വിനോദിന്റെ മരണം:
കെട്ടിച്ചമച്ച, വൈരുധ്യങ്ങൾ നിറഞ്ഞ
കേസ്: എം. ഗീതാനന്ദൻ

‘‘മുത്തങ്ങയിൽ അതിക്രൂരമായ മനുഷ്യാവകാശലംഘനമാണ് നടന്നത്. ഒരു ആദിവാസി വെടിയേറ്റു മരിച്ചു. നിരവധി പേർ ആക്രമിക്കപ്പെട്ടു. ഈ പ്രശ്‌നത്തെ മറച്ചുപിടിക്കാൻ പൊലീസുകാരൻ മരിച്ചതുൾപ്പെടെയുള്ള നിരവധി കേസുകൾ സമരനേതൃത്വത്തിന്റെ തലയിൽ കെട്ടിവെക്കുകയായിരുന്നു’’- പൊലീസുകാരൻ വിനോദിന്റെ മരണത്തിൽ കുറ്റമുക്തനാക്കപ്പെട്ട എം. ഗീതാനന്ദൻ ട്രൂകോപ്പി തിങ്കിനോട്.

News Desk

2003 ഫെബ്രുവരി 19-ന് മുത്തങ്ങയിൽ കുടിൽകെട്ടൽ സമരത്തിനുനേരെ നടന്ന പൊലീസ് ആക്രമണം മൂലമുണ്ടായ സംഘർഷത്തിനിടെ, കണ്ണൂർ കെ എ പി നാലാം ബറ്റാലിയനിൽ കോൺസ്റ്റബിളായിരുന്ന കെ.വി. വിനോദ് മരിച്ച സംഭവത്തിൽ സി.ബി.ഐ എടുത്ത കേസ് കെട്ടിച്ചമച്ചതാണെന്നും അടിമുടി വൈരുധ്യങ്ങൾ നിറഞ്ഞതാണെന്നും, കുറ്റമുക്തനാക്കപ്പെട്ട ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം. ഗീതാനന്ദൻ. സാക്ഷിമൊഴികളിലെയും തെളിവുകളിലെയും ​വൈരുധ്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നുവെന്നും അദ്ദേഹം ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

‘‘മുത്തങ്ങയിൽ അതിക്രൂരമായ മനുഷ്യാവകാശലംഘനമാണ് നടന്നത്. ഒരു ആദിവാസി വെടിയേറ്റു മരിച്ചു. നിരവധി പേർ ആക്രമിക്കപ്പെട്ടു. ഈ പ്രശ്‌നത്തെ മറച്ചുപിടിക്കാൻ പൊലീസുകാരൻ മരിച്ചതുൾപ്പെടെയുള്ള നിരവധി കേസുകൾ സമരനേതൃത്വത്തിന്റെ തലയിൽ കെട്ടിവെക്കുകയായിരുന്നു’’.

സാക്ഷികളുടെ കാര്യത്തിലും തെളിവുകളിലും നിരവധി പൊരുത്തക്കേടുകളുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി:

‘‘കേസിലെ 50-ഓളം സാക്ഷികളിൽ ഭൂരിഭാഗവും പൊലീസ്- വനംവകുപ്പ് ഉദ്യോഗസ്ഥരായിരുന്നു. അവരാകട്ടെ, അന്നത്തെ പൊലീസ് നടപടിയിൽ പങ്കെടുത്തവരും ആദിവാസികളെ അതിക്രൂരമായി ആക്രമിച്ചവരുമാണ്. അതുകൊണ്ടുതന്നെ ഈ സാക്ഷിമൊഴികൾ ആർക്കാണ് അനുകൂലമാകുക എന്ന് തിരിച്ചറിഞ്ഞ്, അവയെ വിചാരണാവേളയിൽ കൃത്യമായി പ്രതിരോധിക്കാനായി. സ്വതന്ത്ര സാക്ഷികൾ മാധ്യമപ്രവർത്തകർ മാത്രമായിരുന്നു. അതിൽ മൂന്നു പേരെ മാത്രമാണ് വിസ്തരിച്ചത്. പ്രധാനപ്പെട്ട പല മാധ്യമപ്രവർത്തകരെയും വിസ്തിരിച്ചില്ല. മെഡിക്കൽ- ഫോറൻസിക് തെളിവുകളിൽ നിരവധി വൈരുധ്യങ്ങളുണ്ടായിരുന്നു. അതെല്ലാം കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ കഴിഞ്ഞു’’.

