സി.പി.എം ഒരു മുസ്‍ലിം വിരുദ്ധ പാർട്ടിയാണെന്ന നറേഷൻ സൃഷ്ടിച്ചെടുക്കാനുള്ള ഹീനമായ പ്രചാരണതന്ത്രങ്ങളാണ് ജമാഅത്തെ ഇസ്‍ലാമിയും എസ്.ഡി.പി.ഐയും അവരുടെ രാഷ്ട്രീയ അജണ്ടയിൽ വീണുകിടക്കുന്ന മുസ്‍ലിം ലീഗും ഇപ്പോൾ പയറ്റിക്കൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്‍ലാമിയും എസ്.ഡി.പി.ഐയും അവരോട് ചേർന്ന് മുസ്‍ലിം ലീഗും സി.പി.എം ഒരു മുസ്‍ലിം വിരുദ്ധ പാർട്ടിയാണെന്ന പ്രചണ്ഡ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്‍ലിം ന്യൂനപക്ഷ സമുദായത്തിലെ മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവർ ഇടതുപക്ഷത്തോടൊപ്പം ചേരുന്നത് തടയുകയെന്ന രാഷ്ട്രീയ അജണ്ടയിൽനിന്നാണ് ഇത്തരം അപവാദപ്രചാരണം. 1970–കളോടെ സാർവ്വദേശീയതലത്തിൽ തന്നെ ശക്തിപ്പെട്ടുവന്ന വർഗീയ– മതരാഷ്ട്രവാദ അജണ്ടയുമായി ചേർന്നാണ് ഹൈന്ദവ, മുസ്‍ലിം, ക്രൈസ്തവ മതവിശ്വാസികൾക്കിടയിൽ കമ്യൂണിസ്റ്റുവിരുദ്ധ പ്രചാരണം ശക്തിപ്പെട്ടത്.
കേരളത്തിൽ സാമ്പത്തികമായി ഗണ്യമായൊരു ധനികവിഭാഗം ക്രിസ്ത്യൻ ന്യൂനപക്ഷത്തിലെന്നപോലെ മുസ്‍ലിം ന്യൂനപക്ഷത്തിലും ഉയർന്നുവന്നിട്ടുണ്ട്. ഇവരാണ് സമുദായനേതൃത്വമായി പലപ്പോഴും പ്രവർത്തിക്കുന്നത്.
കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ക്രിസ്ത്യൻ- മുസ്ലിം മതന്യൂനപക്ഷങ്ങൾ ജനസംഖ്യയിൽ പകുതിയോളം വരും. ഈ രണ്ട് മതവിഭാഗങ്ങളും പൊതുവെ സുസംഘടിതരുമാണുതാനും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ഇടതുപക്ഷ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനം മൂലം ന്യൂനപക്ഷങ്ങൾ മതപരമായ കടുത്ത വിവേചനമോ അവശതയോ ഇവിടെ അനുഭവിക്കേണ്ടിവരുന്നില്ല. എന്നാൽ സാർവദേശീയതലത്തിൽ ശക്തിപ്പെട്ടുവന്ന ഇസ്‍ലാമോഫോബിയയും ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയം അധികാരത്തിലിരിക്കുന്നതും കേരളത്തിലെയും മുസ്‍ലിം ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിൽ അരക്ഷിതത്വം സൃഷ്ടിച്ചിട്ടുണ്ട്. അതിെൻ്റ സ്വാഭാവിക പരിണതിയെന്ന നിലയിൽ അവർക്കിടയിൽ ന്യൂനപക്ഷബോധം നിലനിൽക്കുന്നുമുണ്ട്.
കേരളത്തിൽ സാമ്പത്തികമായി ഗണ്യമായൊരു ധനികവിഭാഗം ക്രിസ്ത്യൻ ന്യൂനപക്ഷത്തിലെന്നപോലെ മുസ്‍ലിം ന്യൂനപക്ഷത്തിലും ഉയർന്നുവന്നിട്ടുണ്ട്. ഇവരാണ് സമുദായനേതൃത്വമായി പലപ്പോഴും പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങളുടെ പേരിൽ ഈ സമ്പന്നപ്രമാണിമാരുടെ താൽപര്യം സംരക്ഷിക്കാനുള്ള സമ്മർദ്ദതന്ത്രങ്ങളുടെ രാഷ്ട്രീയമാണ് പലപ്പോഴും മുസ്‍ലിം ലീഗ് നേതൃത്വം അനുവർത്തിച്ചിട്ടുള്ളത്. ഇവരെ സംബന്ധിച്ച് സമുദായതാൽപര്യം, സമുദായപ്രാതിനിധ്യം എന്നതെല്ലാം അധികാരരാഷ്ട്രീയത്തിലിടപെടാനുള്ള വഴികൾ മാത്രമാണ്. ഇവർക്ക് അധികാരം പങ്കിടുന്നതിന് ബി.ജെ.പിയുമായി വരെ കൂട്ടുകൂടുന്നതിന് പോലും മടിയില്ല എന്നതാണ് യാഥാർത്ഥ്യം. 1991–ലെ കുപ്രസിദ്ധമായ കോ-ലീ-ബി സഖ്യം മുസ്‍ലിം ലീഗ് ഉൾപ്പെടുന്ന യു.ഡി.എഫിന്റെ ബി.ജെ.പി ബാന്ധവത്തിന്റെ ലജ്ജാകരമായ വർഗീയതയുടെ ചരിത്രാനുഭവങ്ങളാണ്.
