രാപ്പകൽ സമരം നാളെ അവസാനിപ്പിക്കും,
ആശമാർ വാർഡുകളിൽ കാമ്പയിന്

ആശ വർക്കർമാർ പ്രാദേശിക തലത്തിൽ വികേന്ദ്രീകൃത സമരങ്ങളിലേക്ക് കടക്കുന്നു. സമര ഡിമാൻ്റുകളെ അവമതിച്ചവർക്കെതിരെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിധിയെഴുതണമെന്ന് അഭ്യർത്ഥിച്ച് വാർഡുകളിൽ വ്യാപക പ്രചാരണം നടത്തും.

News Desk

265 ദിവസമായി സെക്രട്ടറിയേറ്റിനുമുന്നിൽ ആശ വർക്കർമാർ നടത്തിവരുന്ന രാപ്പകൽ സമരം അവസാനിപ്പിച്ച്, പ്രാദേശിക തലത്തിൽ വികേന്ദ്രീകൃത സമരങ്ങളിലേക്ക് കടക്കുന്നു. ആശാ സമരത്തെ അപമാനിക്കുകയും സമര ഡിമാൻ്റുകളെ അവമതിക്കുകയും ചെയ്തവർക്കെതിരെ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിധിയെഴുതണമെന്ന് അഭ്യർത്ഥിച്ച് ആശാവർക്കർമാർ വാർഡുകളിൽ വ്യാപക പ്രചാരണം നടത്തും. അതിനിടയിൽ സെക്രട്ടേറിയറ്റിനു മുമ്പിലും കളക്ട്രേറ്റുകൾക്കു മുമ്പിലും മറ്റു സമരങ്ങൾ നടത്തുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു.

നവംബർ ഒന്നിന് രാവിലെ 11.30 ന് ആശമാരുടെ സമര പ്രതിജ്ഞാറാലി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആശമാരോടൊപ്പം ഈ സമരത്തെ പിന്തുണച്ച എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പങ്കുചേരും.

ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ച പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരത്ത് ആഹ്ളാദപ്രകടനം നടത്തുമെന്ന് അസോസിയേഷൻ അറിയിച്ചു.

ആയിരം രൂപയുടെ ഓണറേറിയം വർധന, 263 ദിവസം ആശമാർ തെരുവിൽ നടത്തിയ പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്ന് അസോസിയേഷൻ പറഞ്ഞു. ഓണറേറിയം സംസ്ഥാനമല്ല കേന്ദ്രമാണ് നൽകേണ്ടതെന്ന് സമരം തുടങ്ങിയ നാൾ മുതൽ സർക്കാർ പറഞ്ഞതാണ്. ആശാസമരത്തെ അവഹേളിക്കാൻ സർക്കാർ ഏറ്റവും കൂടുതൽ ആയുധമാക്കിയത് ഇതായിരുന്നു. 263 ദിവസങ്ങൾക്കുശേഷം മുഖ്യമന്ത്രി 1000 രൂപ ഓണറേറിയം വർദ്ധന പ്രഖ്യാപിച്ചതിലൂടെ സംസ്ഥാന സർക്കാരാണ് ഓണറേറിയം നൽകേണ്ടതെന്ന് സർക്കാർ സമ്മതിച്ചിരിക്കുന്നു. ഇത് സമരത്തിന്റെ വിജയമാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഈ അവകാശത്തെ സർക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിഞ്ഞതിലൂടെ തങ്ങളുയർത്തിയ 21,000 രൂപ ഓണറേറിയം വർദ്ധനവും 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യവും നേടിയെടുക്കുവാനും ആശമാർക്ക് കഴിയുമെന്നും അസോസിയേഷൻ പറയുന്നു.

ആയിരം രൂപയുടെ ഓണറേറിയം വർധന, 263 ദിവസം ആശമാർ തെരുവിൽ നടത്തിയ പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്ന് അസോസിയേഷൻ പറഞ്ഞു. ഓണറേറിയം സംസ്ഥാനമല്ല കേന്ദ്രമാണ് നൽകേണ്ടതെന്ന്  സമരം തുടങ്ങിയ നാൾ മുതൽ  സർക്കാർ പറഞ്ഞതാണ്.
ആയിരം രൂപയുടെ ഓണറേറിയം വർധന, 263 ദിവസം ആശമാർ തെരുവിൽ നടത്തിയ പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്ന് അസോസിയേഷൻ പറഞ്ഞു. ഓണറേറിയം സംസ്ഥാനമല്ല കേന്ദ്രമാണ് നൽകേണ്ടതെന്ന് സമരം തുടങ്ങിയ നാൾ മുതൽ സർക്കാർ പറഞ്ഞതാണ്.

ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, ഓണറേറിയം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റ് പടിക്കൽ രാപകൽ സമരം ആരംഭിച്ചത്. പിന്നീട് ഇത് സംസ്ഥാനം കണ്ട ഏറ്റവും വലിയ സ്ത്രീ തൊഴിലാളി സമരങ്ങളിലൊന്നായി മാറി. നിരാഹാര സമരം, മുടിമുറിക്കൽ സമരം, നിയമസഭാ മാർച്ച്, സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി വിവിധ സമരരൂപങ്ങളിലൂടെ ഈ പ്രക്ഷോഭം കടന്നുപോയി. സ്ത്രീ തൊഴിലാളികൾ തെരുവിലുറങ്ങി സംസ്ഥാനത്തുടനീളം നടത്തിയ രാപകൽ സമര യാത്ര ഉൾപ്പെടെ നടത്തി. സമരത്തിന്റെ 256ാം ദിവസം ആശമാർ ക്ലിഫ് ഹൗസ് മാർച്ച് നടത്തി.

Comments