‘‘സമരവുമായി ബന്ധപ്പെട്ട് 2003 ഫെബ്രുവരി 17 മുതൽ19 വരെ നടന്ന മനുഷ്യാവകാശലംഘനങ്ങൾ അന്വേഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടിരുന്നു. ആക്റ്റിവിസ്റ്റായ നിർമല ദേശ്പാണ്‌ഡെ നൽകിയ പരാതിയെതുടർന്നാണ് അന്നത്തെ കമീഷൻ ചെയർപേഴ്‌സണായിരുന്ന ജസ്റ്റിസ് എ.എസ്. ആനന്ദ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതേതുടർന്ന് സംസ്ഥാന സർക്കാർ വിജ്ഞാപനവും ഇറക്കി.

‘‘മുത്തങ്ങയിൽ അതിക്രൂരമായ മനുഷ്യാവകാശലംഘനമാണ് നടന്നത്. ഒരു ആദിവാസി വെടിയേറ്റു മരിച്ചു. നിരവധി പേർ ആക്രമിക്കപ്പെട്ടു. ഈ പ്രശ്‌നത്തെ മറച്ചുപിടിക്കാൻ പൊലീസുകാരൻ മരിച്ചതുൾപ്പെടെയുള്ള നിരവധി കേസുകൾ സമരനേതൃത്വത്തിന്റെ തലയിൽ കെട്ടിവെക്കുകയായിരുന്നു’’ എം. ഗീതാനന്ദൻ പറഞ്ഞു.
‘‘മുത്തങ്ങയിൽ അതിക്രൂരമായ മനുഷ്യാവകാശലംഘനമാണ് നടന്നത്. ഒരു ആദിവാസി വെടിയേറ്റു മരിച്ചു. നിരവധി പേർ ആക്രമിക്കപ്പെട്ടു. ഈ പ്രശ്‌നത്തെ മറച്ചുപിടിക്കാൻ പൊലീസുകാരൻ മരിച്ചതുൾപ്പെടെയുള്ള നിരവധി കേസുകൾ സമരനേതൃത്വത്തിന്റെ തലയിൽ കെട്ടിവെക്കുകയായിരുന്നു’’ എം. ഗീതാനന്ദൻ പറഞ്ഞു.

മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട എല്ലാതരം അതിക്രമങ്ങളെക്കുറിച്ചും പൊലീസ് വെടി​വെപ്പിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും സി.ബി.ഐയെപ്പോലുള്ള ഏതെങ്കിലും ഏജൻസികളെക്കൊണ്ട് സ്വതന്ത്രവും നീതിയുക്തവുമായ എൻക്വയറി നടത്തണം എന്നാണ് കമീഷൻ ഉത്തരവിട്ടത്, ഇൻവെസ്റ്റിഗേഷൻ എന്നല്ല എൻക്വയറി എന്നാണ് ഉത്തരവിലുള്ളത്.

ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. അതുവരെ സംസ്ഥാന സർക്കാറിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ ആരും പരാതി ഉന്നയിക്കാത്ത സാഹചര്യത്തിലാണ് കേസ് സി.ബി.ഐയെ ഏൽപ്പിച്ചത്. ഏന്തടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐയെ ഏൽപ്പിച്ചത് എന്ന് വ്യക്തമല്ല. പുതിയ അന്വേഷണം എന്ന നിലയ്ക്കാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. സി.ബി.ഐയെ ഏൽപ്പിച്ചാൽ തന്നെ തുടരന്വേഷണമേ പാടുള്ളൂ. എന്നാൽ, അതുവരെ ക്രൈംബ്രാഞ്ച് അന്വേഷിച്ച രേഖകളും തെളിവുകളും മുങ്ങി. സീൻ മഹസ്സർ പോലുമുണ്ടായിരുന്നില്ല. കെട്ടുകഥയുടെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. അവർ ആശ്രയിച്ചത് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികളും അവരുടെ തന്നെ വീഡിയോ ദൃശ്യങ്ങളുമാണ്. വീഡിയോ കോടതിയിൽ സമർപ്പിച്ചെങ്കിലും വിസ്താരത്തിന്റെ ഭാഗമായി എടുത്തതുമില്ല’’- ഗീതാനന്ദൻ പറഞ്ഞു.