സി.പി.എം ന്യൂനപക്ഷവിരുദ്ധ പാർട്ടിയാണെന്ന പ്രചാരണമാണ് ജമാഅത്തെ ഇസ്‍ലാമിയും അതേറ്റെടുത്ത് ലീഗ്- കോൺഗ്രസ് നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്‍ലാമിയെയും എസ്.ഡി.പി.ഐയെയും അവരുടെ മതരാഷ്ട്രവാദ നിലപാടുകളെയും വിമർശിക്കുന്നത് എങ്ങനെയാണ് മുസ്‍ലിം വിരുദ്ധമാവുക? ഗോൾവാൾക്കറിസം പോലെ മതവിദ്വേഷത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രപദ്ധതിയാണ് മൗദൂദിസവുമെന്ന കാര്യത്തിൽ ആർക്കാണ് സംശയം?. ജമാഅത്തെ ഇസ്‍ലാമിയെയും വെൽഫെയർ പാർട്ടിയെയും മതനിരപേക്ഷ പ്രസ്ഥാനമായി വേഷമിടുവിച്ച് ഒപ്പം കൂട്ടാനുള്ള ഒരു വിഭാഗം ലീഗ്- കോൺഗ്രസ് നേതാക്കളുടെ ശ്രമം ചരിത്രത്തെയും മൗദൂദിയൻ മതരാഷ്ട്ര സിദ്ധാന്തങ്ങളെയും സംബന്ധിച്ച കുറ്റകരമായ അജ്ഞത പടർത്തുന്നതാണ്. കേരളത്തിൽ കുറേക്കാലമായി ജമാഅത്തെ ഇസ്‍ലാമിക്കാർ ഉത്തരാധുനിക വാചകമടികളിലൂടെയും ഇരവാദ നിലപാടുകളിലൂടെയും തങ്ങളുടെ മതരാഷ്ട്രവാദ അജണ്ട ഒളിച്ചുകടത്താനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇസ്‍ലാമിന്റെ ആവിർഭാവദർശനങ്ങളോ സാമൂഹ്യസമീപനങ്ങളോ ആയി മൗദൂദിയുടെ മതരാഷ്ട്രവാദത്തിന് ഒരു ബന്ധവുമില്ല. മതാധികാരത്തെയും ദൈവാധികാരത്തെയും സംബന്ധിച്ച മൗദൂദിയൻ സിദ്ധാന്തങ്ങൾ ആർ.എസ്.എസിന്റെ ഹിന്ദുരാഷ്ട്രവാദത്തിന്റെ മറുപുറംകളി മാത്രമാണ്. ആർ.എസ്.എസും മൗദൂദിസ്റ്റുകളും ഒരുപോലെ എന്തുകൊണ്ടാണ് ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും ആക്രമിക്കുന്നത്?. സി.പി.എം ഇരുകൂട്ടരുടെയും മതരാഷ്ട്രവാദത്തിനും വർഗീയ അജണ്ടയ്ക്കും എതിരാണ് എന്നതാണ് ഇരുകൂട്ടരെയും അസഹിഷ്ണുക്കളാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഹിന്ദുത്വവാദികൾ സി.പി.എമ്മിനെ മുസ്‍ലിം പ്രീണനം നടത്തുന്ന പാർട്ടിയായും മുസ്‍ലിം വർഗീയവാദികൾ സി.പി.എമ്മിനെ ഹിന്ദുത്വാനുകൂല പാർട്ടിയായും അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. അതായത് ഇരുകൂട്ടരുടെയും മുഖ്യശത്രു സി.പി.എം ആയിരിക്കുന്നത് അതിന്റെ മതനിരപേക്ഷ ജനാധിപത്യ നിലപാടുകൾകൊണ്ടാണ്.
ആർ.എസ്.എസും മൗദൂദിസ്റ്റുകളും ഒരുപോലെ എന്തുകൊണ്ടാണ് ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും ആക്രമിക്കുന്നത്?. സി.പി.എം ഇരുകൂട്ടരുടെയും മതരാഷ്ട്രവാദത്തിനും വർഗീയ അജണ്ടയ്ക്കും എതിരാണ് എന്നതാണ് ഇരുകൂട്ടരെയും അസഹിഷ്ണുക്കളാക്കുന്നത്.
കോൺഗ്രസ് ഹിന്ദുത്വവുമായി സന്ധി ചെയ്തും മുസ്‍ലിം വർഗീയപ്രീണനം നടത്തിയും ഇരുചേരികളിലെയും സമ്പന്നതാൽപര്യങ്ങൾ സംരക്ഷിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇരുകൂട്ടർക്കും കോൺഗ്രസിനോട് വിരോധമോ ശത്രുതയോ ഇല്ല. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ സമ്പന്നവിഭാഗങ്ങൾ അധ്വാനിക്കുന്നവരുടെയും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവരുടെയും രാഷ്ട്രീയപ്രസ്ഥാനമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എല്ലാ കാലത്തും തകർക്കാനാണ് നോക്കിയിട്ടുള്ളത്. കുപ്രസിദ്ധമായ വിമോചനസമരത്തിൽ അതിന്റെ പ്രത്യക്ഷമായ നേതൃത്വം ക്രിസ്ത്യൻ പള്ളികൾക്കായിരുന്നു. മുസ്‍ലിം മതസമുദായത്തിലെ സമ്പന്ന വിഭാഗവും എല്ലാ കാലത്തും കമ്യൂണിസ്റ്റുകാരെ അകറ്റി നിർത്താനും തകർക്കാനുമാണ് നോക്കിയിട്ടുള്ളത്. എല്ലാ ജാതി സമുദായ വിഭാഗങ്ങളെയും കമ്യൂണിസ്റ്റുകാർക്കെതിരെ തിരിച്ചുവിടാനാണ് അവർക്കിടയിൽ സ്വാധീനം ചെലുത്തുന്ന സമ്പന്ന പ്രമാണിവർഗങ്ങൾ ശ്രദ്ധിച്ചിട്ടുള്ളത്.
കമ്യൂണിസ്റ്റ് ആശയത്തിന്റെ കടന്നുവരവ് തങ്ങളുടെ ആധിപത്യത്തിനും സമുദായ വിഭാഗങ്ങൾക്കിടയിലെ സ്വാധീനത്തിനും ഭീഷണിയാകുമെന്നാണ് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ സമ്പന്ന പ്രമാണിവർഗങ്ങൾ ചിന്തിക്കുന്നത്. സമുദായത്തിലെ സമ്പന്നവർഗവും കമ്യൂണിസ്റ്റുകാരുടെ തൊഴിലാളിവർഗ നിലപാടും തങ്ങളുടെ താൽപര്യത്തിന് എതിരാകുമെന്ന് കരുതുന്നവരാണ് എല്ലാകാലത്തും കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല അഴിച്ചുവിട്ടിട്ടുള്ളത്.
ഇടതുപക്ഷജനാധിപത്യമുന്നണിക്ക് ജമാഅത്തെ ഇസ്‍ലാമി മുൻകാലങ്ങളിൽ നൽകിയ പിന്തുണയുടെ അടിസ്ഥാനത്തിൽ ജമാഅത്തെ ഇസ്‍ലാമിയെപോലുള്ള സംഘടനയുമായി രാഷ്ട്രീയസഖ്യത്തിലായിരുന്നു സി.പി.എം എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്.
സി.പി.എം, അത് പിന്തുടരുന്ന നിശിതമായ മതനിരപേക്ഷ ജനാധിപത്യനിലപാടുകളിൽ നിന്നാണ് ഇന്ത്യൻ സാഹചര്യത്തിലെ ന്യൂനപക്ഷപ്രശ്നങ്ങളെ കാണുന്നത്. താൽക്കാലിക രാഷ്ട്രീയനേട്ടങ്ങൾക്കോ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കോ ആയി ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതോ എതിർക്കുന്നതോ ആയ രാഷ്ട്രീയമല്ല സി.പി.എമ്മിന്റേത്. പാർലമെൻ്ററി തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഏതെങ്കിലും സംഘടനകൾ സ്വയം മുന്നോട്ടുവന്ന് പ്രഖ്യാപിക്കുന്ന ഇടതുപക്ഷപിന്തുണയെ ഒരർത്ഥത്തിലും ഒരു രാഷ്ട്രീയസഖ്യത്തിന്റെ ഭാഗമായി കാണാനാവില്ല. ഇടതുപക്ഷജനാധിപത്യമുന്നണിക്ക് ജമാഅത്തെ ഇസ്‍ലാമി മുൻകാലങ്ങളിൽ നൽകിയ പിന്തുണയുടെ അടിസ്ഥാനത്തിൽ ജമാഅത്തെ ഇസ്‍ലാമിയെപോലുള്ള സംഘടനയുമായി രാഷ്ട്രീയസഖ്യത്തിലായിരുന്നു സി.പി.എം എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്. വർഗീയ മതരാഷ്ട്രവാദികളുമായി രാഷ്ട്രീയസഖ്യമുണ്ടാക്കുക എന്ന സമീപനം സി.പി.എം ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. കേരളത്തിൽ പല തദ്ദേശഭരണസ്ഥാപനങ്ങളിലും വെൽഫെയർ പാർട്ടിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണയോടെയാണ് സി.പി.എം ഭരിക്കുന്നതെന്ന മാധ്യമപ്രചാരണം കൊടും നുണ മാത്രമാണ്.
