ആൾക്കൂട്ടക്കൊല, മലയാളിയുടെ വംശീയവും വർഗീയവുമായ നിശ്ശബ്ദത

രാം നാരായണിൻ്റെ ആൾക്കൂട്ടക്കൊലയിൽ സംഘപരിവാറിൻ്റെ പ്രത്യയശാസ്ത്ര ഹിംസയുണ്ട്. കേരളീയരുടെ വംശീയതയുണ്ട്. ആൾക്കൂട്ട ആക്രമണത്തിൻ്റെ പതഞ്ഞുയരുന്ന ലഹരിയുമുണ്ട്. ആൾക്കൂട്ടക്കൊല കേരളത്തിലും സ്വാഭാവികമാവുകയാണോ? എത്ര നിസ്സംഗമായാണ്, സ്വഭാവികതയെന്ന മട്ടിലാണ് നമ്മൾ മലയാളികൾ ഈ ആൾക്കൂട്ടക്കൊലയോട് പ്രതികരിക്കുന്നത്? തെരുവിൽ വലിയ പ്രതിഷേധങ്ങളില്ല, രോഷപ്രകടനങ്ങളില്ല, കവിതകളില്ല, ചിത്രമെഴുത്തില്ല, വലിയ വാർത്തകൾ പോലുമില്ല. EDITORIAL / MANILA C MOHAN.

Comments