ലോക്കോ പൈലറ്റുമാർക്ക് വിശ്രമം നിഷേധിച്ചാൽ എന്തുസംഭവിക്കും?

ജോലിസമയം 10 മണിക്കൂറാക്കുക, ആഴ്ചയിലെ അവധി 46 മണിക്കൂറാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ സമരം മൂന്നാഴ്ച പിന്നിട്ടിരിക്കുന്നു. തങ്ങളുടെ ജോലി സമയത്തിന് പരിതികൾ വേണമെന്ന ഈ തൊഴിലാളികളുടെ എക്കാലത്തേയും ആവശ്യത്തെ അതും രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളും കമ്മീഷനുകളും അംഗീകരിച്ച ആവശ്യത്തെ നിരാകരിക്കുന്നതിലൂടെ ഒരു തൊഴിൽ സമൂഹത്തിന്റെ സുരക്ഷയെ മാത്രമല്ല ട്രെയിൻ യാത്രമാർഗമായി ഉപയോഗിക്കുന്ന രാജ്യത്തെ കോടിക്കണക്കിന് മനുഷ്യരുടെ സുരക്ഷയെ കൂടിയാണ് ഇന്ത്യൻ റയിൽവേ നിസാരമായി കാണുന്നത്. ഇന്ത്യൻ റയിൽവേയുടെ ഈ നിസ്സംഗത ഇനിയും തുടർന്നാൽ അതിവിദൂരമല്ലാത്ത ഭാവിയിൽ ദുരവ്യാപകമായ പ്രത്യാഘാതമായിരിക്കും രാജ്യത്ത് സംഭവിക്കുക എന്ന് കൂടി ഓർമപ്പെടുത്തുന്നുണ്ട് ലോക്കോ പൈലറ്റുമാരുടെ ഈ സമരം

Comments