സി.പി.എം പാർട്ടി പരിപാടിയിൽ 5:9 ഖണ്ഡികയിൽ ന്യൂനപക്ഷങ്ങളുടെ ഇന്ത്യയിലെ പൊതുസ്ഥിതി വിശകലനം ചെയ്യുന്നത് ഇങ്ങനെയാണ്:
‘‘ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം ന്യൂനപക്ഷങ്ങൾക്ക് ഉറപ്പ് നൽകിയ അവകാശങ്ങൾ മുതലാളിത്ത ചൂഷണത്തിന്റെ സാഹചര്യങ്ങളിൽ സാക്ഷാത്കരിക്കപ്പെടുന്നില്ല. മുസ്‍ലിം ന്യൂനപക്ഷങ്ങൾക്ക് സാമ്പത്തികവും സാമൂഹ്യവുമായ അവസരസമത്വം ലഭിക്കാതെ പോവുകയും അവർ വിവേചനത്തിനിരയാവുകയും ചെയ്യുന്നു. മുസ്‍ലിംകൾക്കെതിരെ വർഗീയ ലഹളകളും ഹിംസാത്മക ആക്രമണങ്ങളും സ്ഥിരമായിരിക്കുകയുമാണ്. ആർ.എസ്.എസും, പരിവാരങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം കുത്തിയിളക്കുകയും ക്രൈസ്തവ സമൂഹത്തെ കൂടി ശരവ്യമാക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ ഇത് അന്യതാബോധവും അരക്ഷിതത്വവും വളർത്തുന്നു. ഇത് മതമൗലിക വാസനകൾ വളർത്തുകയും മതനിരപേക്ഷതയുടെ അടിത്തറയെ ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്നു. ന്യൂനപക്ഷ വർഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമർത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതുപ്രസ്ഥാനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ശകതിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മർമ്മപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ’’.
ഇടതുപക്ഷജനാധിപത്യമുന്നണിക്ക് ജമാഅത്തെ ഇസ്‍ലാമി മുൻകാലങ്ങളിൽ നൽകിയ പിന്തുണയുടെ അടിസ്ഥാനത്തിൽ ജമാഅത്തെ ഇസ്‍ലാമിയെപോലുള്ള സംഘടനയുമായി രാഷ്ട്രീയസഖ്യത്തിലായിരുന്നു സി.പി.എം എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്.
മലബാർ കലാപവും ബ്രിട്ടീഷ് ഗവൺമെൻ്റ് മലബാറിലെ മുസ്‍ലിംകൾക്കെതിരായി സ്വീകരിച്ച വിവേചനപരമായ നിയമങ്ങളും ലീഗുകാർ പിന്തുണച്ച കോൺഗ്രസിന്റെ മദ്രാസ് സർക്കാർ സ്വാതന്ത്ര്യത്തിനുശേഷവും എടുത്തുകളയാൻ തയ്യാറായില്ല എന്നത് ചരിത്രവസ്തുതയാണ്. 1957–ൽ ഇ.എം.എസ് സർക്കാരാണ് മുസ്‍ലിംകൾക്ക് പള്ളി പണിയാൻ പ്രത്യേക അനുമതി വേണമെന്ന നിയമം എടുത്തുകളഞ്ഞത്. അതേപോലെ മലബാർ സ്പെഷൽ പോലീസിൽ മുസ്‍ലിംകൾക്ക് റിക്രൂട്ട്മെൻ്റ് അനുവദിച്ചിരുന്നില്ല. ആ വിവേചനപരമായ വ്യവസ്ഥയും എടുത്തുകളഞ്ഞത് ഇ.എം.എസ് സർക്കാരാണ്.
അന്ന് അതിനെയെല്ലാം ‘മക്ക–മോസ്കോ’ സഖ്യമെന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് കോൺഗ്രസുകാരും ഹിന്ദു മഹാസഭക്കാരും ചെയ്തത്. മുസ്‍ലിം പ്രശ്നത്തിൽ എപ്പോഴും ആർ.എസ്.എസിനും ജനസംഘത്തിനും കോൺഗ്രസുകാർക്കും ഒരേ ഭാഷ്യമായിരുന്നുവെന്ന കാര്യം പൊളിറ്റിക്കൽ ഇസ്‍ലാമിസ്റ്റുകളുടെ അപവാദപ്രചാരണത്തിൽ കുടുങ്ങിപ്പോയവർ മറക്കരുത്. മലപ്പുറം ജില്ലാ രൂപീകരണത്തെപ്പോലും ജനസംഘത്തോടൊപ്പം ചേർന്ന് ‘കുട്ടി പാക്കിസ്ഥാൻ’ വിവാദമാക്കിയവരാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ.
മലപ്പുറം ജില്ലാ രൂപീകരണത്തെപ്പോലും ജനസംഘത്തോടൊപ്പം ചേർന്ന് ‘കുട്ടി പാക്കിസ്ഥാൻ’ വിവാദമാക്കിയവരാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ.
സ്വാതന്ത്ര്യലബ്ദിയിലേക്ക് രാജ്യം അടുക്കുന്ന ഘട്ടത്തിലാണ് മദ്രാസ് സർക്കാർ കമ്യൂണിസ്റ്റുകാരെ വേട്ടയാടാനുള്ള ഭീകരനിയമങ്ങൾ ഓർഡിനൻസായി ഇറക്കിയത്. മലബാറിൽ എല്ലാ വിഭാഗത്തിലുംപെട്ട പാവപ്പെട്ടവരെ ഏകോപിച്ച് അവർക്ക് ഭക്ഷണവും മരുന്നും എത്തിക്കാനുമുള്ള ഐക്യമുന്നണി പ്രവർത്തനത്തിന് എല്ലാവരും ഒന്നിക്കണമെന്ന നിർദ്ദേശമാണ് കമ്യൂണിസ്റ്റ് പാർട്ടി ആ കാലഘട്ടത്തിൽ മുന്നോട്ടുവെച്ചത്. കോൺഗ്രസും ലീഗും ഉൾപ്പെടെ ഐക്യമുന്നണിയുണ്ടാക്കി ഇന്ത്യൻ ജനതയുടെ ഏകകണ്ഠമായ ആവശ്യം അനിഷേധ്യമാക്കിതീർക്കാനായി പ്രവർത്തിക്കണമെന്ന പി. കൃഷ്ണപിള്ളയുടെ പ്രസ്താവന വലിയ രീതിയിലാണ് മലബാറിലെ ജനം സ്വീകരിച്ചത്.
ഈയൊരു സാഹചര്യത്തിലാണ് കമ്യൂണിസ്റ്റുകാരെ അടിച്ചമർത്തുന്ന കോൺഗ്രസ് സർക്കാരുകളുടെ നിലപാടുകൾക്കെതിരെ മുസ്‍ലിം ലീഗ് നേതാവ് കെ.എം. സീതിസാഹിബ് രംഗത്തുവന്നത്. അദ്ദേഹം കമ്യൂണിസ്റ്റുകാരെ വേട്ടയാടുന്ന റൗലത്ത് ആക്ടിന് സമാനമായ കരിനിയമം പിൻവലിക്കണമെന്നും പൗരസ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം നിയമങ്ങളെ ന്യായീകരിക്കുന്നത് അവസാനിപ്പിച്ച് കോൺഗ്രസുകാർ മുമ്പത്തെപോലെ കരിനിയമങ്ങൾക്കെതിരെ സമരം ചെയ്യുകയാണെന്ന് വേണ്ടതെന്നും സീതി സാഹിബ് ആവശ്യപ്പെട്ടു. ഹിന്ദു–മുസ്‍ലിം ഐക്യം വളരെ പ്രധാനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വിഭജനത്തിന്റെ മുറിവുകളും വിദ്വേഷവും കേരളത്തിൽ തടയണമെന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ് പാർട്ടി ആ ഘട്ടത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രഭാഷണപരമ്പര കോഴിക്കോട് സംഘടിപ്പിച്ചത്. മുസ്‍ലിംകളും ഇന്ത്യൻ സ്വതന്ത്ര്യസമരവും എന്നതായിരുന്നു വിഷയം. ന്യൂനപക്ഷ അവകാശങ്ങളോട് സ്വാതന്ത്ര്യസമര നേതൃത്വമായ കോൺഗ്രസ് എടുക്കുന്ന നിഷേധാത്മക സമീപനങ്ങളെ തുറന്നുകാണിക്കുന്നതും ഹിന്ദു- മുസ്‍ലിം ഐക്യവും മതസൗഹാർദ്ദവും ഉറപ്പുവരുത്തുന്നതുമായ ഒരു ഇടപെടലായിരുന്നു മുതലക്കുളത്ത് നടന്ന ആ പ്രഭാഷണ പരമ്പര.
ഇതിനെയൊക്കെ കോൺഗ്രസിലെ സവർണനേതാക്കൾ ‘അവിശുദ്ധ മോസ്കോ– മക്ക ബന്ധം’ എന്ന് ആക്ഷേപിക്കുകയാണ് ചെയ്തത്. മൃദുഹിന്ദുത്വവാദികളായ കോൺഗ്രസിനെ ആദർശവൽക്കരിച്ച് ഇടതുപക്ഷത്തെ തകർക്കാനുള്ള ക്വട്ടേഷൻ പണിയെടുക്കുന്ന വർഗീയ തീവ്രവാദിസംഘങ്ങളോടൊപ്പം ചേർന്ന ലീഗ് നേതാക്കൾ ഈ ചരിത്രമൊക്കെ വിസ്മരിക്കുകയാണ്. പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള സമരത്തെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുള്ള കമ്യൂണിസ്റ്റുകാരുടെ പരിശ്രമമാണെന്ന് പറഞ്ഞുകൊണ്ടാണ് മലബാറിൽ റൗലത്ത് ആക്റ്റിന് സമാനമായ കരിനിയമങ്ങൾ ഉപയോഗിച്ച് കമ്യൂണിസ്റ്റുകാരെ വേട്ടയാടിയത്.
സമുദായത്തിലെ പുത്തൻ വരേണ്യവിഭാഗങ്ങളുടെ പ്രതിനിധികളെന്ന നിലയിൽതന്നെയാണ് ആഗോള രാഷ്ട്രീയ ഇസ്‍ലാമിസവുമായി ബന്ധപ്പെട്ട ജമാഅത്തെ ഇസ്‍ലാമിയും എസ്.ഡി.പി.ഐയുമെല്ലാം കേരളത്തിൽ സജീവമായത്. ഇക്കാര്യങ്ങൾ വിശദമായിതന്നെ പരിശോധിക്കേണ്ടതുണ്ട്. അതിലേക്ക് കടക്കുന്നതിനുമുമ്പ് കേരളത്തിലിപ്പോൾ നടക്കുന്ന സി.പി.എം വിരുദ്ധ പ്രചാരവേലയുടെ രാഷ്ട്രീയപശ്ചാത്തലം ഒന്ന് പരിശോധിക്കാം.
മൃദുഹിന്ദുത്വവാദികളായ കോൺഗ്രസിനെ ആദർശവൽക്കരിച്ച് ഇടതുപക്ഷത്തെ തകർക്കാനുള്ള ക്വട്ടേഷൻ പണിയെടുക്കുന്ന വർഗീയ തീവ്രവാദിസംഘങ്ങളോടൊപ്പം ചേർന്ന ലീഗ് നേതാക്കൾ ചരിത്രമൊക്കെ വിസ്മരിക്കുകയാണ്.
സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ആരംഭിച്ച കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ അത്യന്തം ക്ഷുദ്രവും ഭീകരവുമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ കേരളം കടന്നുപോകുന്നത്. ആർ.എസ്.എസ് മുതൽ ജമാഅത്തെ ഇസ്‍ലാമി വരെ നീണ്ടുകിടക്കുന്ന സർവ്വ–സ്വത്വരാഷ്ട്രീയ പ്രതിലോമ സംഘങ്ങളും കേരളത്തിലെ ഇടതുപക്ഷ സർക്കാരിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുമെതിരായ പ്രചണ്ഡമായ അപവാദ പ്രചരാണം അഴിച്ചുവിടുകയാണ്. മതനിരപേക്ഷതക്കും ജനാധിപത്യത്തിനും വേണ്ടിയും ജനജീവിതത്തെ തകർക്കുന്ന ആഗോളവൽക്കരണ നയങ്ങൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്നുവെന്നതാണ് ബി.ജെ.പിയെന്നപോലെ കോൺഗ്രസുകാരെയും ഇടതുപക്ഷവിരുദ്ധ നുണപ്രചാരണങ്ങളുടെ കാളകൂടവിഷം വമിപ്പിക്കുന്നവരായി അധഃപതിപ്പിച്ചിരിക്കുന്നത്.
ഹിറ്റ്ലറും മുസോളിനിയും ബുഷും ട്രംപുമെല്ലാം കമ്യൂണിസത്തെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും കുഴിച്ചുമൂടി തങ്ങളുടെ മൂലധനാധികാരം എക്കാലത്തും നിലനിർത്തണമെന്നാണാഗ്രഹിച്ചത്. ലോകമാകെ നാസി ഭരണത്തിനുകീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് 1939–ൽ ഹിറ്റ്ലറുടെ പട്ടാളം പോളണ്ടു വഴി യൂറോപ്പിനെയാകെ കീഴടക്കി സോവിയറ്റ് യൂണിയനെ വളഞ്ഞുപിടിക്കാനുള്ള യുദ്ധം ആരംഭിച്ചത്. ആര്യവംശാഭിമാനത്തിന്റെ ഫാഷിസ്റ്റ് അജണ്ടയിൽനിന്നാണ് ഹിറ്റ്ലർ ജൂതരെയും തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങളെയും കൊന്നുകൂട്ടുന്ന വംശഹത്യയുടെ ഗ്യാസ് ചേംബറുകൾ സൃഷ്ടിച്ചത്.
ഹിറ്റ്ലറുടെ ഫാഷിസ്റ്റ് ആധിപത്യം തകർത്ത് ലോകത്തിന്റെ ജനാധിപത്യപരമായ ഭാവി ഉറപ്പുവരുത്തുന്നതിനായി സോവിയറ്റ് യൂണിയന്റെ രണ്ട് കോടിയിലേറെ കമ്യൂണിസ്റ്റുകാരാണ് രകതസാക്ഷികളായത്. ഇന്ന് സർവ്വമാന മതരാഷ്ട്രവാദികൾക്കും വംശീയ ഭീകരർക്കും ലോകമാകെ ചോരപ്പുഴകൾ സൃഷ്ടിച്ച് അഴിഞ്ഞാടാൻ കഴിയുന്നത് സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെയും തിരോധാനമുണ്ടാക്കിയ സാഹചര്യം ഉപയോഗപ്പെടുത്തിയാണ്.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള നവലോകക്രമം കെട്ടിപ്പടുക്കാനുള്ള ബാൾക്കനൈസേഷൻ പദ്ധതികളുടെ ഭാഗമാണ് സയണിസവും രാഷ്ട്രീയ ഇസ്‍ലാമിസവും ഹിന്ദുത്വവും ഉൾപ്പെടെയുള്ള മതവംശീയ ഭീകരപ്രസ്ഥാനങ്ങളെന്ന് തിരിച്ചറിയേണ്ടതുണ്ട്.
സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് തിരിച്ചടിയേറ്റിറ്റുണ്ടെങ്കിലും ഇന്നും ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് ജനത കമ്യൂണിസ്റ്റ് പാർട്ടികളുടെ ഭരണത്തിനു കീഴിലാണ് ജീവിക്കുന്നത്. ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ മാത്രം ജനസംഖ്യയുടെ 35 ശതമാനം പേർ കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന രാജ്യങ്ങളിലാണ് ജീവിക്കുന്നത്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ചൈന, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ ആഗോളവൽക്കരണ നയങ്ങൾക്കും ഫ്യൂഡൽ മതവംശീയ ശക്തികൾക്കുമെതിരായ പോരാട്ടങ്ങളിലൂടെ മാർക്സിസ്റ്റ്- ലെനിനിസ്റ്റ് പാർട്ടികൾ ഭരണം കയ്യാളുന്നു. ഇന്ത്യയിലാണെങ്കിൽ ജനജീവിതത്തെ തകർക്കുന്ന, രാജ്യത്തിന്റെ ദേശീയ പരമാധികാരത്തെയും സ്വാശ്രയത്വത്തെയും തകർക്കുന്ന നവലിബറൽ നയങ്ങൾക്കെതിരായ ശകതമായ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷം മാത്രമാണ്. ഭൂരിപക്ഷതാവാദമുയർത്തി ഹൈന്ദവ ധ്രുവീകരണമുണ്ടാക്കാനും മതരാഷ്ട്രമുണ്ടാക്കാനുമുള്ള ആർ.എസ്.എസിന്റെ നീക്കങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിർത്തുപോരുന്നത് ഇടതുപക്ഷം മാത്രമാണ്.
ഇടതുപക്ഷവും സി.പി.എമ്മും ആർ.എസ്.എസ് ബന്ധമുള്ളവരാണെന്ന നറേഷൻ സൃഷ്ടിച്ച് തകർക്കാമെന്ന് വ്യാമോഹിക്കുന്ന ജമാഅത്തെ ഇസ്‍ലാമി– എസ്.ഡി.പി.ഐ മതരാഷ്ട്രവാദ തീവ്രവാദിസംഘങ്ങൾ ഭൂരിപക്ഷ മതരാഷ്ട്രവാദത്തിന്റെ മറുപുറം കളിക്കുന്ന വർഗീയ ശക്തികളുടെ വാമനാവതാരങ്ങൾ മാത്രമാണ്. കോർപ്പറേറ്റ് മൂലധനവും ഭൂരിപക്ഷ വർഗീയതയും ചേർന്നുള്ള മതരാഷ്ട്രവാദത്തിനെതിരായ രാഷ്ട്രീയ നിലപാടുകളുടെയും പ്രതിരോധത്തിന്റെയും പ്രഭവകേന്ദ്രം ഇന്ത്യയിൽ ഇടതുപക്ഷമാണെന്ന അനിഷേധ്യ യാഥാർത്ഥ്യത്തെ ഭയപ്പെടുന്നവരാണ് എല്ലാ നിറത്തിലും രൂപത്തിലുമുള്ള വർഗീയവാദികൾ. മോദി സർക്കാരിന്റെ തീവ്ര വലതുപക്ഷ അജണ്ടയിൽനിന്നുള്ള കാർഷിക വ്യാവസായിക രംഗത്തെ പരിഷ്കാരങ്ങൾക്കെതിരെയും അത് സൃഷ്ടിച്ച ജനജീവിതത്തിലെ വലിയ ആഘാതങ്ങൾക്കെതിരെയും പ്രതിരോധമുയർത്തുന്നത്, അതിന് മുൻകൈയെടുക്കുന്നത് ഇടതുപക്ഷമാണ്.
മോദി സർക്കാരിന്റെ തീവ്ര വലതുപക്ഷ അജണ്ടയിൽനിന്നുള്ള കാർഷിക വ്യാവസായിക രംഗത്തെ പരിഷ്കാരങ്ങൾക്കെതിരെയും അത് സൃഷ്ടിച്ച ജനജീവിതത്തിലെ വലിയ ആഘാതങ്ങൾക്കെതിരെയും പ്രതിരോധമുയർത്തുന്നത്, അതിന് മുൻകൈയെടുക്കുന്നത് ഇടതുപക്ഷമാണ്.
