ചെറവുണ്ണൂർ സ്റ്റീൽ കോംപ്ലക്സ്

സ്റ്റീൽ കോംപ്ലക്സ് ഏറ്റെടുക്കലിന് സ്റ്റേ,
ഛത്തീസ്ഗഡ് കമ്പനിയെ വിലക്കി ഹൈക്കോടതി

കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് സ്വകാര്യ കമ്പനിക്ക് വിൽക്കുന്നതിനെതിരേ വ്യാവസായിക വകുപ്പ് നൽകിയ അപ്പീലിൽ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ട്രൈബ്യൂണല്‍ ഉത്തരവ് മറച്ചുവെച്ചാണ് ഛത്തീസ്ഗഡ് കമ്പനി അധികൃതര്‍ ഹൈക്കോടതിയില്‍ നിന്ന് സംരക്ഷണം നേടി സ്ഥാപനം ഏറ്റെടുക്കാനെത്തിയത്.

Think

ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് ഏറ്റെടുക്കാനുള്ള ഛത്തീസ്ഗഡ് ഔട്ട്‌സോഴ്‌സിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നീക്കത്തിന് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ. കമ്പനി അധികൃതര്‍ സ്റ്റീല്‍ കോംപ്ലക്‌സില്‍ പ്രവേശിക്കുന്നത് തടഞ്ഞ ഹൈക്കോടതി സ്റ്റീല്‍ കോംപ്ലക്‌സിന്റെ സ്വത്തുവകകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും നിര്‍ദേശിച്ചു. സ്റ്റീല്‍ കോംപ്ലക്‌സ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്, ഛത്തീസ്ഗഡ് കമ്പനിക്ക് അനുകൂലമായി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിൻ്റെ കൊച്ചി ബെഞ്ച് മെയ് രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിന്റെ ബലത്തിലാണ് ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ കമ്പനി അധികൃതര്‍ സ്ഥലത്തെത്തിയത്. എന്നാല്‍ എന്‍.സി.എല്‍.ടി ഉത്തരവിനെതിരെ വ്യാവസായിക വകുപ്പ് അപ്പീൽ നൽകിയിരുന്നു. 'സ്റ്റീല്‍ കോംപ്ലക്സ്, ഛത്തീസ്ഗഡ് ഔട്ട്‌സോഴ്‌സിംഗ് സര്‍വ്വീസിന് കൈമാറണമെന്ന നാഷണല്‍ കമ്പനി ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കാതെയാണ് സ്റ്റീല്‍ കോംപ്ലക്സിന്റെ ഭൂമി കടബാധ്യതയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിനെ വേണ്ട വിധം കേള്‍ക്കാതെയുമാണ് ഉത്തരവുണ്ടായത്' എന്നായിരുന്നു വ്യവസായ മന്ത്രി പി. രാജീവ് അന്ന് വിഷയത്തില്‍ പ്രതികരിച്ചത്.

പി. രാജീവ്
പി. രാജീവ്

വ്യാവസായിക വകുപ്പ് നല്‍കിയ അപ്പീലില്‍, സ്റ്റീൽ കോംപ്ലക്സ് ഏറ്റെടുക്കല്‍ നടപടി താത്കാലികാമായി തടഞ്ഞ് ചെന്നൈയിലെ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ജൂണ്‍ 13ന് ഇടക്കാല ഉത്തരവും ഇറക്കി. 1961-ലെ സ്ഥലമേറ്റെടുക്കല്‍ നിയമപ്രകാരം സ്റ്റീല്‍ കോംപ്ലക്‌സിന് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമി അന്യാധീനപ്പെടുത്താന്‍ ഛത്തീസ്ഗഡ് ഔട്ട്‌സോഴ്സിംഗ് പ്രൈവറ്റ് ലിമിറ്റഡിന് അവകാശമില്ലെന്ന വ്യാവസായിക വകുപ്പിന്റെ നിലപാട് ശരിവെക്കുന്നതായിരുന്നു അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്.

എന്നാല്‍ ട്രൈബ്യൂണല്‍ ഉത്തരവ് മറച്ചുവെച്ചാണ് ഛത്തീസ്ഗഡ് കമ്പനി അധികൃതര്‍ ഹൈക്കോടതിയില്‍ നിന്ന് സംരക്ഷണം നേടി സ്റ്റീൽ കോംപ്ലക്‌സ് ഏറ്റെടുക്കാന്‍ സ്ഥലത്തെത്തിയതെന്ന് കേസില്‍ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടറും തൊളിലാളികളുടെ അഭിഭാഷകനും ഹൈക്കോടതിയില്‍ അറിയിച്ചു.

കഴിഞ്ഞ മാസം ഏഴിനും സ്ഥാപനം ഏറ്റെടുക്കാന്‍ കമ്പനി അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കമ്പനി ഡയറക്ടര്‍ക്കും റിസീവര്‍ അനീഷ് അഗര്‍വാളിനും തിരികെ പോകേണ്ടിവരികയായിരുന്നു. തുടർന്ന് സ്റ്റീല്‍ കോംപ്ലക്‌സ് ഏറ്റെടുക്കല്‍ തടയുന്നത് എന്‍.സി.എല്‍.ടി ഉത്തരവിന്റെ ലംഘനമാണെന്ന് കാണിച്ചും അതേസമയം അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവ് മറച്ചുവെച്ചും ഛത്തീസ്ഗഡ് കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഇതേതുടര്‍ന്ന് സ്റ്റീല്‍ കോംപ്ലക്‌സ് ഏറ്റെടുക്കുന്നതിന് തടസം നില്‍ക്കരുതെന്ന് കാണിച്ച് കഴിഞ്ഞ മാസം 28ന് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു യൂണിയനുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കമ്പനി അധികൃതര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി വിധിച്ചു.

