കേരളത്തിലെ പണിയെടുക്കുന്ന മുഴുവൻ തൊഴിലാളികളെയും പ്രതിനിധീകരിച്ച് നടത്തുന്ന സമരമാണ് ആശാവർക്കർമാരുടേതെന്ന് പറയുകയാണ് KHAWA നേതാവ് എം.എ. ബിന്ദു. ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുത്ത ഇടതുപക്ഷം തൊഴിലാളി സമരത്തോട് മാന്യത കാണിക്കണമെന്നും സ്ത്രീകളുടെ സമരത്തെ സർക്കാർ വിലകുറച്ച് കാണരുതെന്നും അവർ പറഞ്ഞു. ആശാവർക്കർ സമരത്തിൻ്റെ ലിംഗരാഷ്ട്രീയത്തെയും ഇടതുപക്ഷ ട്രേഡ് യൂണിയൻ രാഷ്ട്രീയത്തെയും വിശദീകരിക്കുകയാണ് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ബിന്ദു. നിരാഹാരസമരത്തിലായിരുന്ന ബിന്ദുവുമായി സമരത്തിൻ്റെ ആറാം ദിവസമാണ് സംസാരിച്ചത്. സംസാരിച്ചതിൻ്റെ പിറ്റേന്ന് ബിന്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി.