മുണ്ടക്കൈ തിരിച്ചുവരുന്നു...

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണവും ഭീകരവുമായ ദുരന്തത്തിനാണ് വയനാട് മുണ്ടക്കൈയും ചൂരല്‍മലയും സാക്ഷ്യം വഹിച്ചത്. അതിലവര്‍ക്ക് എല്ലാം നഷ്ടമായി, പ്രിയപ്പെട്ടതെല്ലാം, ഒരായുസിന്റെ സമ്പാദ്യങ്ങളെല്ലാം ഒറ്റ രാത്രിയില്‍ ഉരുളെടുത്തു. തോട്ടം തൊഴിലാളികളായ സാധാരണക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ട് അവരുടെ മക്കള്‍ക്ക് പഠിക്കാന്‍ അവര്‍ പടുത്തുയര്‍ത്തിയ മുണ്ടക്കൈ എല്‍.പി സ്‌കൂളുമുണ്ടതില്‍. ആ എല്‍പി സ്‌കൂളായിരുന്നു അവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകു വീശി പറക്കാന്‍ പുതിയൊരു ആകാശം കാണിച്ചു കൊടുത്തത്. ആ എല്‍പി സ്‌കൂളിലൂടെ, ബാക്കിയായ കുട്ടികളിലൂടെ മുണ്ടക്കൈയുടെ അതിജീവന സാധ്യത തേടുകയാണിപ്പോള്‍ മുണ്ടക്കൈ.

Comments