ഉമേഷിനെ ഡിസ്മിസ് ചെയ്തു, അയാളുടെ ചോദ്യങ്ങളെ സർക്കാർ എന്തു ചെയ്യും?

സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽനിന്ന് സർക്കാർ പിരിച്ചുവിട്ടു. 22 വർഷത്തെ പൊലീസ് ജീവിതം അവസാനിക്കുമ്പോൾ ഉമേഷിന്, തന്റെ സർവീസ് ജീവിതത്തെക്കുറിച്ചും ആ ജീവിതത്തിലുടനീളം നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും സംസാരിക്കാൻ ഏറെയുണ്ട്. കേരള പൊലീസിൽ അരങ്ങേറുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും നീതിനിഷേധങ്ങളെക്കുറിച്ചും മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൊലീസുകാരൻ അഭിമുഖീകരിക്കുന്ന സംഘർഷങ്ങളെക്കുറിച്ചു കൂടിയാണ്, മനില സി. മോഹനുമായുള്ള ഈ അഭിമുഖത്തിൽ അദ്ദേഹം സംസാരിക്കുന്നത്.

Comments