ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ മാസത്തിലും ശമ്പളം വൈകി, കെ.എസ്.ആർ.ടി.സി ജീവനക്കാർ സമരത്തിൽ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ ഒരു കൂട്ടം കെ.എസ്.ആർ.ടി.സി തൊഴിലാളികൾ സമരത്തിലാണ്. ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്) നേതൃത്വത്തിലാണ് 24 മണിക്കൂർ പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡി.എ കുടിശിക അനുവദിക്കുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സർക്കാർ ഉത്തരവ് ഇറക്കുക തുടങ്ങി കെ.എസ്.ആർ.ടിസി ജീവനക്കാരെ മൊത്തത്തിൽ ബാധിക്കുന്ന 12 വിഷയങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സമരം ചെയ്യുന്നത്. എല്ലാ മാസവും 5ന് മുൻപ് നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പ്രഖ്യാപിച്ചിരുന്നെങ്കിലും മാസം പകുതിയോടയാണ് ഇപ്പോഴും ശമ്പളം കിട്ടുന്നത്. കിട്ടുന്ന ശമ്പളം പോലും പലപ്പോഴും ഗഡുക്കളായാണ് കിട്ടുന്നതെന്നും ഈ തൊഴിലാളികൾ പറയുന്നു.

Comments