വേതനമില്ല, കുടിശിക നൽകുന്നില്ല; തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്രസ‍‍ർക്കാർ

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണോ കേന്ദ്രസർക്കാർ? കഴിഞ്ഞ രണ്ടു മാസമായി സംസ്ഥാനത്തെ 14 ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ടില്ല. ഓരോ വർഷവും കേന്ദ്ര സർക്കാരിന്റെ തൊഴിലുറപ്പിനു വേണ്ടിയുള്ള ഫണ്ട് വകയിരുത്തൽ കുറഞ്ഞുവരികയാണ്…

“സാധാരണ ഒരാഴ്ച പണി എടുത്താൽ അത് പൂർത്തിയാക്കി രണ്ടാമത്തെ സെറ്റ് പണി തുടങ്ങുമ്പോഴേക്ക് വേതനം ലഭിക്കാറുണ്ട്. തൊഴിൽ ദിനം 150 ആക്കണമെന്ന് ഞങ്ങൾ കുറേ പറഞ്ഞിരുന്നു. പക്ഷെ അതും നടന്നിട്ടില്ല. ഈ ജോലി ഉള്ളത് കൊണ്ടാണ് പാവപ്പെട്ട നിരവധി ആളുകൾ ജീവിക്കുന്നത്. ഇപ്പോ നാൽപത് ദിവസത്തിൽ കൂടുതൽ കൂലി കിട്ടാനുണ്ട്. ഇത് വൈകിയത് തൊഴിലാളികളെ മുഴുവൻ പ്രയാസത്തിലാക്കിയിട്ടുണ്ട്.” തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീശ്മയുടെ വാക്കുകളാണിത്. രാജ്യത്തൊട്ടാകെയുള്ള തൊഴിലുറപ്പ് തൊഴിലാളികളുടെ സ്ഥിതിയാണ് ഇത്. കൃത്യമായ വേതനം ലഭിക്കാത്തതും വേതനം വർധിപ്പിക്കാത്തതും തൊഴിൽദിനങ്ങൾ വർധിപ്പിക്കാത്തതും രാജ്യത്തെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളെയും പ്രയാസത്തിലാക്കുന്നുണ്ട്.

രാജ്യത്തെ ഗ്രാമീണ മേഖലയിലുള്ളവർക്ക് തൊഴിൽ നൽകി അത് വഴി ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2005-ൽ നിലവിൽ വന്ന പദ്ധതിയാണ് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഗ്രാമത്തിലെ ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 100 തൊഴിൽ ദിനങ്ങൾ നൽകുകയെന്നതായിരുന്നു പദ്ധതിയുടെ രൂപം. എന്നാൽ കഴിഞ്ഞ രണ്ടു മാസമായി സംസ്ഥാനത്തെ 14 ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ടില്ല. കേരളത്തിന് കേന്ദ്രം കൂലിയിനത്തിൽ 695 കോടി രൂപയും സാധനസാമഗ്രികളുടെ വിലയായി 260 കോടി രൂപയും നൽകാനുണ്ടെന്ന വാർത്തകളാണ് പുറത്തു വരുന്നത്. 23,446 കോടിയുടെ കുടിശികയാണ് രാജ്യത്തെ മൊത്തം സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകാനുള്ളത്. 12,219.18 കോടി വേതന കുടിശികയും 11,227.09 കോടി സാധനസാമഗ്രികളുടെ ഇനത്തിലുള്ള കുടിശികയുമാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകാനുള്ളത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാർ കേരളത്തിന് കുടിശിക നൽകാനുണ്ടെന്ന് കെ രാധാകൃഷ്ണൻ എം.പി ലോക്‌സഭയിൽ പറഞ്ഞിരുന്നു. എന്നാൽ കുടിശിക നൽകാനുള്ള കാര്യത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ച കണക്കുകളോട് കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ്വാൻ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.

