ആർട്ടിസ്​റ്റുകൾ മിണ്ടാതിരിക്കുന്നത്​ തെറ്റ്​; പൃഥ്വീരാജിന്​ പിന്തുണയുമായി വേണു

Think

ക്ഷദ്വീപ് ജനതയേയും അവരുടെ സംസ്‌കാരത്തേയും ബാധിക്കുന്ന അഡ്മിനിസ്‌ട്രേഷന്റെ നടപടികൾക്കെതിരെ കാമറാമാനും എഴുത്തുകാരനുമായ വേണു. ലക്ഷദ്വീപിലെ അഡ്​മിനിസ്​ട്രേറ്റർ ഭരണത്തിനെതിരെ പ്രതികരിച്ചതിനെ തുടർന്ന് സംഘ്പരിവാർ അനുകൂലികളിൽ നിന്ന്​ സൈബർ ആക്രമണം നേരിടേണ്ടി വന്ന പൃഥ്വിരാജിനും വേണു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കലാകാരന്മാരുടെ അഭിപ്രായ രൂപീകരണ ശക്തി നല്ല മാറ്റങ്ങൾക്കായി ഉപയോഗിക്കാനുള്ള ബാധ്യത അവർക്കുണ്ടെന്നും വേണു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ""കലാകാരൻമാരുടെ ശബ്ദങ്ങൾക്ക് അഭിപ്രായ രൂപികരണ ശക്തിയുണ്ട്. തെറ്റായ നീക്കങ്ങൾ വിളിച്ച് പറയാൻ ബാധ്യതയുള്ളവർ അത് ചെയ്യാതിരിക്കുന്നതാണ് തെറ്റ്. പൃഥ്വിരാജ് ചെയ്തത് ചെയ്യാനുള്ള ആർജവം എല്ലാവരും കാണിക്കണം. ഒരു ജനതയേയും അവരുടെ സംസ്‌ക്കാരത്തേയും ഇല്ലാതാക്കാൻ പാടില്ല.
ലക്ഷദ്വീപിനോടൊപ്പം.
പൃഥ്വിരാജിനോടൊപ്പം''

നേരത്തെ, ലക്ഷദ്വീപിലെ ""പരിഷ്‌കാരങ്ങൾ'' വിചിത്രമാണെന്ന് പ്രതികരിച്ചതിനു പിന്നാലെ, പൃഥ്വിരാജിന്റെ പിതൃത്വം ചോദ്യം ചെയ്ത് സംഘ്പരിവാർ അനുകൂല മാധ്യമമായ ജനം ടി.വി. ഓൺലൈനിൽ വന്ന ലേഖനം പരക്കെ വിമർശിക്കപ്പെട്ടിരുന്നു.

പൃഥ്വിരാജിനെ കൂടാതെ സലിം കുമാർ, ഗായിക സിതാര, ഗ്രേസ് ആന്റണി, ഹരിശ്രീ അശോകൻ, വിനയ് ഫോർട്ട്, ഗീതു മോഹൻദാസ്, നിഖില വിമൽ, സണ്ണി വെയ്ൻ, ഷൈൻ നിഗം, അയ്ഷ സുൽത്താന, സകരിയ, ശഹബാസ് അമൻ, മണികണ്ഠൻ, ടൊവിനോ തോമസ്, അനീഷ് ജി. മേനോൻ, ഹർഷാദ്, മുഹ്‌സിൻ പരാരി, റിമ കല്ലിങ്കൽ എന്നിവരും ലക്ഷദ്വീപിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Comments