പറിച്ചുനടുന്ന പാളയം മാര്‍ക്കറ്റിനൊപ്പം പരിഹരിക്കപ്പെടേണ്ട ആശങ്കകള്‍

കോഴിക്കോടിലെ ഏറ്റവും പുരാതനവും തിരക്കേറിയതുമായ പഴം പച്ചക്കറി മാര്‍ക്കറ്റാണ് പാളയത്തേത്. കോഴിക്കോടിന്റെ അരനുറ്റാണ്ടിലധികമുള്ള ചരിത്രങ്ങള്‍ പേറുന്ന പാളയം മാര്‍ക്കറ്റിനെ നഗരാസൂത്രണത്തിന്റെ ഭാഗമായി കല്ലുത്താന്‍ കടവിലേക്ക് പുനസ്ഥാപിക്കാന്‍ കോഴിക്കോട് കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുകയാണ്. പാളയം മാര്‍ക്കറ്റിന്റെ സ്ഥല പരിമിതിയും ചരക്കിറക്കാന്‍ വരുന്ന വാഹനങ്ങള്‍ കാരണം പ്രദേശത്ത് വര്‍ധിക്കുന്ന ഗതാഗതക്കുരുക്കും കണക്കിലെടുത്താണ് പുനസ്ഥാപനം. എന്നാല്‍ കോഴിക്കോടിന്റെ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന, ബസ് സ്റ്റാന്റിനും റെയില്‍വേ സ്റ്റേഷനും അടുത്തുള്ള പാളയം മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കുന്നത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കല്ലുത്താന്‍ കടവ് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് എത്തിപ്പെടാനുള്ള അപര്യാപ്തതയും മാര്‍ക്കറ്റില്‍ ഈടാക്കുന്ന അമിത വാടകയുമെല്ലാം ഇവരെ ആശങ്കിലാക്കുന്നുണ്ട്.കോഴിക്കോടിന്റെ പൈതൃകമായ പാളയം മാര്‍ക്കറ്റിനെ സംരക്ഷിക്കാനും നിലനിര്‍ത്താനുമാണ് കോര്‍പറേഷന്‍ ശ്രമിക്കേണ്ടതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Comments