കഴിഞ്ഞ 17 വർഷമായി കേരളത്തിലെ ആരോഗ്യരംഗത്ത് വിശ്രമമില്ലാതെ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികളായ ആശാവർക്കർമാർ ഇപ്പോൾ സമരത്തിലാണ്. പ്രതിമാസ ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസിൽ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. ന്യായമായ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10 മുതൽ രാപ്പകൽ സമരമിരിക്കുന്ന സ്ത്രീ തൊഴിലാളികളുടെ സമരത്തെ പോലും അവഗണിക്കുകയാണ് ഇടതുസർക്കാർ. തൊഴിലാളി വർഗ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് അധികാരത്തിലേറിയ സർക്കാരാണ് സമരത്തിനോടും തൊഴിലാളി സ്ത്രീകളുയർത്തുന്ന ന്യായമായ ആവശ്യങ്ങളോടും നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത്.