ഈ സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പിനായി ബജറ്റിൽ നീക്കി വെച്ചത് 86000 കോടി രൂപയാണ്. കഴിഞ്ഞ ബജറ്റിലും ഇതേ തുക തന്നെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ബജറ്റ് വകയിരുത്തലിൽ മുൻ കുടിശികയായ 23,446.27 കോടി രൂപ വിതരണം ചെയ്യുന്നതോടെ നടപ്പു സാമ്പത്തിക വർഷത്തിലെ പദ്ധതി വിഹിതം 62,553.73 കോടി രൂപയായി കുറയും.

പണിയുമില്ല കൂലിയുമില്ല

2023-24 സാമ്പത്തിക വർഷം ഒരാൾക്ക് 100 ദിനങ്ങളെന്ന കണക്കിൽ കേരളത്തിന് 6 കോടി തൊഴിൽദിനങ്ങളാണ് കേന്ദ്രം അനുവദിച്ചത്. പിന്നീട് സംസ്ഥാനം ആവശ്യപ്പെട്ട പ്രകാരം 3 തവണയായി 10.5 കോടി തൊഴിൽദിനങ്ങൾ വരെയായി ഉയർത്തിയിരുന്നു. ഡിസംബർ മാസത്തോടെ കേരളം അത് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. 2024 - 25 സാമ്പത്തിക വർഷം 11 കോടി തൊഴിൽദിനങ്ങളായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാൽ ആറ് കോടി തൊഴിൽദിനങ്ങളാണ് കേന്ദ്രം ഇപ്പോൾ അനുവദിച്ചത്. 20,55,855 സജീവ തൊഴിലാളികളാണ് കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇവരിൽ 90% -വും സ്ത്രീകളാണ്. ഇത്രയധികം വരുന്ന തൊഴിലാളികളെ പദ്ധതിയുമായി അകറ്റുന്ന തീരുമാനങ്ങളാണ് കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

ഇതിനെല്ലാം പുറമെ വെറും 346 രൂപ മാത്രമുള്ള പ്രതിദിന വരുമാനം രണ്ടുമാസത്തോളമായി ഈ തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. കേരളത്തിൽ 333 രൂപയായിരുന്നു തൊഴിലുറപ്പു തൊഴിലാളികളുടെ പ്രതിദിന വേതനം. 2024 മാർച്ചിലാണ് 13 രൂപ കൂട്ടി 346 ആയത്. തൊഴിലാളികളുടെ വേതനം തടഞ്ഞും ബജറ്റ് വിഹിതം കുറച്ചും സംസ്ഥാനങ്ങൾക്കുള്ള കുടിശിക വർധിപ്പിച്ചുമാണ് ഇത്തവണത്തെ ബജറ്റിലും കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്കുള്ള നികുതിയിളവടക്കം പ്രഖ്യാപിച്ചത്.

 കേരളത്തിൽ 333 രൂപയായിരുന്നു തൊഴിലുറപ്പു തൊഴിലാളികളുടെ പ്രതിദിന വേതനം. 2024 മാർച്ചിലാണ് 13 രൂപ കൂട്ടി 346 ആയത്. തൊഴിലാളികളുടെ വേതനം തടഞ്ഞും ബജറ്റ് വിഹിതം കുറച്ചും സംസ്ഥാനങ്ങൾക്കുള്ള കുടിശിക വർധിപ്പിച്ചുമാണ് ഇത്തവണത്തെ ബജറ്റിലും കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്കുള്ള നികുതിയിളവടക്കം പ്രഖ്യാപിച്ചത്.
കേരളത്തിൽ 333 രൂപയായിരുന്നു തൊഴിലുറപ്പു തൊഴിലാളികളുടെ പ്രതിദിന വേതനം. 2024 മാർച്ചിലാണ് 13 രൂപ കൂട്ടി 346 ആയത്. തൊഴിലാളികളുടെ വേതനം തടഞ്ഞും ബജറ്റ് വിഹിതം കുറച്ചും സംസ്ഥാനങ്ങൾക്കുള്ള കുടിശിക വർധിപ്പിച്ചുമാണ് ഇത്തവണത്തെ ബജറ്റിലും കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്കുള്ള നികുതിയിളവടക്കം പ്രഖ്യാപിച്ചത്.

