'എനിക്ക് എന്റെ ശബ്ദത്തിലൂടെ തന്നെ സമൂഹത്തോട് സംസാരിക്കണമെന്നുണ്ട്'

ലൈംഗികാക്രമണത്തിനിരയാകുന്ന സ്ത്രീകൾ നിർഭയം നീതിന്യായസംവിധാനങ്ങളെ സമീപിക്കണമെന്ന വാദം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽ, പൊലീസിനെയും കോടതികളെയും വിശ്വസിച്ച് പരാതി പറയാനെത്തുന്ന സ്ത്രീകളെ ഈ സംവിധാനങ്ങൾ എങ്ങനെയാണ് വീണ്ടും ഇരകളാക്കുന്നത് എന്ന്, ഞെട്ടിപ്പിക്കുന്ന നീതിനിഷേധങ്ങളിലൂടെ, 27 വർഷമായിട്ടും തുടരുന്ന വിതുര കേസ് പറയുന്നു. 'എനിക്ക് എന്റെ ശബ്ദത്തിലൂടെ തന്നെ സമൂഹത്തോട് സംസാരിക്കണമെന്നുണ്ട്' എന്ന് ആ പെൺകുട്ടി പറയുന്നുണ്ട്. അവൾ നേരിട്ട നടുക്കുന്ന അനുഭവങ്ങളെക്കുറിച്ചും ഇപ്പോഴും തീരാത്ത ആശങ്കകളെക്കുറിച്ചും അവരുടെ അഭിഭാഷകയായിരുന്ന അഡ്വ. സുബ്ബലക്ഷ്മി എച്ച്. സനിത മനോഹറുമായി സംസാരിക്കുന്നു.

Comments