14 പേരുടെ മരണത്തിനിടയാക്കിയ തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ടപകടം, ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളിൽ അരങ്ങേറുന്ന ഞെട്ടിപ്പിക്കുന്ന നിയമലംഘനങ്ങളുടെ തുടർച്ചയാണ്. സമാന ദുരന്തമാണ്, ആനയെഴുന്നള്ളിപ്പിലൂടെയും സംഭവിക്കുന്നത്. രാഷ്ട്രീയഭേദമേന്യ എല്ലാ പാർട്ടികളും ഭരണസംവിധാനങ്ങളും കൂട്ടുമുന്നണിയാകുകയാണ്, ഈ ആചാരസംരക്ഷണത്തിന്റെ കാര്യത്തിൽ. സാധാരണ മനുഷ്യരെയും തൊഴിലാളികളെയും ഉപകരണങ്ങളാക്കി നടത്തുന്ന ഈ നിയമലംഘനങ്ങൾ നിരോധിക്കാൻ ഇനിയും സർക്കാറിന് എന്താണ് തടസ്സം?
Editors Assembly: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