നിയമപ്രകാരം ഓരോ സംസ്ഥാനത്തും കാർഷിക മേഖലയിൽ സർക്കാർ നിശ്ചയിച്ച മിനിമം കൂലി തൊഴിലുറപ്പ് തൊഴിലാളിക്ക് ലഭിക്കണമെന്ന് എൻ.ആർ.ഇ.സി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രൻ മാസ്റ്റർ ട്രൂ കോപ്പിതിങ്കിനോട് പറഞ്ഞു.

“നാട്ടിലെ കൂലിയുമായി താരതമ്യപ്പെടുത്തുമ്പോൾ തൊഴിലുറപ്പ് തൊഴിലാളിക്ക് ലഭിക്കുന്ന കൂലി വളരെ കുറവാണ്. പല സംസ്ഥാനത്തും പല തരത്തിലാണ് കൂലി ലഭിക്കുന്നത്. നിയമപ്രകാരം ഓരോ സംസ്ഥാനത്തും കാർഷിക മേഖലയിൽ സർക്കാർ നിശ്ചയിച്ച മിനിമം കൂലി തൊഴിലുറപ്പ് തൊഴിലാളിക്ക് ലഭിക്കണം. കേരളത്തിൽ കാർഷിക മേഖലയിൽ സർക്കാർ നിശ്ചയിച്ച മിനിമം കൂലി ഏതാണ്ട് അഞ്ഞൂറിലധികമാണ്. എന്നാൽ കിട്ടുന്നത് 346 രൂപമാത്രമാണ്. യഥാർത്ഥത്തിൽ തൊഴിലുറപ്പ് പദ്ധതി നന്നായി മുന്നോട്ട് പോവണമെന്ന താൽപര്യം കേന്ദ്ര സർക്കാരിനില്ല. അവരുടെ താൽപര്യം അദാനി, അംബാനി അടക്കമുള്ള കോർപ്പറേറ്റുകളെ സംരക്ഷിക്കുക മാത്രമാണ്.”

ബജറ്റിലെ കളികൾ

കോവിഡിനു ശേഷം ഗ്രാമീണമേഖലയിൽ തൊഴിലുറപ്പിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. കോവിഡിനു മുമ്പ് 6.16 കോടി കുടുംബങ്ങൾ പദ്ധതിക്കു കീഴിൽ ഉണ്ടായിരുന്നത് 2020-21-ൽ 8.55 കോടി രൂപയായി വർധിച്ചിട്ടുണ്ട്. എന്നാൽ ഈ വർധനവ് പരിഗണിക്കാതെയാണ് ഇക്കാലയളവിൽ ബജറ്റ് വിഹിതം ഉണ്ടായത്.

