കൊച്ചുപെണ്ണും കുറുംബക്കുട്ടിയും മീൻകുട്ട തലയിൽ ചുമന്ന അരനൂറ്റാണ്ട്

തൃശൂരിലെ നെടുപുഴ എന്ന ദേശം തൊഴിലാളികളുടെ നാടാണ്. തലയിലേറ്റിയ കൊട്ടകളിൽ മീൻ ചുമന്ന് വിറ്റിരുന്ന ധാരാളം സ്ത്രീകളുണ്ട് അവിടെ. അര നൂറ്റാണ്ടു കാലം തൃശൂരിലെ ഗ്രാമങ്ങളിൽ മീൻ വിറ്റ് ജീവിച്ച, കുടുംബം പോറ്റിയ അമ്മമാരാണ് കൊച്ചു പെണ്ണും കുറുംബക്കുട്ടിയും. മീനിന്റേയും കുടുംബത്തിന്റേയും ഭാരം ചുമന്ന് നടന്ന് നടന്ന് ഇവർ താണ്ടിയ അധ്വാന കാലത്തെ രേഖപ്പെടുത്തി വെയ്ക്കുകയാണ് ഗ്രാന്റ്മ സ്റ്റോറീസ്. ട്രൂ കോപ്പിയുടെ വ്യക്തി ചരിത്ര ആഖ്യാനങ്ങൾ തുടരുന്നു...

Comments