വർഗീയതക്കെതിരായ വർഗഐക്യത്തിന്റെയും മതരാഷ്ട്രവാദത്തിനെതിരെ സാമ്രാജ്യത്വവിരുദ്ധ ദേശീയതയുടെയും മുദ്രാവാക്യം മുന്നോട്ടുവെച്ചാണ് ഇടതുപക്ഷം ഇന്ത്യയിലും കേരളത്തിലും പ്രവർത്തിക്കുന്നത്. ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന വർഗ രാഷ്ട്രീയത്തെയും സാമ്രാജ്യത്വവിരുദ്ധ ജനാധിപത്യ ദേശീയതയെയും ആർ.എസ്.എസ് മാത്രമല്ല ജമാഅത്തെ ഇസ്‍ലാമിയും ഭയപ്പെടുന്നു. സർവ്വ മതരാഷ്ട്രവാദികളും സാമ്രാജ്യത്വവിരുദ്ധ ജനാധിപത്യ ദേശീയതക്കെതിരായിട്ടാണ് തങ്ങളുടെ സാംസ്കാരിക ദേശീയതയും ദൈവാധികാരവ്യവസ്ഥയും ഉയർത്തിക്കൊണ്ടുവരുന്നത്. അയോധ്യയിൽ മോദി സർക്കാർ രാമപ്രതിഷ്ഠ ദേശീയാഘോഷമാക്കി നടത്തിയപ്പോൾ അതിൽ പങ്കാളികളാവാൻ എല്ലാ രാഷ്ട്രീയ പാർട്ടികളെയും സംഘപരിവാർ ക്ഷണിച്ചു. ആ ക്ഷണം സ്വീകരിക്കാൻ കോൺഗ്രസും മറ്റ് പല പ്രാദേശിക പാർട്ടികളും തയ്യാറാവുകയാണുണ്ടായത്.
ആ ഘട്ടത്തിലാണ് ഇടതുപക്ഷം ആർ.എസ്.എസിന്റെ രാമപ്രതിഷ്ഠാരാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് അതിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുന്നത്. അങ്ങനെയാണ് ‘ഇന്ത്യ’ മുന്നണിയിലെ കക്ഷികളെയാകെ രാമപ്രതിഷ്ഠയിൽ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്കെത്തിച്ചത്. മൃദുഹിന്ദുത്വവാദികളായ കോൺഗ്രസുകാർ മാത്രമല്ല ‘ഇന്ത്യ’ മുന്നണിയിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും അതിൽ പങ്കെടുക്കുമായിരുന്ന സാഹചര്യം ഒഴിവാക്കിച്ചതും ‘ഇന്ത്യ’ മുന്നണിയുടെ മതനിരപേക്ഷ ഉള്ളടക്കം തകർക്കപ്പെടാതെ സംരക്ഷിച്ചതും ഇടതുപക്ഷ നിലപാടാണ്. ആർ.എസ്.എസിന്റെ മറുപുറം കളിക്കുന്ന ജമാഅത്തെ ഇസ്‍ലാമിക്കാരും എസ്.ഡി.പി.ഐക്കാരും അവരുടെ പ്രത്യയശാസ്ത്രവേലകളിൽ വീണുപോയ ലീഗുകാരും ഇടതുപക്ഷമാണ് മതനിരപേക്ഷതക്കുവേണ്ടിയുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടത്തിന്റെ നട്ടെല്ലായി വർത്തിക്കുന്നത് എന്ന ചരിത്രപരമായ വസ്തുതയെ ഭയപ്പെടുന്നവരാണ്.
ആർ.എസ്.എസിന്റെ മറുപുറം കളിക്കുന്ന ജമാഅത്തെ ഇസ്‍ലാമിയും എസ്.ഡി.പി.ഐയും അവരുടെ പ്രത്യയശാസ്ത്രവേലകളിൽ വീണുപോയ ലീഗും ഇടതുപക്ഷമാണ് മതനിരപേക്ഷതക്കുവേണ്ടിയുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടത്തിന്റെ നട്ടെല്ലായി വർത്തിക്കുന്നത് എന്ന ചരിത്രപരമായ വസ്തുതയെ ഭയപ്പെടുന്നവരാണ്.
ആർ.എസ്.എസിനെ പോലെ തങ്ങളുടെയും മതരാഷ്ട്രവാദത്തിന് ഭീഷണിയാണ് ഇടതുപക്ഷമെന്ന തിരിച്ചറിവിലാണ് അവർ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എം ഒരു ഹിന്ദു പാർട്ടിയാണെന്നുവരെയുള്ള നറേഷൻ സൃഷ്ടിച്ചെടുക്കാനുള്ള ഉത്തരാധുനിക അഭ്യാസങ്ങളാണ് ജമാഅത്തെ ഇസ്‍ലാമിയും അവരുടെ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്ന സ്വത്വരാഷ്ട്രീയത്തിന്റെ അനുചരന്മാരും നടത്തിക്കൊണ്ടിരിക്കുന്നത്. മതരാഷ്ട്രവാദികൾക്കും കോർപ്പറേറ്റ് മൂലധന സേവകർക്കും ഇടതുപക്ഷത്തെ തകർത്താലെ തങ്ങളുടെ രാഷ്ട്രീയ അജണ്ട മുന്നോട്ടുകൊണ്ടുപോകാനാവൂ എന്നറിയാം. ആർ.എസ്.എസ് മേധാവി മോഹൻഭഗവത് ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെ തകർത്താൽ കോർപ്പറേറ്റ് ഹിന്ദുത്വ അജണ്ടക്കെതിരായ രാഷ്ട്രീയ പോരാട്ടം ദുർബലമാകുമെന്നും കോൺഗ്രസ് പോലെയുള്ള മൃദുഹിന്ദുത്വ പാർട്ടിയുടെ ഭൂരിപക്ഷ നേതാക്കളും ബി.ജെ.പിയിൽ എത്തിച്ചേരുമെന്നുമാണ് ആർ.എസ്.എസ് കണക്കുകൂട്ടൽ.
സാർവദേശീയ തലത്തിലും നമ്മുടെ രാജ്യത്തും നടന്നുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ശക്തികൾക്കും മതരാഷ്ട്രവാദികൾക്കുമെതിരായ പോരാട്ടത്തിന്റെ കരുത്ത് ഇടതുപക്ഷ രാഷ്ട്രീയമാണെന്ന തിരിച്ചറിവിൽ നിന്നാണ് സമസ്ത വലതുപക്ഷ ശക്തികളും ഒന്നിച്ച് ഇടതുപക്ഷത്തെ തകർക്കാൻ കർസേവ നടത്തിക്കൊണ്ടിരിക്കുന്നത്. വർഗീയ ധ്രുവീകരണം രാജ്യത്താകെ യാഥാർത്ഥ്യമാക്കിയെടുക്കാനാണ് സംഘപരിവാർ മീറ്റ് ജിഹാദും, ലാൻഡ് ജിഹാദും, ലൗ ജിഹാദും, മതപരിവർത്തന നിരോധനവും, മിശ്രവിവാഹം കുറ്റമാക്കുന്ന നിയമനിർമ്മാണങ്ങളും അടിച്ചേൽപ്പിക്കുന്നത്. ഇത്തരം നയങ്ങൾക്കെതിരെ മതനിരപേക്ഷതയുടെ രാഷ്ട്രീയമുയർത്തിപ്പിടിച്ച് കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് നേതൃത്വപരമായ പങ്കുവഹിക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിയുന്നുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയവും തുടർന്ന് രൂപപ്പെട്ട വിശാല ജനകീയ മുന്നേറ്റവുമെല്ലാം ഇതിനുദാഹരണങ്ങളാണ്.
