സി.ഐ.ടി.യുയും ഐ.എന്‍.ടി.യു.സിയും അടക്കമുള്ള സംഘടിത തൊഴിലാളി യൂണിയനുകള്‍ നിശ്ശബ്ദരായിരിക്കുമ്പോള്‍ എങ്ങനെയാണ് അടിസ്ഥാനവര്‍ഗ സ്ത്രീകളുടെ പൂര്‍ണ പങ്കാളിത്തത്തോടെ ആശാ വര്‍ക്കര്‍ സമരം രൂപപ്പെടുത്തിയെടുത്തത് എന്നതിന്റെ ആവേശകരമായ അനുഭവം പങ്കുവെക്കുകയാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സമരസമിതി കോ ഓർഡിനേറ്ററുമായ എസ്. മിനി. പ്രശ്‌നം പരിഹരിക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ പങ്ക്, ആശ സമരം SUCI- BJP ഗൂഢാലോചനയാണെന്ന ആരോപണം, സമരത്തോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ സമീപനം, കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവരോടുള്ള സമരസമിതിയുടെ നിലപാട്, സമരത്തിന്റെ സാമ്പത്തിക സ്രോതസ്സ് തുടങ്ങിയ വിഷയങ്ങളും വിശദീകരിക്കുന്നു, മനില സി. മോഹനുമായുള്ള ഈ അഭിമുഖത്തില്‍