''11,000 രൂപയുടെ വർധനവാണ് ആശാ വർക്കർമാർ ചോദിച്ചിരിക്കുന്നത്. 21,000 രൂപ ഒരു വർഷം 26,000 ആശമാർക്ക് കൊടുക്കാൻ ഒരു വർഷം 396 കോടി രൂപയാണ് വേണ്ടത്. നമ്മുടെ ബജറ്റിൽ ആകെ ചെലവ് 1,25,000 കോടി രൂപയാണ്. ഇത്രയും വലിയൊരു ബജറ്റിൽ ഈ 400 കോടി രൂപ അത്ര വലിയ സംഖ്യയല്ല''- സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വെച്ചുകൊണ്ട് ആശാ വർക്കർമാരുടെ ഓണറേറിയം കൂട്ടിനൽകാനാകില്ല എന്ന സർക്കാർ അവകാശവാദത്തെ തുറന്നുകാട്ടുന്നു, മനില സി. മോഹനുമായുള്ള അഭിമുഖത്തിൽ പ്രൊഫ. കെ.പി. കണ്ണൻ