കോഴിക്കോട് കോർപറേഷൻ 'സഞ്ചയ' തട്ടിപ്പിന് പിന്നിലാര്‌?

തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനുവേണ്ടിയാണ് സഞ്ചയ എന്ന പേരിൽ ഇ- ഗവേണൻസ് ആപ്ലിക്കേഷൻസ് സോഫ്റ്റ്‌വെയർ സ്യൂട്ട് തുടങ്ങിയത്. ഫീസ്, ലെവികൾ, നികുതികൾ എന്നിവയെല്ലാം ഇതിലൂടെ അടക്കാം. മാത്രമല്ല, ഇ- ഫയലിങ്, വിവിധ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ നൽകൽ എന്നിവയും സഞ്ചയ ഓൺലൈനിലൂടെ സാധ്യമാണ്. എന്നാൽ, സഞ്ചയ എന്നത് കോഴിക്കോട് കോർപറേഷനെ സംബന്ധിച്ച് ഇപ്പോൾ ഒരു വൻ ക്രമക്കേടിന്റെ പര്യായമായിരിക്കുന്നു. പൊളിച്ചുമാറ്റാൻ തീരുമാനിച്ച കെട്ടിടങ്ങൾക്ക് നമ്പർ അനുവദിച്ച് അപ്രൂവൽ നൽകുകയും ചില കെട്ടിടങ്ങൾക്ക് ഡിജിറ്റൽ ഒപ്പ് നൽകി നികുതി അടച്ചതുമടക്കമുള്ള ക്രമക്കേടുകളാണ് പുറത്തുവന്നത്. കോർപറേഷൻ ഓഫീസിനുപുറത്തുനിന്ന് ഉദ്യോഗസ്ഥരുടെ പാസ്‌വേഡുപയോഗിച്ച് ലോഗിൻ ചെയ്തായിരുന്നു തട്ടിപ്പ്. സഞ്ചയ സോഫ്റ്റ്‌വെയറിന്റെ സുരക്ഷയില്ലായ്മയും ക്രമക്കേടിനിടിയാക്കിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയുടെ ജനവിരുദ്ധമായ ദുരുപയോഗത്തിന്റെ ഒരു ദൃഷ്ടാന്തം കൂടിയാണ് കോഴിക്കോട് കോർപറേഷനിലെ തട്ടിപ്പ്.

Comments