വയനാട്ടിൽ തോട്ടമുടമകളെ പേടിയാണ് സർക്കാരിനും പ്രതിപക്ഷത്തിനും

കേരളം നേരിട്ട ഏറ്റവും ഭീകര ദുരന്തമായ മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ തോട്ടം ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള നിയമയുദ്ധം വീണ്ടും ചർച്ചയായിരിക്കുകയാണ്. തോട്ടമുടമകൾ അനധികൃതമായി കയ്യടക്കിവെച്ചിരിക്കുന്ന തോട്ടം ഭൂമിയുടെ ഉടമസ്ഥാവകാശം യഥാർത്ഥത്തിൽ ആർക്കാണ് എന്ന ഗൗരവമായ ചോദ്യം വീണ്ടും ഉയർന്നിട്ടുണ്ട്. കേരളത്തിലെ തോട്ടമുടമകളെ പേടിക്കുന്ന, അവർക്കൊപ്പം നിൽക്കുന്ന സർക്കാർ സംവിധാനത്തെയും അത് ചോദ്യം ചെയ്യേണ്ടതിന് പകരം തോട്ടമുടമകൾക്ക് വേണ്ടി പണിയെടുക്കുന്ന പ്രതിപക്ഷത്തെയും തുറന്നു കാണിക്കുകയാണ് മാധ്യമപ്രവർത്തകൻ ആർ.സുനിൽ.

Comments