പേരാ​​മ്പ്ര എസ്​റ്റേറ്റ്​ കേരള പൊതുമേഖലക്കുമുന്നിലെ ഒരു ചോദ്യചിഹ്​നം

അങ്ങേയറ്റം പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒരു നാടിന്റെ തൊഴിൽ - സാമൂഹിക ജീവിതത്തിലേക്ക് 1968 ൽ വെളിച്ചവുമായി കടന്നുവന്ന പൊതുമേഖലാ സ്ഥാപനമാണ് പേരാമ്പ്ര എസ്റ്റേറ്റ്. പോയ കാലങ്ങളിൽ നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾക്ക് ജീവിതവും ജീവനും നൽകിയ സ്ഥാപനം ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ്.

കേരളത്തിൽ തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ലഭിക്കുന്നുണ്ടെന്നാണ് അവകാശവാദമെങ്കിലും പേരാമ്പ്ര എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾക്ക് പറയാനുള്ളത് ദുരിതങ്ങളുടെ മാത്രം കഥയാണ്. മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് അവരുടെ വേതനം പ്രതിമാസ ശമ്പളമായി ലഭിക്കുമ്പോൾ, തോട്ടം തൊഴിലാളികൾക്ക് മാത്രം ഇന്നും ലഭിക്കുന്നത് ദിവസക്കൂലിയാണ്. അതും ഏറ്റവും കുറഞ്ഞ ദിവസക്കൂലി.

Comments