1844 ലാണ് കോഴിക്കോട് മാനാഞ്ചിറയില്‍ ജര്‍മന്‍ മിഷണറിമാര്‍ കോംട്രസ്റ്റ് നെയ്ത്ത് കമ്പനിക്ക് തുടക്കമിടുന്നത്. 500 ലധികം തൊഴിലാളികളുമായി തുടങ്ങിയ ഫാക്ടറി ലോകത്തിന് മുന്നില്‍ തന്നെ കോഴിക്കോടിനെ അടയാളപ്പെടുത്തുന്നതായിരുന്നു. പിന്നീട് ബ്രീട്ടിഷ്‌കാര്‍ ഏറ്റെടുത്ത ഫാക്ടറി 1976 ല്‍ ഇന്ത്യന്‍ മാനേജ്മെന്റിന് കീഴിലായി. നഷ്ടകണക്ക് നിരത്തി 2009 ഫെബ്രുവരി ഒന്നിനാണ് കമ്പനി അടച്ചുപൂട്ടുന്നത്. തൊഴിലാളികളുടെ നിരന്തര സമരങ്ങളുടെ ഫലമായി 2017ല്‍ കമ്പനി തുറക്കണമെന്ന ട്രൈബ്യൂണല്‍ വിധി വരികയും 2018 ല്‍ കോംട്രസ്റ്റ് ഏറ്റെടുക്കല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു ശേഷവും അഞ്ചുവര്‍ഷത്തോളം കാലം ഈ ഏറ്റെടുക്കല്‍ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാണ് സമരം ചെയ്യുന്ന തൊഴിലാളികള്‍ പറയുന്നത്.