സാർവ്വലൗകികമായ മാനവികതക്കും മനുഷ്യവിമോചനത്തിനും വേണ്ടി നിലകൊള്ളുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളെയും പ്രസ്ഥാനങ്ങളെയും മൗദൂദി അങ്ങേയറ്റം ശത്രുതയോടും ഒരുതരം വംശീയ വിദ്വേഷത്തോടെയുമാണ് കാണുന്നത്
ബി.ജെ.പി മുന്നോട്ടുവെക്കുന്ന കോർപ്പറേറ്റ് ഹിന്ദുത്വ അജണ്ടക്കെതിരെ വ്യക്തമായ ബദൽ നയങ്ങൾ മുന്നോട്ടുവെച്ച് പോരാടുന്ന ഇന്ത്യയിലെ ഏക ബി.ജെ.പി ഇതര സർക്കാർ ഭരിക്കുന്ന സംസ്ഥാനമാണ് കേരളം. പൊതുമേഖലയെ തകർക്കുക, കാർഷികമേഖലയിൽ നിന്ന് പിന്മാറുക, ആരോഗ്യ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കുക, ക്ഷേമപദ്ധതികളിൽ നിന്ന് സർക്കാർ പിന്മാറുക തുടങ്ങിയ നവലിബറൽ ചെലവ് ചുരുക്കൽ നയങ്ങൾക്കും കോർപ്പറേറ്റ് വൽക്കരണ നയങ്ങൾക്കുമെതിരായ ബദൽനയങ്ങൾ നടപ്പിലാക്കുകയാണ് ഇടതുമുന്നണി സർക്കാർ. കേന്ദ്രസർക്കാരിന്റെ കടുത്ത സാമ്പത്തിക ഉപരോധത്തെയും നിഷേധാത്മക സമീപനത്തെയും നേരിട്ടുകൊണ്ടാണ് അടിസ്ഥാന സൗകര്യ വികസമുൾപ്പെടെ കേരളത്തിന്റെ വികസനരംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ചിട്ടുള്ളത്.
ആഗോളവൽക്കരണനയങ്ങൾക്കും മതരാഷ്ട്രവാദ സമീപനങ്ങൾക്കുമെതിരായി നിൽക്കുന്ന കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ രാജ്യത്തിനാകെ മാതൃകയാണ്. നിതി ആയോഗിന്റെയും ഐ.എം.എഫ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെയും മനുഷ്യജീവിത ഗുണനിലവാര സൂചികകളെയും ആളോഹരി വരുമാന–ഉപഭോഗസൂചികകളെയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള എല്ലാ പഠനറിപ്പോർട്ടുകളും കേരളം വികസിത സമൂഹങ്ങൾക്കൊപ്പം വളരുകയാണെന്നാണ് കാണിക്കുന്നത്. ഐ.എം.എഫ് റിപ്പോർട്ടനുസരിച്ച് ആളോഹരി വരുമാനത്തിൽ 142 രാജ്യങ്ങളുടെ പട്ടികയിൽ വികസിത രാജ്യങ്ങൾക്കൊപ്പം നിൽക്കുന്ന വരുമാനസൂചികയുള്ള സംസ്ഥാനമാണ് കേരളം. അതായത് വികസിത സമൂഹങ്ങൾക്കൊപ്പം എത്തിനിൽക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം. ഇന്ത്യയിൽ മൂന്ന് നേരം ഭക്ഷണം കഴിക്കാൻ സാധിക്കുന്ന 98.6 ശതമാനം ജനങ്ങൾ അധിവസിക്കുന്ന സംസ്ഥാനമാണ് കേരളം. ഗുജറാത്തിലിത് 38 ശതമാനമാണ്.
ഗോൾവാൾക്കറെപോലെ മൗദൂദിയും സ്വാതന്ത്ര്യസമരത്തെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്ത മതരാഷ്ട്രവാദിയാണ്. ജമാഅത്തെ ഇസ്‍ലാമിക്കാർ ഇക്കാര്യമാണ് കൗശലപൂർവ്വം മറച്ചുപിടിക്കുന്നത്.
തീർച്ചയായും രാജ്യത്തിന് മാതൃകയാകുന്ന ആഗോളവൽക്കരണനയങ്ങൾക്കും മതരാഷ്ട്രവാദത്തിനും എതിരായ പോരാട്ടത്തിന് കരുത്തായി നിലകൊള്ളുന്ന കേരളത്തെയും ഇടതുമുന്നണി സർക്കാരിനെയും കരിതേച്ചു കാണിക്കുകയും തകർക്കുകയുമാണ് ഹിന്ദുത്വവാദികളുടെ അജണ്ട. കോർപ്പറേറ്റ് ഹിന്ദുത്വ അജണ്ടയിലാണ് ആർ.എസ്.എസും ജമാഅത്തെ ഇസ്‍ലാമിയും ഒന്നിക്കുന്നതെന്ന് തിരിച്ചറിയണം.
ഗോൾവാൾക്കറെപോലെ മൗദൂദിയും സ്വാതന്ത്ര്യസമരത്തെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്ത മതരാഷ്ട്രവാദിയാണ്. ജമാഅത്തെ ഇസ്‍ലാമിക്കാർ ഇക്കാര്യമാണ് കൗശലപൂർവ്വം മറച്ചുപിടിക്കുന്നത്. ആർ.എസ്.എസിനെ പോലെ മൗദൂദിയുടേതും രാജ്യേദ്രാഹത്തിന്റെയും ബ്രിട്ടീഷ് സേവയുടെയും പ്രത്യയശാസ്ത്രമാണ്. മൗദൂദിയുടെ വീക്ഷണമനുസരിച്ച് ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം സാമ്രാജ്യത്വ ദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണ ശ്രീകോവിലിൽ പ്രതിഷ്ഠിക്കാനുള്ളത് മാത്രമായിരുന്നു.
അദ്ദേഹം എഴുതിയിരിക്കുന്നത് നോക്കൂ: ‘‘സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വ ദൈവത്തെ കുടിയിറക്കി ജനാധിപത്യ ദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുകയാണെങ്കിൽ മുസ്‍ലിമിനെ സംബന്ധിച്ച് രണ്ടും തുല്യമാണ്. ലാത്തക്കു പകരം മനാത്ത വന്നുവെന്നുമാത്രം. ഒരു കള്ള ദൈവത്തിനുപകരം മറ്റൊരു കള്ള ദൈവം വന്നുവെന്നുമാത്രം. അസത്യത്തിനുള്ള അടിമത്വം അങ്ങനെതന്നെ നിലനിൽക്കുകയും ചെയ്തു. ഏത് മുസ്‍ലിമാണ് ഇതിനെ സ്വാതന്ത്ര്യമെന്ന് പറയുക?’’ (മുസൽമാൻ ഔർ മൗജുകാസിയാസി കശ്മശ്).