ഈ സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പിനായി ബജറ്റിൽ നീക്കി വെച്ചത് 86000 കോടി രൂപയാണ്. കഴിഞ്ഞ ബജറ്റിലും ഇതേ തുക തന്നെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ബജറ്റ് വകയിരുത്തലിൽ മുൻ കുടിശികയായ 23,446.27 കോടി രൂപ വിതരണം ചെയ്യുന്നതോടെ നടപ്പു സാമ്പത്തിക വർഷത്തിലെ പദ്ധതി വിഹിതം 62,553.73 കോടി രൂപയായി കുറയും. അതായത് ബജറ്റ് വിഹിതത്തിലെ നാലിൽ ഒന്ന് കുടിശിക വീട്ടാൻ വിനിയോഗിക്കണം. പാർലമെന്ററി സ്ഥിരം സമിതിയുടെ റിപ്പോർട്ടിലാണ് കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. 2010-11 വർഷം വരെ കേന്ദ്ര ബജറ്റിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയെ വേണ്ട രൂപത്തിൽ പരിഗണിച്ചിരുന്നെങ്കിലും പിന്നീടങ്ങോട്ട് അവഗണനയായിരുന്നു ഫലം. യു.പി.എ സർക്കാർ ഇറങ്ങി എൻ.ഡി.എ സർക്കാർ വന്നതോടെ ഘട്ടം ഘട്ടമായി കുടിശിക ഭീമമായി ഉയർത്തിയും ബജറ്റ് വിഹിതം കുറച്ചും പദ്ധതിയെ ഇല്ലാതാക്കുന്ന നടപടിയാണ് ഉണ്ടായത്. ചെലവിന് ആനുപാതികമായി ബജറ്റ് വിഹിതം ഉയർത്താത്തതും ഓരോ ബജറ്റിലും മുൻ വർഷത്തെ കുടിശിക തീർക്കാൻ ബജറ്റ് വിഹിതം വിനിയോഗിക്കേണ്ടതും പദ്ധതിയെ അവതാളത്തിലാക്കുന്നുണ്ട്.

ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം ഇല്ലാതാക്കാൻ കൊണ്ടു വന്ന പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. ഇതിൻെറ ഭാഗമായിട്ടുള്ള പട്ടിണിപ്പാവങ്ങളെ പല വിധങ്ങളായ കാരണങ്ങൾ പറഞ്ഞ് തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് അകറ്റാനും അത് വഴി പദ്ധതി അട്ടിമറിക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇതിനു പുറമെ രാജ്യത്തെ നിരവധിയായ സജീവ തൊഴിലാളികളുടെ തൊഴിൽ കാർഡുകൾ പലവിധങ്ങളായ കാരണങ്ങൾ പറഞ്ഞ് റദ്ദാക്കിയിട്ടുമുണ്ട്.

ഓരോ വർഷവും കേന്ദ്ര സർക്കാരിന്റെ തൊഴിലുറപ്പിനു വേണ്ടിയുള്ള വകയിരുത്തൽ കുറഞ്ഞു വരുന്നതായി ചന്ദ്രൻ മാസ്റ്റർ പറയുന്നു.

