സിദ്ധാർഥന്റെ മരണം: 19 പ്രതികൾക്കും ജാമ്യം

Think

  • പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാർത്ഥികൾക്ക് ഉപാധികളോടെ ഹൈകോടതി ജാമ്യം നൽകി.

  • വയനാട് ജില്ലയിൽ പ്രവേശിക്കരുത്, വിചാരണ പൂർത്തിയാകുംവരെ സംസ്ഥാനം വിടരുത്, പാസ്‌പോർട്ട് സറണ്ടർ ചെയ്യണം എന്നിവയാണ് ഉപാധികൾ.

  • പ്രാഥമിക കുറ്റപത്രം സമർപ്പിച്ചെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും സി ബി ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാമ്യം തടയുകയെന്ന ലക്ഷ്യത്തോടെയുളള കുറ്റപത്രം നിയമപരമല്ലെന്നായിരുന്നു പ്രതിഭാഗം വാദം. സിദ്ധാർത്ഥന്റെ മാതാവ് ഷീബയും ജാമ്യപേക്ഷയെ എതിർത്തിരുന്നു.

  • റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

  • സിദ്ധാർത്ഥിനെതിരെ നടന്നത് ആൾക്കൂട്ട വിചാരണയാണെന്നും അടിയന്തര വൈദ്യസഹായംപോലും നൽകിയില്ലെന്നും കുറ്റപത്രത്തിലുണ്ട്. തുടരന്വേഷണം നടക്കുകയാണെന്നും പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും സി.ബി.ഐ വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

  • സിദ്ധാർഥന്റെ മരണകാരണം കണ്ടെത്താൻ സി.ബി.ഐ ഡൽഹി എയിംസിലെ മെഡിക്കൽ ബോർഡിന്റെ വിദഗ്‌ധോപദേശം തേടി.

  • കഴിഞ്ഞ ഫെബ്രുവരി 18-നാണ് സിദ്ധാർഥനെ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കാമ്പസിലെ അതിക്രൂരമായ മർദ്ദനത്തെതുടർന്നാണ് മരണമെന്നായിരുന്നു പരാതി.

Comments