വയനാട്ടിൽ വൻ ജനരോഷം, വനംവകുപ്പിന് റീത്ത് വച്ച് പ്രതിഷേധം

Think

  • കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ വൻ ജനരോഷം, പൊലീസിനും വനംവകുപ്പിനുമെതിരെ ജനം തെരുവിൽ.

  • നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം.

  • പുൽപ്പള്ളി ടൗണിൽ വനംവകുപ്പിന്റെ വാഹനം തടഞ്ഞ് റീത്ത് വച്ചു. ഉദ്യോഗസ്ഥരെ തടഞ്ഞു.

  • കേണിച്ചിറയിൽ കടുവ കൊന്ന പശുവിന്റെ ജഡവുമായി ജനങ്ങൾ. ജഡം വനംവകുപ്പിന്റെ ജീപ്പിനുമുകളിൽ കെട്ടിവച്ചു.

  • ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട താൽക്കാലിക വാച്ചർ പോളിന്റെ കുടുംബത്തെ സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് ജനങ്ങൾ.

  • വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു.

  • പ്രശ്‌നപരിഹാരത്തിന് ഉന്നത തല യോഗം ചേരാൻ മുഖ്യമന്ത്രിയുടെ നിർദേശം. വനം, തദ്ദേശ, റവന്യൂ മന്ത്രിമാർ പങ്കെടുക്കും.

  • യു.ഡി.എഫ്, എൽ.ഡി.എഫ് ഹർത്താൽ പൂർണം.

Comments