“ഓരോ വർഷവും കേന്ദ്ര സർക്കാരിന്റെ തൊഴിലുറപ്പിനു വേണ്ടിയുള്ള വകയിരുത്തൽ കുറഞ്ഞു വരുന്നുണ്ട്. തൊഴിലാളികളുടെ എണ്ണം കൂടുന്ന ഘട്ടത്തിലാണ് ബജറ്റ് വകയിരുത്തൽ കുറയുന്നത്. ആധാർ കാർഡുമായി ബന്ധപ്പെടുത്തിയ അക്കൗണ്ടില്ലാത്തതിന്റെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരവധി പാവപ്പെട്ട തൊഴിലാളികളെ തൊഴിലുറപ്പിൽ നിന്ന് ഒഴിവാക്കുന്നുമുണ്ട്. കേരളത്തിൽ ഇങ്ങനെ ഒരവസ്ഥ വരുന്നില്ലെങ്കിലും കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ എണ്ണം കൂടി വരുന്നുണ്ട്. അവർക്ക് 100 ദിവസത്തെ തൊഴിൽ ദിനങ്ങൾ നൽകാൻ കഴിയുന്നില്ല. രജിസ്റ്റർ ചെയ്ത മൊത്തം തൊഴിലാളികൾക്ക് 100 ദിവസം തൊഴിലു നൽകാൻ വേണ്ട ചെലവ് കണക്കാക്കി അത് ബജറ്റ് വിഹിതമായി പ്രഖ്യാപിക്കുകയാണ് വേണ്ടത്. അത് ചെയ്യുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇപ്പോ ഈ വർഷത്തെ ബജറ്റിൽ നീക്കി വെച്ചത് 86000 കോടി രൂപയാണ്. കഴിഞ്ഞ ബജറ്റിലും ഇതേ തുക തന്നെയായിരുന്നു. ഇത് വഴി മുഴുവൻ ആളുകൾക്കും തൊഴിൽ നൽകാൻ കഴിയാതെ വരികയും അവർക്ക് ശരാശരി തൊഴിൽ കിട്ടുന്ന ദിനം കുറയുകയും ചെയ്യും. കേരളത്തിൽ ശരാശരി 50 തൊഴിൽദിനമാണ് ലഭിക്കുന്നത്. 100 തൊഴിൽ ദിനങ്ങൾ നൽകണമെങ്കിൽ അതിന് അനുസരിച്ചുള്ള പണം വേണം. അതില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. പദ്ധതി തുടങ്ങിയ കാലത്ത് തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് എല്ലായിടത്തും വന്നിട്ടില്ല. കേരളത്തിൽ രണ്ട് ജില്ലയിലാണ് ആദ്യം നടപ്പാക്കിയത്. പിന്നീടാണ് എല്ലാ ജില്ലകളിലേക്കും വ്യാപിച്ചത്. അതുകൊണ്ട് തന്നെ അന്ന് ചെലവ് വളരെ കുറവായിരുന്നു. ബജറ്റ് പടിപടിയായി വർധിക്കുകയല്ല ഉണ്ടായിരിക്കുന്നത്. ചെലവിന് അനുസരിച്ച് ബജറ്റ് വിഹിതം പുറകിലേക്കാണ് പോകുന്നത്. അതാണ് യഥാർഥത്തിൽ സംഭവിക്കുന്നത്.” - അദ്ദേഹം പറഞ്ഞു.

എൻ.ആർ.ഇ.സി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രൻ മാസ്റ്റർ
എൻ.ആർ.ഇ.സി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രൻ മാസ്റ്റർ

തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച ആദ്യ വർഷം 2006- 2007 ലെ കേന്ദ്ര ബജറ്റിൽ 11300 കോടിയാണ് തൊഴിലുറപ്പ് പദ്ധതിക്കായി വകയിരുത്തിയത്. 2007-2008 വർഷം 12000 കോടി, 2008-2009 വർഷം 30000 കോടി, 2009-2010 വർഷം 39100 കോടി എന്നിങ്ങനെയാണ് ബജറ്റ് വിഹിതം ഉണ്ടായിരുന്നത്. 2006 മുതൽ 2010 വരെയുള്ള ബജറ്റ് വിഹിതത്തിൽ നിന്ന് 2024-2025 വർഷത്തിലെത്തുമ്പോൾ വർധനവുണ്ടായെന്ന് ഈ കണക്കുകൾ മുൻ നിർത്തി തെറ്റിദ്ധാരണ ഉണ്ടാക്കാമെങ്കിലും 2006 ഫെബ്രുവരി രണ്ടിന് പദ്ധതി ആരംഭിച്ചത് രാജ്യത്തെ 200 ജില്ലകളിൽ മാത്രമായിരുന്നു. പദ്ധതി ആരംഭിച്ചപ്പോൾ കേരളത്തിൽ നിന്ന് വയനാട്, പാലക്കാട് ജില്ലകളെ മാത്രമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. തുടർന്ന് 2007 ഏപ്രിലിൽ 130 ജില്ലകളെ കൂടി ഉൾപ്പെടുത്തി. 2007-ൽ കേരളത്തിൽ പദ്ധതി ഇടുക്കി, കാസർഗോഡ് ജില്ലകളിലേക്ക് കൂടി വ്യാപിച്ചു. തുടർന്ന് 2008 ഏപ്രിലിലാണ് ബാക്കി ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചത്. ആ അർഥത്തിൽ 2006 മുതൽ 2008 വരെ പദ്ധതിക്ക് വേണ്ട ചിലവ് കുറവായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് തൊഴിലാളികളുടെ എണ്ണത്തിന്റെയും സാധന സാമഗ്രികളുടെ ചെലവിന്റെയും വർധന ഉണ്ടായിട്ടും അതിന് ആനുപാതികമായ തുക പദ്ധതിക്കായി വകയിരുത്താൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല.

