അടിമച്ചെരിവിലെ തോട്ടപ്പണിക്കാർ

ഒരു രാത്രിയിൽ അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഹാ ദുരന്തത്തിന്റെ ആഘാതങ്ങളിൽ നിന്നും മനുഷ്യർ സ്നേഹംകൊണ്ടും സാഹോദര്യം കൊണ്ടും അതിജീവിച്ചുകൊണ്ടിരിക്കുന്ന മണ്ണാണ് ഇന്നത്തെ മുണ്ടക്കൈയും ചൂരൽമലയും.

തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരുമായ നൂറുകണക്കിന് പേർ ഒറ്റരാത്രിയിൽ ഒലിച്ചുപോയ ഈ മണ്ണിൽ രാഷ്ട്രീയ കേരളം മറുപടി പറയേണ്ട ഒരു ചോദ്യം ഇപ്പോഴും ബാക്കിയുണ്ട്.

ഏതു നിമിഷവും ജീവിതം കുത്തിയൊലിച്ചുപോകാവുന്ന അപകടകരമായ മലഞ്ചെരിവുകളിൽ തോട്ടം തൊഴിലാളികളുടെ ജീവനും ജീവിതവും തളയ്ക്കപ്പെട്ടതിന് പിന്നിൽ ആരാണ്?

ആധുനിക കേരളത്തിലും അടിമകളെ പോലെ ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യർ, ആർക്കുവേണ്ടിയാണ് ഇങ്ങനെ ദുരന്തങ്ങളെ ജീവിതത്തിൽ ഏറ്റുവാങ്ങേണ്ടി വരുന്നത്?

ഈ തോട്ടം തൊഴിലാളികളുടെ തൊഴിൽ സുരക്ഷ എന്തുകൊണ്ടാണ് കേരളത്തിലൊരു പരിഗണന വിഷയം പോലുമാകാത്തത് ?

Comments