വയോജന സൗഹൃദ നഗരം, സാഹിത്യ നഗരം എന്നീ ആഗോള തല അംഗീകാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന കോഴിക്കോട് നഗരം ഏറ്റവും അടിസ്ഥാന ആവശ്യമായ ഗതാഗത സംവിധാനത്തിന്റെ കാര്യത്തില്‍ ഇപ്പോഴും നിരവധി പ്രതിസന്ധികള്‍ നേരിടുകയാണ്. നഗരത്തിലെ സാധാരണ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? തൃശൂര്‍ ചേതന കോളേജ് ഓഫ് മീഡിയ ആന്റ് പെര്‍ഫോമിങ് ആര്‍ട്‌സിലെ എം.എ മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസം വിദ്യാര്‍ത്ഥികളായ ഷിഫാന ഷെറിന്‍, ഹരിത കെ.ആര്‍., അശ്വാനന്ദ് വി.എന്‍. എന്നിവര്‍ ഇൻേറൺഷിപ്പ് പ്രൊജക്റ്റിന്റെ ഭാഗമായി തയാറാക്കിയ സ്‌റ്റോറി.