അനാകർഷണമായ ഭേദഗതികൾ

വേതനം നൽകാതെയും ബജറ്റ് വിഹിതം വർധിപ്പാക്കാതെയും തൊഴിലുറപ്പ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് പുറമെ ഒട്ടും തൊഴിലാളി സൗഹാർദ്ദമല്ലാത്ത മാറ്റങ്ങൾ കൊണ്ടുവന്ന് പദ്ധതിയെ അവതാളത്തിലാക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ആധാർ അധിഷ്ടിത വേതന വിതരണ സംവിധാനം. രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ഇപ്പോഴും ആധാർ ഫോൺ നമ്പറുമായി ലിങ്ക് ചെയ്യാത്തവരുണ്ട്. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം ഇല്ലാതാക്കാൻ കൊണ്ടു വന്ന പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. ഇതിൻെറ ഭാഗമായിട്ടുള്ള പട്ടിണിപ്പാവങ്ങളെ പല വിധങ്ങളായ കാരണങ്ങൾ പറഞ്ഞ് തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് അകറ്റാനും അത് വഴി പദ്ധതി അട്ടിമറിക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇതിനു പുറമെ രാജ്യത്തെ നിരവധിയായ സജീവ തൊഴിലാളികളുടെ തൊഴിൽ കാർഡുകൾ പലവിധങ്ങളായ കാരണങ്ങൾ പറഞ്ഞ് റദ്ദാക്കിയിട്ടുമുണ്ട്. 2024 മുതൽ 2025 ഫെബ്രുവരി ഒന്ന് വരെ മാത്രം 1512864 തൊഴിൽ കാർഡുകളാണ് ഇങ്ങനെ റദ്ദാക്കിയത്.

വേതനം നൽകാതെയും ബജറ്റ് വിഹിതം വർധിപ്പാക്കാതെയും തൊഴിലുറപ്പ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് പുറമെ ഒട്ടും തൊഴിലാളി സൗഹാർദ്ദമല്ലാത്ത മാറ്റങ്ങൾ കൊണ്ടുവന്ന് പദ്ധതിയെ അവതാളത്തിലാക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്.
വേതനം നൽകാതെയും ബജറ്റ് വിഹിതം വർധിപ്പാക്കാതെയും തൊഴിലുറപ്പ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് പുറമെ ഒട്ടും തൊഴിലാളി സൗഹാർദ്ദമല്ലാത്ത മാറ്റങ്ങൾ കൊണ്ടുവന്ന് പദ്ധതിയെ അവതാളത്തിലാക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്.

തൊഴിലാളികൾ രജിസ്റ്ററിൽ ഒപ്പു വെക്കുന്നതോടൊപ്പം അതാത് സൈറ്റിലെത്തിയ ഫോട്ടോ ദിവസവും രണ്ട് നേരം സൈറ്റിൽ അപ് ലോഡ് ചെയ്യുകയും വേണം. രാവിലെയും വൈകിട്ടുമാണ് ഇങ്ങനെ ഫോട്ടോ സൈറ്റിൽ അപ് ലോഡ് ചെയ്യുന്നത്. തൊഴിൽ സ്ഥലത്തെത്തിയാൽ മാത്രമാണ് ഈ ആപ് ഓപൺ ആവുക. തടസ്സങ്ങൾ ഉണ്ടാക്കി പദ്ധതി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് ചന്ദ്രൻ മാസ്റ്റർ വിശദീകരിക്കുന്നു:

