ശശി തരൂർ രാഷ്ട്രീയത്തിൽ വന്നില്ലായിരുന്നുവെങ്കിൽ?

''സൽമാൻ റുഷ്ദിക്ക് ഒരു പ്രതിയോഗി എന്ന നിലയ്ക്കാണ് എഴുത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ സാഹിത്യലോകവും വായനാലോകവും ശശി തരൂർ എന്ന എഴുത്തുകാരനെ കണ്ടത്. അപ്പോഴാണ്, യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് അദ്ദേഹം മത്സരിക്കുന്നത്. അത് വായനക്കാരെ സംബന്ധിച്ച് ഒരു ഷോക്കായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തോൽവി സന്തോഷത്തോടെയാണ് വായനക്കാർ സ്വീകരിച്ചത്. പിന്നീട് അദ്ദേഹം കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയപ്പോഴും വായനക്കാർക്ക് നിരാശയായിരുന്നു. എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോഴോ? ശശി തരൂർ രാഷ്ട്രീയത്തിൽ വന്നില്ലായിരുന്നുവെങ്കിലോ?''

ആരാണ് ശശി തരൂർ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് എൻ.ഇ. സുധീർ ഈ പ്രഭാഷണത്തിലൂടെ.

Comments