വരുമാനം നിലച്ചിട്ട് ഒരു വർഷം, പുനരധിവാസം വൈകിപ്പിച്ച് കോട്ടയം നഗരസഭ

2022 ഒക്ടോബർ 3ന് കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന തിരുനക്കര ബസ്റ്റാന്റ് സമുച്ചയത്തിൽ നിന്നും കോടതി ഉത്തരവിനെ തുടർന്ന് നഗരസഭ വ്യാപാരികളെ ഒഴിപ്പിച്ചു. തിരുവന്തപുരം എഞ്ചിനിയറിങ് കോളേജ് നടത്തിയ പഠനത്തെ തുടർന്ന് കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് നഗരസഭ കോടതിയെ അറിയിച്ചതോടെയാണ് കെട്ടിടം പൊളിച്ച് നീക്കാൻ കോടതി ഉത്തരവിട്ടത്. കെട്ടിടത്തിലെ 52 വ്യാപാരികൾക്കും പുനരധിവാസം ഉറപ്പാക്കാമെന്ന വാഗ്ദാനത്തിന് പുറത്താണ് കടമുറികൾ ഒഴിയാൻ വ്യാപാരികൾ തയ്യാറായത്. എന്നാൽ ഒരു വർഷം പൂർത്തിയാകുമ്പോഴും ഏഴ് വ്യാപാരികൾക്ക് മാത്രമാണ് പുനരധിവാസം ലഭ്യമായത്. ബാക്കിയുള്ളവരാകട്ടെ വരുമാനമില്ലാതെ പ്രതിസന്ധിയിലാണ്. കടമുറികൾ ലഭ്യമായവരുടെയും അവസ്ഥ പരിതാപകരമാണ്.

Comments