2018 ല്‍ കോഴിക്കോട്ടെ വനിതാ തൊഴിലാളികളുടെ കൂട്ടായ്മയായ പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിലൂടെയാണ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടവകാശം ലഭ്യമാക്കുന്ന ചരിത്രപ്രധാനമായ നിയമനിര്‍മ്മാണം സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എന്നാല്‍, ഈ നിയമം കാര്യക്ഷമമായി നടപ്പാക്കപ്പെട്ടില്ല. ഇ?തേതുടര്‍ന്ന്? തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനയായ സി.ഐ.ടി.യു പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. 2018 ല്‍ ഇരിപ്പിടവകാശവുമായി ബന്ധപ്പെട്ട നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും സത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാക്കാന്‍ ഈ നിയമത്തിലൂടെ സാധിച്ചിട്ടില്ല. ഇന്നും ചൂഷിതമായ അന്തരീക്ഷത്തില്‍ നിന്നു തന്നെയാണ് സത്രീതൊഴിലാളികള്‍ പണിയെടുക്കുന്നത്.