പൊരിവെയിലത്തും മഴയത്തും സെക്രട്ടറിയേറ്റിനുമുന്നിൽ ആശാവർക്കർമാർ നടത്തുന്ന സമരം ഒരു മാസം പൂർത്തിയാകുമ്പോഴും ഈ തൊഴിലാളി സ്ത്രീകൾക്ക് നീതി ലഭിച്ചിട്ടില്ല. ഇത്രയും തുച്ഛമായ വേതനത്തിന് ഇനിയും ജോലി ചെയ്യാൻ കഴിയില്ലെന്നും തങ്ങൾക്ക് ലഭിക്കുന്ന വേതനം വർധിപ്പിക്കണമെന്നും ആവശ്യപ്പെടുകയാണ് സമര നേതാവ് എസ് മിനി.