വീഡിയോ ദൃശ്യങ്ങൾ വെച്ച് ആളുകളെ തിരിച്ചറിഞ്ഞ് അവരെ പ്രതികളാക്കിയശേഷം കുറ്റകൃത്യം തെളിയിക്കാൻ അവർ തന്നെ കൊണ്ടുവന്ന വീഡിയോ വിസ്താരത്തിന് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പൊരുത്തക്കേടുകളാണ് കേസിലുടനീളമുണ്ടായതെന്ന് ഗീതാനന്ദൻ പറഞ്ഞു. മരത്തിനുമുകളിൽ കയറി കൈരളി ടി.വി ക്യാമറാമാൻ ഷാജി പട്ടണം പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവുകളിൽ ഉൾപ്പെടുത്തിയുമില്ല. പിടിച്ചെടുത്തുവെന്ന് പറയുന്ന ആയുധങ്ങളെക്കുറിച്ചും തെളിവുണ്ടായില്ല.

പ്രോസിക്യൂഷൻ സാക്ഷികളുടെ വാദങ്ങൾ ക്രോസ് വിസ്താരത്തിൽ പൊളിയുകയും അവരിൽ പലരും കൂറു മാറുകയും ചെയ്തതായി ഗീതാനന്ദൻ പറഞ്ഞു. മരിച്ച വിനോദിനൊപ്പമുണ്ടായിരുന്ന ഫോറസ്റ്ററായിരുന്നു പ്രധാന സാക്ഷികളിൽ ഒരാൾ. പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി എന്ന് പറയുമ്പോഴും ഇതിനാധാരമായ തെളിവുകൾ അദ്ദേഹത്തിന്റെ മൊഴിയിലുണ്ടായിരുന്നില്ല.

2003 ഫെബ്രുവരി 19-ന് മുത്തങ്ങയിൽ കുടിൽകെട്ടൽ സമരത്തിനുനേരെ നടന്ന പൊലീസ് ആക്രമണം മൂലമുണ്ടായ സംഘർഷത്തിനിടെ മരിച്ച കണ്ണൂർ കെ എ പി നാലാം ബറ്റാലിയനിൽ കോൺസ്റ്റബിളായിരുന്ന കെ.വി. വിനോദ്.
2003 ഫെബ്രുവരി 19-ന് മുത്തങ്ങയിൽ കുടിൽകെട്ടൽ സമരത്തിനുനേരെ നടന്ന പൊലീസ് ആക്രമണം മൂലമുണ്ടായ സംഘർഷത്തിനിടെ മരിച്ച കണ്ണൂർ കെ എ പി നാലാം ബറ്റാലിയനിൽ കോൺസ്റ്റബിളായിരുന്ന കെ.വി. വിനോദ്.

ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരുന്ന കേസുകൾ സി.ബി.ഐക്ക് വിട്ടതോടെ, ആദിവാസികൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാനുള്ള സാധ്യതയില്ലാതായി. ദേശീയ വനിതാ കമ്മീഷൻ അന്വേഷണത്തിന്റെ ഭാഗമായി പൂർണ്ണിമ അദ്വാനി നൽകിയ റിപ്പോർട്ടും പട്ടികജാതി-പട്ടികവർ​ഗ വകുപ്പ് കമ്മീഷൻ റിപ്പോർട്ടും പീപ്പിൾസ് ജുഡീഷ്യൽ ഇൻക്വയറി കമ്മീഷൻ നൽകിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടും അവഗണിക്കപ്പെട്ടു.

വിനോദ് മരിച്ച അതേ സ്ഥലത്തും സമയത്തുമാണ് ആദിവാസി ജോഗി കൊല്ലപ്പെട്ടത്. ജോഗിയുടെ മരണം ഗ്രനേഡ്‌പോലുള്ള മെറ്റാലിക് വസ്തുമൂലമുള്ള മുറിവുകൊണ്ടാണ് എന്നാണ് പറയപ്പെടുന്നത്. എഫ്.ഐ.ആർ ഇട്ടെങ്കിലും ഈ മരണത്തിൽ അന്വേഷണമുണ്ടായില്ല.

Comments