16 Feb 2022, 05:16 PM
കെ.എസ്.ഇ.ബി.യില്‍ ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ കുറച്ചുനാളായി തുടരുന്ന നിഴല്‍യുദ്ധം ഇപ്പോള്‍ തുറന്ന ഏറ്റുമുട്ടലിലേയ്ക്ക് എത്തിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ മികച്ച സേവനം ജനങ്ങള്‍ക്ക് നല്‍കാന്‍ ശ്രമിക്കുന്ന കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനെ തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഉന്നയിച്ച ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്നും ജീവനക്കാരുടെ സംഘടനകള്‍ പറയുമ്പോള്‍, ചര്‍ച്ചയുടെ ആവശ്യമേയില്ലെന്ന നിലപാടിലാണ് ചെയര്‍മാനും മാനേജ്‌മെന്റും.
കെ.എസ്.ഇ.ബി. മാനേജ്‌മെന്റിന്റെ നയങ്ങള്‍ക്കെതിരെ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലാണ്. സമരം തുടങ്ങുന്നതിനുമുമ്പേ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയാണ് കെ.എസ്.ഇ.ബി. മാനേജ്‌മെന്റ് ചെയ്തത്. അവധിയെടുത്താണെങ്കിലും സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച ഇടത് യൂണിയനുകളുടെ നേതൃത്വത്തില്‍ വൈദ്യുതി ഭവനുമുന്നില്‍ ഫെബ്രുവരി 14-ന് സമരം തുടങ്ങി.
വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്തിന്റെയും ബോര്‍ഡിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും നിയന്ത്രണം സംസ്ഥാന വ്യവസായസേനയ്ക്ക് കൈമാറിയതാണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്. വൈദ്യുതി ബോര്‍ഡില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പോലീസ് രാജ് നടപ്പാക്കുന്നതെന്നാണ് യൂണിയന്‍ നേതാക്കാള്‍ ആരോപിക്കുന്നത്. പ്രതിഷേധത്തിന് കാരണമായി യൂണിയനുകള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ജീവനക്കാരുമായി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളല്ലെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. മാനേജ്‌മെന്റ്.
ജീവനക്കാരുമായി ഒരുതരത്തിലുള്ള അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് തന്നെയാണ് സമരം തുടങ്ങിയതിനുശേഷവും മാനേജ്‌മെന്റിന്റെ നിലപാട്. സമരം തുടങ്ങിയ ദിവസം കെ.എസ്.ഇ.ബി.യുടെ ഒദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പോസ്റ്റ് ചെയ്ത വിശദമായ കുറിപ്പ് അതിന്റെ തെളിവാണ്. ജീവനക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഓരോന്നും ഉദാഹരസണസഹിതം നിഷേധിക്കുകയാണ് സി.എം.ഡി. ഡോ. ബി. അശോക്. എന്നാല്‍ പൊതുജനങ്ങളുമായി സംവദിക്കാനുള്ള ഔദ്യോഗിക പേജ് സി.എം.ഡിയുടെ അധികാരദുര്‍വിനിയോഗത്തിനുള്ള ഇടമാക്കിയെന്ന ആരോപണമാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്. ചെയര്‍മാന്റേത് ഏകാധിപത്യ സമീപനമാണെന്നും ജീവനക്കാരെ കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നുമാണ് തൊഴിലാളി, ഓഫീസര്‍ സംഘടനകള്‍ ആരോപിക്കുന്നത്.
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read
പിങ്കി റ്റെന്നിസൺ
Nov 18, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
Oct 29, 2022
9 Minutes Watch
മനില സി.മോഹൻ
Oct 27, 2022
20 Minutes Watch