ഇടതുഭരണത്തിൽ ചെ​ങ്കൊടിയേന്തി സമരം ചെയ്യേണ്ടി വരുന്ന സ്​ത്രീകൾ

ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലെ മുഴുവന്‍ ജില്ലകളിലും നടക്കുന്ന ഒരു ഇടതുപക്ഷ സമരമാണിത്. തൊഴിലവകാശങ്ങള്‍ക്കും കൂലിക്കും വേണ്ടിയുള്ള സമരം. വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയില്‍ ജോലി ചെയ്യുന്ന, ഭൂരിഭാഗവും സ്ത്രീകളടങ്ങിയ കരാര്‍ തൊഴിലാളികളാണ് സി.ഐ.ടി.യു വിന്റെ നേതൃത്തില്‍ പണിമുടക്ക് സമരം നടത്തിക്കൊണ്ടിരിക്കുന്നത്.

സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കിടയില്‍ അങ്ങേയറ്റം സാമൂഹ്യപ്രതിബദ്ധതയോടെ ജോലി ചെയ്തിട്ടും സ്വന്തം കുഞ്ഞുങ്ങളെ വളര്‍ത്താനാവാത്ത അമ്മമാര്‍ അവര്‍ക്ക് നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ക്കായി ചെങ്കൊടിയേന്തി സമരം ചെയ്യുകയാണ്. സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും ഇതുവരെ തീരുമാനങ്ങളൊന്നുമുണ്ടായിട്ടില്ല.

Comments