സുരേഷ് ഗോപിക്ക് കഴിഞ്ഞ തവണത്തെ വോട്ട് പോലും കിട്ടില്ല

ആർ.എസ്.എസ് ഉയർത്തുന്ന വെല്ലുവിളി എന്നത് മതന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്‌നമല്ല അത് മുഴുവൻ ജനാധിപത്യവാദികളും ആശങ്കപ്പെടേണ്ട വിഷയമാണെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാർ. നിലവിലെ ഇന്ത്യനവസ്ഥയിൽ ഏത് വിഷയമാണ് തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടതെന്ന മുൻഗണന നിശ്ചയിക്കാൻ മാധ്യമങ്ങൾക്ക് കഴിയണമെന്നും ആർ.എസ്.എസ് ഉയർത്തുന്ന ഭീഷണി നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനാണെന്നും സുനിൽ കുമാർ പറഞ്ഞു. തൃശൂരിലെ അടിയൊഴുക്കുകൾ, ഇന്ത്യ മുന്നണിയുടെ സാധ്യതകൾ, വയനാട്ടിലെ രാഹുൽ ആനി രാജ പോര്, കോൺഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശം തുടങ്ങിയ വിഷയങ്ങളിലെ നിലപാട് വിശദീകരിക്കുകയാണ് സുനിൽ കുമാർ.

Comments