ഇത് കുറെകൂടി കടുത്ത വർഗീയ വികാരത്തോടെ മൗദൂദി വിശദീകരിക്കുന്നു: ‘‘ഇംഗ്ലീഷുകാരനായ അമുസ്‍ലിമിൽനിന്ന് ഇന്ത്യക്കാരനായ അമുസ്‍ലിമിലേക്ക് നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം. ആദ്യമേ ഞാൻ പറഞ്ഞതുപോലെ, മുസ്‍ലിമിനെ സംബന്ധിച്ച് ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല ഇത്തരമൊരു നീക്കം നടത്തുമ്പോൾ അത് മൂകമായി നോക്കിനിൽക്കുക എന്നതും മുസ്‍ലിമിന് ഹറാമാണ്’’. (തഹരിക്കേ ആസാദി ഔർ മുസൽമാൻ പേജ് 81).
ഖുതുബാത്തിൽ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുംവേണ്ടി സമരം ചെയ്യുന്നവൻ കപടവിശ്വാസികളായിട്ടാണ് മൗദൂദി വിശേഷിപ്പിച്ചിട്ടുള്ളത്: ‘‘പ്രജായത്തം നടപ്പിൽ വരുത്താനായി സമരം ചെയ്യുന്ന കപടവിശ്വാസികളെക്കുറിച്ച് ഞാനെന്ത് പറയാനാണ്?’’ (ഖുതുബാത്ത്, പേജ് 14).
എത്രത്തോളം മൗലികവാദപരവും വിഭാഗീയവുമാണ് മൗദൂദിയുടെ ആശയങ്ങളെന്ന് വെളിവാക്കുന്നതാണ് വിദ്യാഭ്യാസത്തോടും സർക്കാർ ഉദ്യോഗപദവികളോടും തെരഞ്ഞെടുപ്പിനോടുമെല്ലാം അദ്ദേഹം എടുത്ത നിലപാടുകൾ. അത് ഇന്ന് ജമാഅത്ത് ഇസ്‍ലാമിക്കാർ പോലും കൗശലപൂർവം മറച്ചുപിടിക്കുന്നതുമാണല്ലോ. അത്യന്തം വിഭാഗീയതയോടെ മൗദൂദി എഴുതുന്നത്; ‘‘നിങ്ങളുടെ ആദർശം സത്യമാണെങ്കിൽ മറ്റൊരു ദീനിൽ നിന്നുകൊണ്ട് നിങ്ങൾക്ക് സുഖനിദ്രപോലും വരികയില്ല. എന്നിട്ടല്ലേ ഇതര ദീനുകൾക്ക് സേവനം ചെയ്യുകയും ആ സേവനത്തിൽ നിന്നും ലഭ്യമാകുന്ന ആഹാരം സന്തോഷത്തോടെ ഭക്ഷിക്കുകയും സസുഖം കാൽനീട്ടി ഉറങ്ങുകയും ചെയ്യുന്നത്?’’ (ഖുതുബാത്ത്).
1953 ഡിസംബർ 15-ലെ പ്രബോധനം മൗദൂദിയുടെ ഈ നിലപാടിനെ വിശദീകരിച്ച് എഴുതിയത് ഇങ്ങനെയാണ്: ‘‘ഇസ്‍ലാമിക വിരുദ്ധമായ ഒരു ഭരണവ്യവസ്ഥക്ക് കീഴിൽ ഉദ്യോഗങ്ങൾക്കും സീറ്റുകൾക്കും മുറവിളി കൂട്ടുക എന്നതാവട്ടെ മുസ്‍ലിംകളെ സംബന്ധിച്ച് ചിന്തിക്കാൻ പോലും കഴിയാത്തത്ര മാത്രം നീചമായ ഒരവസ്ഥയാണ്.’’ 1953 സെപ്തംബറിലെ പ്രബോധനത്തിൽനിന്ന്: ‘‘ഒരനിസ്‍ലാമിക ഗവൺമെന്റ് ജോലിയിൽ നിന്നു ലഭിച്ച, തൊണ്ടയിൽ നിന്ന് കീഴ്പ്പോട്ടിറക്കുന്ന റൊട്ടിക്കഷ്ണം പോലും ഹലാലും പരിശുദ്ധവുമാണോ അതല്ല, താഗൂത്തിന് സേവനം ചെയ്ത് കരസ്ഥമാക്കിയതാണോ എന്നൊന്നും ഈ ‘മുത്തലികൾ’ നോക്കുകയില്ല മറിച്ച്, അവരുടെ ദൃഷ്ടിയിൽ പ്രാധാന്യമർഹിക്കുന്നത് ആ ഹറാമു തിന്നതിനുശേഷം വെള്ളം ഇടതു കൈകൊണ്ടാണോ കുടിച്ചത് എന്നതിലാണ്’’.
സാർവ്വലൗകികമായ മാനവികതക്കും മനുഷ്യവിമോചനത്തിനും വേണ്ടി നിലകൊള്ളുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളെയും പ്രസ്ഥാനങ്ങളെയും മൗദൂദി അങ്ങേയറ്റം ശത്രുതയോടും ഒരുതരം വംശീയ വിദ്വേഷത്തോടെയുമാണ് കാണുന്നത്. മാർക്സിനെയും അദ്ദേഹത്തിന്റെ ചിന്താപദ്ധതികളെയും പറ്റി മൗദൂദിയുടെ നിലപാട് ഇങ്ങനെയായിരുന്നു: ‘‘ഒരു ജർമ്മൻ യഹൂദിയുടെ പ്രതികാരബുദ്ധിയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടതും റഷ്യയിൽ തഴച്ചുവളർന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം.’’
മൗദൂദിക്ക് മതനിരപേക്ഷതയോടും ദേശീയതയോടും ജനാധിപത്യത്തോടുമെല്ലാം ഇതേ സമീപനം തന്നെയാണ്. ഗോൾവാൾക്കറിസമെന്നതുപോലെ മൗദൂദിസത്തെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നുവെന്നതാണ് സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ജമാഅത്തെ ഇസ്‍ലാമിക്കാരുടെ ശത്രുവാക്കുന്നത്. കോൺഗ്രസുകാർ ഈ രാജ്യേദ്രാഹ ജനാധിപത്യവിരുദ്ധ പ്രത്യയശാസ്ത്രത്തോട് ഹിന്ദുത്വത്തോടെന്നപോലെ കൗശലപൂർവ്വം മൃദുസമീപനം സ്വീകരിക്കുകയോ അതുമായി സന്ധിചെയ്യുകയോ ചെയ്യുന്നു.