“ചില തടസ്സങ്ങൾ ഉണ്ടാക്കി ഇത് നിർത്തലാക്കാനും കേന്ദ്രം ശ്രമിക്കുന്നുണ്ട്. രാവിലെയും ഉച്ചക്കും സർക്കാരാപ്പീസിൽ പഞ്ച് ചെയ്യുന്ന പോലെ തൊഴിലാളികൾ സൈറ്റിലുള്ള ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യണം. രാജ്യത്താകമാനം ഇതിനായി ഒരു സോഫ്റ്റ് വെയറാണുള്ളത്. ആ സോഫ്റ്റ് വെയറിൽ അപ്ലോഡ് ചെയ്താൽ മാത്രമേ തൊഴിലാളിക്ക് കൂലി ലഭിക്കുള്ളൂ. ഇത് ചെയ്യാൻ സാധിക്കാത്ത പ്രയാസങ്ങളുമുണ്ട്. എല്ലായിടത്തും റേഞ്ച് ഇല്ലാത്ത പ്രശ്‌നവും ഉണ്ട്. അങ്ങനെ ഒരു ദിവസം കുറേ സമയം പോവുന്നുണ്ട്.”

രാവിലെയും ഉച്ചക്കും തൊഴിലാളികൾ ഫോട്ടോ ആഡ് ചെയ്യാൻ നിശ്ചയിച്ച സ്ഥലത്തേക്ക് എത്തണം. രാവിലെ ഫോട്ടോ എടുത്ത് തൊഴിലിലേക്ക് പ്രവേശിച്ചവർ ഉച്ചക്ക് വീണ്ടും ഇതേ സ്ഥലത്തേക്ക് എത്തണം. ഫോട്ടോ അപ് ലോഡ് ചെയ്യാൻ നിശ്ചയിച്ച സ്ഥലവും ജോലി ചെയ്തു കൊണ്ടിരിക്കുന്ന സ്ഥലവും തമ്മിൽ ചെറിയ ദൂരമെങ്കിലും ഉണ്ടാകും. ഉച്ചക്ക് വീണ്ടും അവിടെ എത്തി ഫോട്ടോ അപ് ലോഡ് ചെയ്താണ് ഈ തൊഴിലാളികൾ ജോലി ചെയ്യുന്നത്. ജോലിയിൽ പുത്തൻ പരിഷ്‌കാരങ്ങളും വേതനത്തിൽ പഴഞ്ചൻ ഏർപ്പാടും തുടരുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.

“ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്ത് യൂസർ നെയിം പാസ് വേർഡ് നൽകിയാണ് എൻ.എം.എം.എസ് ചെയ്യുന്നത്. ഒപ്പ് രേഖപ്പെടുത്തിയാലും ഫോണിൽ ഇത് രാവിലെയും ഉച്ചക്കും ചെയ്യണം. പതിനഞ്ചു വീട് അടങ്ങിയ ഒരു സൈറ്റ് കിട്ടിയാൽ അതിന്റെ ഏതെങ്കിലും ഒരു സ്ഥലം ഓവർസിയർമാർ വന്ന് ഫോട്ടോ എടുക്കും. അവിടെ എത്തിയാൽ മാത്രമേ ആപ് തുറക്കാൻ പറ്റുള്ളൂ. ഇതൊരു പ്രയാസമാണ്. കുറച്ചു ദൂരം ആണെങ്കിൽ നല്ലൊരു സമയം നഷ്ടപ്പെടും. അതേ പോലെ ചില സ്ഥലങ്ങളിൽ റെയിഞ്ച് പ്രശ്‌നം ഉണ്ടാവാറുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ റെയിഞ്ച് പ്രശ്‌നം ഉള്ളത് സ്‌ക്രീൻഷോട് എടുത്ത് വെക്കാറാണ് പതിവ്.” - തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീശ്മ പറഞ്ഞു.

Comments