23 Sep 2022, 05:28 PM
1886 ലാണ് ചിക്കാഗോയുടെ തെരുവുകളില്‍ എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി തൊഴിലാളികള്‍ സംഘടിക്കുന്നത്. വ്യാവസായിക വിപ്ലവ കാലത്ത് സാര്‍വദേശീയമായി ഉയര്‍ന്നുവന്ന തൊഴിലാളിമുന്നേറ്റങ്ങള്‍ രക്തരൂക്ഷിതമായ കലാപങ്ങള്‍ നടത്തി ജീവന്‍ വെടിഞ്ഞ് നേടിയെടുത്തതാണ് എട്ട് മണിക്കൂര്‍ ജോലി എന്ന അന്താരാഷ്ട്ര തൊഴിലവകാശം. എന്നിട്ടും, ചിക്കാഗോ സമരത്തിന്റെ 136 വര്‍ഷങ്ങള്‍ക്കിപ്പുറം, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തിരിക്കുന്നു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇനി മുതല്‍ 12 മണിക്കൂര്‍ ജോലി ചെയ്യണമെന്ന്. ലോകത്തിലെ തൊഴിലാളി വര്‍ഗ മുന്നേറ്റങ്ങളുടെ ഏറ്റവും അടിസ്ഥാന മുദ്രാവാക്യമാണ് ഇവിടെ പരസ്യമായി കശാപ്പ് ചെയ്യപ്പെടുന്നത്.
എട്ട് മണിക്കൂര്‍ ജോലി കഴിച്ച്, ബാക്കി സമയം വിശ്രമത്തിനും വിനോദത്തിനും നീക്കിവെക്കാന്‍ സാധിക്കണമെന്ന് തൊഴിലാളിവര്‍ഗം ആവശ്യപ്പെടുന്നതിലേക്ക് അവരെ നയിച്ച പ്രധാന കാരണം ജോലിസ്ഥലത്തിനപ്പുറം മനുഷ്യര്‍ക്ക് സാമൂഹികജീവിതം എന്നൊന്നിന് അര്‍ഹതയുണ്ട് എന്ന ബോധ്യമായിരുന്നു. എന്നാല്‍ ആഴ്ചയില്‍ 6 X 12 എന്ന അവസ്ഥയിലേക്ക് വരുമ്പോള്‍ തൊഴിലാളികളുടെ സാമൂഹിക ജിവിതം പൂര്‍ണമായും തകര്‍ക്കപ്പെടും. അതുകൊണ്ടുതന്നെ തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് വന്ന അവസ്ഥയക്ക് തങ്ങളുടെ ജീവിതം തന്നെ ബലികഴിക്കണം എന്ന് മാനേജ്‌മെന്റ് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch
സല്‍വ ഷെറിന്‍
Mar 08, 2023
11 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch