കെ റെയിൽ കാലത്തെ മൂലമ്പിള്ളി നഷ്​ടപരിഹാര ‘മാതൃക’

ല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ പദ്ധതി നടപ്പാക്കിയപ്പോൾ റോഡിനും റെയിലിനുമായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളിൽ ഭൂരിഭാഗത്തിനും ഇനിയും പുനരധിവാസം ലഭിച്ചിട്ടില്ല. 2022 ഫെബ്രുവരിയിൽ കുടിയൊഴിപ്പിക്കലിന് 14 വർഷം തികയുമ്പോൾ, സംസ്ഥാനം പുതിയ സ്വപ്‌നപദ്ധതികൾ നടപ്പാക്കാനും കുടിയൊഴിപ്പിക്കാനുമുള്ള തിരക്കിലാണ്. മൂലമ്പിള്ളി പാക്കേജിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ വീട് വെക്കാനായത് 56 കുടുംബങ്ങൾക്ക് മാത്രമാണ്. മറ്റുള്ളവർക്ക് കിട്ടിയത് വാസയോഗ്യമല്ലാത്ത ചതുപ്പും പുറമ്പോക്കുമാണ്. ചിലർക്കാകട്ടെ സ്ഥലം ഏതാണെന്നുപോലും അറിയില്ല.

Comments