ചുമട്ടുതൊഴിലാളികൾക്ക് ചുമടല്ല പ്രശ്നം; തൊഴിലാണ്

ചുമട്ടുതൊഴിൽ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചുവെന്നാണ് അടുത്തിടെ കേരള ഹൈക്കോടതി പറഞ്ഞത്. വർഷങ്ങളോളം ചുമടെടുക്കുന്നവർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും ഒന്നിനും പറ്റാത്ത സ്ഥിതിയാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. നോക്കുകൂലിയുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കുന്നതിനിടെയാണ് കോടതിയുടെ ഈ പമാർശങ്ങളുണ്ടായത്. നോക്കുകൂലിയും ചുമട്ടുതൊഴിൽ നിർത്തണമെന്നതും ചർച്ചയാകുമ്പോൾ ചുമട്ടുതൊഴിലാളികൾക്ക് പറയാനുള്ളതെന്തെന്നും അവരുടെ നിലവിലെ ജീവിതമെങ്ങനെയെന്നും നോക്കേണ്ടതുണ്ട്.

Comments