'ഇതെന്താ ലേലം വിളിയോ എന്നു ചോദിച്ച് ആശ വർക്കറെ പരിഹസിക്കുകയാണ് ചർച്ചയിൽ മന്ത്രി ചെയ്തത്'

''മന്ത്രിതല ചർച്ചയിൽ ഒരു പരിഹാര നിർദേശവും മുന്നോട്ടുവെച്ചില്ല എന്നുമാത്രമല്ല, സമരം നിർത്തി പിരിഞ്ഞുപോകാനാണ് ഞങ്ങളോട് ആവശ്യപ്പെട്ടത്. ഒടുവിൽ സഹികെട്ട് ആശാ വർക്കറായ റോസമ്മ ചേച്ചി മന്ത്രിയോട് ചോദിച്ചു, നിങ്ങൾക്ക് എന്ത് തരാൻ പറ്റും? ഇതെന്താ ലേലം വിളിയോ എന്നു ചോദിച്ച് പരിഹസിച്ച് ചിരിക്കുകയാണ് മന്ത്രി ചെയ്തത്. 232 രൂപ ദിവസക്കൂലി കൊണ്ട് ഇന്ന് കേരളത്തിൽ ഒരു കുടുംബത്തിന് ജീവിക്കാനാകില്ല എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് ആശാ വർക്കർമാരുടെ ആവശ്യങ്ങളെ ആരും എതിർക്കാത്തത്'' അതുകൊണ്ടാണ് ഈ സമരത്തിന് ഇത്രയും ജനപിന്തുണ''- കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ സംസാരിക്കുന്നു.

Comments