഇടത്തു ഇത് ഒരിക്കലും ഒരു അത്ഭുതം അല്ല. ഇതിനേക്കാൾ നന്നായി എങ്ങനെ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും അതിനു പുറകെ നിസ്വാർത്ഥരായി പ്രവർത്തിച്ച സ്ത്രീകളെയും നിശ്ശബ്ദരായി ദശകങ്ങളായി സഹിച്ച സ്ത്രീകളെയും അപമാനിക്കാൻ കഴിയുക. അങ്ങനെ അപമാനിക്കാതെ ഇരുന്നാൽ എങ്ങനെയാണ് ഹീറോയിസം കാണിക്കാൻ കഴിയുക?. അധികാരത്തിന്റെ ലഹരി എങ്കിൽ അല്ലെ ആസ്വദിക്കാൻ കഴിയൂ?.
അഞ്ചു വർഷം റിപ്പോർട്ട് പൂഴ്ത്തിവെച്ചിട്ട് ഗത്യന്തരം ഇല്ലാതെ സെൻസർ ചെയ്തു പ്രസിദ്ധീകരിച്ചതിന് ശേഷം അരങ്ങേറിയ 'ഇരയ്ക്കൊപ്പം' എന്ന നാടകം നന്നായി പര്യവസാനിച്ചു.
അതിന്റെ തിരശീലയിൽ വേട്ടക്കാരുടെ പേരുകൾ അലങ്കാരത്തിന് എഴുതി ചേർത്തതു വളരെ നന്നായി. പക്ഷെ അതിലും കൂടുതൽ അഭിമാനം തോന്നേണ്ടത് ഈ വേട്ടക്കാരോട് തന്നെ ഇതിനൊക്കെ പരിഹാരം കാണുവാൻ പറഞ്ഞു അതിനു കോൺക്ലേവ് എന്ന ഓമനപ്പേരിട്ട് വിളിച്ചതാണ് .
'എത്ര മനോഹരമായ ആചാരങ്ങൾ'
മുകേഷ് നല്ല നടനാണ്. അദ്ദേഹത്തിന്റെ കോമഡികൾ ഞാൻ ഇപ്പോഴും ആസ്വദിക്കാറുണ്ട്. ഷാജി എൻ കരുൺ നല്ല ഛായാഗ്രാഹകനും സംവിധായകനും ആണ്. അതും സമ്മതിച്ചു. പക്ഷെ അഴുക്കു ചാലിൽ വീഴാത്ത ആരെയും നിങ്ങൾക്ക് പ്രശ്നപരിഹാരത്തിന് കിട്ടിയില്ല എന്നുള്ളത് അപമാനം എന്ന് മാത്രം പറഞ്ഞാൽ പോര. സർക്കാരിന് അവരോടുള്ള അന്തമായ വിശ്വാസത്തെ എന്താണ് വിളിക്കേണ്ടത്?. അവരുടെ പെറ്റമ്മയ്ക്കു പോലും ഇത്രയും സ്‌നേഹവും വിശ്വാസവും ഉണ്ടായിരിക്കില്ല.

മുകേഷ് നല്ല നടനാണ്. അദ്ദേഹത്തിന്റെ കോമഡികൾ ഞാൻ ഇപ്പോഴും ആസ്വദിക്കാറുണ്ട്.  ഷാജി എൻ കരുൺ നല്ല ഛായാഗ്രാഹകനും സംവിധായകനും ആണ്. പക്ഷെ അഴുക്കു ചാലിൽ വീഴാത്ത ആരെയും നിങ്ങൾക്ക് പ്രശ്നപരിഹാരത്തിന് കിട്ടിയില്ല എന്നുള്ളത് അപമാനകരം
മുകേഷ് നല്ല നടനാണ്. അദ്ദേഹത്തിന്റെ കോമഡികൾ ഞാൻ ഇപ്പോഴും ആസ്വദിക്കാറുണ്ട്. ഷാജി എൻ കരുൺ നല്ല ഛായാഗ്രാഹകനും സംവിധായകനും ആണ്. പക്ഷെ അഴുക്കു ചാലിൽ വീഴാത്ത ആരെയും നിങ്ങൾക്ക് പ്രശ്നപരിഹാരത്തിന് കിട്ടിയില്ല എന്നുള്ളത് അപമാനകരം

ഇത്രയും സ്ത്രീകൾ പറഞ്ഞതൊക്കെ നിങ്ങൾക്ക് മനസ്സിലാകാത്ത ഭാഷയിൽ ആയിരുന്നോ?. എങ്ങനെ ആണ് നിങ്ങൾക്ക് ഒരേ സമയം സ്ത്രീ ശാക്തീകരണവും സ്ത്രീ വിരുദ്ധതയും ഒരേ പന്തിയിൽ വിളമ്പാൻ കഴിയുന്നത്?. ഹൈപ്പോക്രിസി ഒരു അംഗീകരിക്കപ്പെട്ട നയം ആയി നിങ്ങളുടെ നിയമങ്ങളിൽ എഴുതി ചേർത്തുവോ?.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും അതിൽ നിഷിബ്ദ്ധമായ വിശ്വാസത്തെയും നിങ്ങൾ എത്ര മനോഹരമായി ആണ് പരിഹസിച്ചിരിക്കുന്നത്?. ഇത്തരം പ്രഹസനങ്ങളിലൂടെ എന്താണ് സർക്കാർ പറയുവാൻ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് അറിയില്ല. ഇവരെ ഒക്കെ ബിംബങ്ങളായി പ്രതിഷ്ഠിക്കാൻ കൂടെ ഉദ്ദേശം ഉണ്ട് എങ്കിൽ നമുക്ക് സ്തുതികൾ എഴുതി തുടങ്ങാം. ഇത്രയും നാളായി ഒരു സംസ്ഥാനവും മാധ്യമങ്ങളും സാധാരണ മനുഷ്യരും ചർച്ചചെയ്യുന്നതൊക്കെ മനസ്സിലാക്കുവാൻ പകുതി ചങ്കു മാത്രം മതിയായിരുന്നു. ബാക്കി ഒന്നര ചങ്കു വെറും പാഴായി പോയല്ലോ സഖാവെ.
കമ്മ്യൂസിസത്തിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളിലും ഉണ്ടായിരുന്ന ഒരു മതിപ്പു ദയവു ചെയ്തു ഇല്ലാതെ ആക്കരുത്. കാലം നിങ്ങൾക്ക് ഇനി ഒരു അവസരം തന്നു എന്ന് വരില്ല. ചരിത്രത്തിൽ എഴുതേണ്ടത് ഇത് തന്നെ ആണോ എന്ന് പുനപരിശോധിക്കുന്നത് നല്ലതാണ്.” - ഇന്ദുലക്ഷ്മി പറഞ്ഞു.

Comments