കേസ് 22ന് ആണ് അപ്പലേറ്റ് അതോറിറ്റി ഇനി പരിഗണിക്കുക. കേസിന്റെ തുടര്‍വാദം കേള്‍ക്കുന്നതിനാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ താത്കാലിക സ്‌റ്റേ. സ്ഥാപനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മെയ് രണ്ടിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ കൊച്ചി ബെഞ്ചിൻ്റെ, ഛത്തീസ്ഗഡ് കമ്പനിക്ക് അനുകൂലമായ വിധി വന്നപ്പോള്‍ തന്നെ വിധിക്കെതിരേ തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ മാസം ഏഴിനും സ്ഥാപനം ഏറ്റെടുക്കാന്‍ കമ്പനി അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതർക്ക് തിരികെ പോകേണ്ടിവരികയായിരുന്നു.
കഴിഞ്ഞ മാസം ഏഴിനും സ്ഥാപനം ഏറ്റെടുക്കാന്‍ കമ്പനി അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതർക്ക് തിരികെ പോകേണ്ടിവരികയായിരുന്നു.

പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ കോംപ്ലക്‌സ് നവീകരിക്കുന്നതിന്റെ ഭാഗമായി 2013ല്‍ കാനറാ ബാങ്കില്‍ നിന്ന് വായ്പയെടുത്ത 45 കോടിയുടെ തിരിച്ചടവ് പലപ്പോഴായി മുടങ്ങിയിരുന്നു. പിന്നീട് തിരിച്ചടവ് തുക 107 കോടിയായി ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് ബാങ്ക് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാല്‍ മെയ് രണ്ടിലെ എന്‍.സി.എല്‍.ടി ഉത്തരവ് പ്രകാരം, സ്ഥാപനം ഛത്തീസ്ഗഡ് ഔട്ട്‌സോഴ്‌സിംഗ് കമ്പനിക്ക് വില്‍ക്കുന്നത് വെറും 30 കോടി രൂപയ്ക്കാണ്. ബാങ്കിന് കിട്ടാനുള്ളത് 107 കോടിയും. അതായിത് തിരിച്ചടവ് ഇനത്തിൽ ബാങ്കിന് കിട്ടാനുള്ള പണം അപ്പോഴും ബാക്കി നില്‍ക്കും. എന്നിട്ടും ബാങ്ക് ഈ കച്ചവടത്തിന് കൂട്ടുനിന്നു എന്നാണ് തൊഴിലാളികളുടെ ആരോപണം. മാത്രമല്ല 300 കോടിയോളം രൂപ ആസ്തി വിലമതിക്കുന്ന സ്ഥാപനം 30 കോടിരൂപയ്ക്കാണ് ഛത്തീസ്ഗഡ് ഔട്ട്സോഴ്സിംഗ് കമ്പനിക്ക് കൈമാറാൻ എന്‍.സി.എല്‍.ടി ഉത്തരവ്. ഈ ഉത്തരവിലും ദുരൂഹതയുണ്ടെന്നും തൊഴിലാളികള്‍ ആരോപിച്ചിരുന്നു. ലീഗല്‍, ഓഡിറ്റിങ്ങ്, അക്കൗണ്ടിംഗ് മേഖലകളില്‍ മാത്രം പ്രവര്‍ത്തി പരിചയമുള്ള, ഇരുമ്പുരുക്ക് വ്യവസായമേഖലയില്‍ പറയത്തക്ക പരിചയമില്ലാത്ത കമ്പനി സ്റ്റീല്‍ കോംപ്ലക്‌സ് പോലൊരു സ്ഥാപനം ഏറ്റെടുക്കുന്നതിലും ദുരൂഹതയുണ്ടെന്നും തൊഴിലാളികള്‍ ആരോപണമുയർത്തിയിരുന്നു.

സമരവുമായി മുന്നോട്ട് പോകാനാണ് തിരുമാനമെന്നാണ് തൊഴിലാളികള്‍ ട്രൂകോപ്പിതിങ്കിനോട് പറഞ്ഞത്.

‘ഹൈക്കോടതിയുടെ താത്കാലിക വിധിയുടെ പശ്ചാത്തലത്തില്‍ ജനകീയ ഉപരോധസമരം തത്കാലികമായി അവസാനിപ്പിച്ചെങ്കിലും തൊഴിലാളികളുടെ സമരം തുടരും. ഛത്തീസ്ഗഡ് കമ്പനിക്ക് സ്റ്റീല്‍ കോംപ്ലക്‌സ് ഏറ്റെടുക്കാന്‍ കഴിയില്ല. അടുത്ത ഘട്ടത്തില്‍, തൊഴിലാളികളുടെ നേതൃത്വത്തില്‍ കാനറാബാങ്കിലേക്കും ധര്‍ണ നടത്തും’ - സ്റ്റീല്‍ കോംപ്ലക്‌സ് ജീവനക്കാരനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായ ഗണേശന്‍ പാതിരാക്കാട് ട്രൂകോപ്പിതിങ്കിനോട് പ്രതികരിച്ചു

Comments