3 Jan 2022, 04:25 PM
ഏഷ്യയിലെ തന്നെ കോളനി- സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭൂമിയായി കേരളം മാറിയതിനുപുറകില്‍ കുഞ്ഞാലി മരക്കാര്‍മാരുടെ പോരാട്ടവീര്യം കൂടിയുണ്ട്. പോര്‍ച്ചുഗീസുകാരുടെ വരവോടെ സംഘര്‍ഷമേഖലയായി മാറിയ ഇന്ത്യന്‍ സമുദ്രത്തിലേക്കാണ് കുഞ്ഞാലി മരക്കാര്‍മാര്‍ തങ്ങളുടെ ചെറുവള്ളങ്ങളുടെ നാവികശക്തിയോടെ രംഗപ്രവേശം ചെയ്യുന്നത്. കടലിന്റെ മര്‍മമറിയുന്ന ആ നാവികസൈന്യം ഒരു നൂറ്റാണ്ടുകാലം കടലിനെ, സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതിരോധകേന്ദ്രമാക്കി മാറ്റി.
ഇന്ത്യയുടെ കോളനിവിരുദ്ധ സമരത്തില്‍ കുഞ്ഞാലി മരക്കാര്‍മാരുടെ പോരാട്ടവും രക്തസാക്ഷിത്വവും വഹിച്ച പങ്ക് ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഡോക്യുമെന്ററി രേഖകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. വാമൊഴിയായും അക്കാദമികമായും ലഭ്യമായ പാഠങ്ങള്‍ വച്ച് ചരിത്രപരമായ അന്വേഷണങ്ങള്‍ നടത്തി ഇവ ശാസ്ത്രീയമായി രേഖപ്പെടുത്തണം. പഴശ്ശി രേഖകള്‍ പോലെ, പോര്‍ച്ചുഗീസ് രേഖകളെയും സാമൂതിരിയുടെ കാലത്തെ വിവരങ്ങളെയും അടിസ്ഥാനമാക്കി മലയാളത്തില്‍ കുഞ്ഞാലിമരക്കാര്‍മാരുടെ ചരിത്രം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനുപകരം, മസാല സിനിമകളുടെ ചേരുവകളിലൂടെ കുഞ്ഞാലി മരക്കാറുടെ ചരിത്രം അവതരിപ്പിക്കുന്നത് ആശാസ്യമല്ല. മാപ്പിള പോരാളിയുടെ വേഷത്തിനുപകരം റോമന്‍ പടയാളിയുടേതുപോലുള്ള പടച്ചട്ടകള്‍ ധരിച്ചും മറ്റും ചരിത്രത്തിലെ ഒരു യോദ്ധാവിനെ വളച്ചൊടിക്കാന്‍ കഴിയുന്നത്, ശാസ്ത്രീയമായ ചരിത്രമെഴുത്തിന്റെ അഭാവം മൂലമാണ്.
ചരിത്രകാരനായ ഡോ. പി.ജെ. വിന്‍സെന്റ് സംസാരിക്കുന്നു.
ചരിത്ര അധ്യാപകൻ, എഴുത്തുകാരൻ.
ഡോ. പി.ജെ. വിൻസെന്റ്
Apr 06, 2022
32 Minutes Watch
ബാലചന്ദ്രന്‍ ചുള്ളിക്കാട്
Mar 28, 2022
1 Minute Listening
സി.ബി മോഹന്‍ദാസ്
Mar 26, 2022
43 Minutes Listening
ഡോ. പി.ജെ. വിൻസെന്റ്
Mar 26, 2022
23 Minutes Watch
ഹെറീന ആലിസ് ഫെര്‍ണാണ്ടസ്
Mar 25, 2022
13 Minutes Listening
സി.പി. അബൂബക്കർ
Mar 14, 2022
60 Minutes Listening