വിമാനത്താവളങ്ങൾ പോലും വിൽക്കുന്നു, പിന്നെയാണോ ഈ നൂൽനൂൽപ്പ് കേന്ദ്രങ്ങൾ

നാഷണൽ ടെക്‌സ്‌റ്റൈൽ കോർപ്പറേഷനു കീഴിലുള്ള സ്പിന്നിങ്ങ് ആന്റ് വീവിങ്ങ് മില്ലുകൾ, കോവിഡിനെത്തുടർന്ന് അടച്ചുപൂട്ടിയതാണ്. രണ്ടര വർഷം പിന്നിട്ടും മില്ലുകൾ തുറന്നുപ്രവർത്തിക്കാൻ കോർപ്പറേഷൻ തയ്യാറായിട്ടില്ല. ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് നൂറുകണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ്.

ഇന്ത്യയൊട്ടാകെ 23 മില്ലുകളാണ് നിലവിൽ എൻ.ടി.സിക്ക് കീഴിലുള്ളത്. തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലായി കേരളത്തിലും എൻ.ടി.സി യുടെ കീഴിൽ സ്പിന്നിങ്ങ് ആന്റ് വീവിങ്ങ് മില്ലുകളുണ്ട്. ഇവിടെയെല്ലാം ഉത്പാദനം പൂർണമായും നിലച്ചിരിക്കുകയാണ്. വരുമാനം ഇല്ലാതായി മുന്നിൽ മറ്റ് വഴികളില്ലാതെ നിൽക്കുന്ന തൊഴിലാളി കുടുംബങ്ങളുടെ കാര്യത്തിൽ സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നാണ് കണ്ണൂരിലെ പൂട്ടിക്കിടക്കുന്ന മില്ലിലെ തൊഴിലാളികൾ പറയുന്നത്.

Comments